Latest News

പട്ടുപാവടയണിഞ്ഞ് പൂക്കളമിട്ട് അസിന്റെ മകള്‍; സഹായികളായി രാഹുല്‍ ശര്‍മ്മയും അസിനും; ചിത്രങ്ങളുമായി താരം

Malayalilife
പട്ടുപാവടയണിഞ്ഞ് പൂക്കളമിട്ട് അസിന്റെ മകള്‍; സഹായികളായി രാഹുല്‍ ശര്‍മ്മയും അസിനും; ചിത്രങ്ങളുമായി താരം

തമിഴിലെ സൂപ്പര്‍ നായികയായിരുന്ന നടി അസിന്റെ മകള്‍ അരിന്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ഓണത്തിന് പൂക്കളമൊരുക്കുന്ന അരിന്റെ ഫോട്ടോ വൈറലായി പ്രചരിക്കുകയാണ്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയും മകള്‍ക്കൊപ്പം പൂക്കളം ഒരുക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ പൂക്കളത്തിന്റെ പൂര്‍ണ ചുമതല അരിന് തന്നെയാണ് നല്‍കിയതെന്ന് അസിന്‍ പറയുന്നു.

മഞ്ഞയും ഓറഞ്ചും കലര്‍ന്ന പരമ്പരാഗത വേഷത്തില്‍ പൂക്കള്‍ക്കിടയിലിരുന്ന് ശ്രദ്ധയോടെ പൂക്കളം ഒരുക്കുന്ന അരിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്.
ഭര്‍ത്താവ് രാഹുല്‍ ശര്‍മയും മകള്‍ക്കൊപ്പം പൂക്കളം ഒരുക്കാന്‍ സഹായിക്കുന്നുണ്ട്. 'ഈ വര്‍ഷം ഞാന്‍ പിന്നിലേക്ക് മാറിനിന്നു. പൂക്കളം പൂര്‍ണമായും അവളെ ഏല്‍പ്പിച്ചു,'' എന്നായിരുന്നു ചിത്രത്തിനൊപ്പം അസിന്‍ കുറിച്ചത്.

മറ്റൊരു ചിത്രത്തില്‍ അരിന്‍ പൂക്കളം ഒരുക്കുന്നത് നോക്കിനില്‍ക്കുന്ന അസിനെയും കാണാം. ഇത്തവണ താന്‍ കാഴ്ചക്കാരിയുടെ റോളിലായിരുന്നുവെന്നും മകള്‍ തന്നെയാണ് പൂക്കളത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും താരം വ്യക്തമാക്കുന്നു.

വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഉപയോഗിച്ചാണ് അരിന്‍ പൂക്കളം ഒരുക്കിയത്. മാരിഗോള്‍ഡും റോസും ഉള്‍പ്പെടെയുള്ള പൂക്കള്‍ ശ്രദ്ധയോടെ അടുക്കിവയ്ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും അസിന്‍ പങ്കുവെച്ചിട്ടുണ്ട്.

മലയാള ചിത്രം 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യിലൂടെയാണ് അസിന്‍ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ താരമായി മാറിയ നടി 2008ല്‍ ആമിര്‍ ഖാനൊപ്പം 'ഗജിനി'യിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അസിന്‍ 2016ലാണ് രാഹുല്‍ ശര്‍മയെ വിവാഹം കഴിച്ചത്. 2017 ഒക്ടോബറിലാണ് ഇരുവര്‍ക്കും മകള്‍ അരിന്‍ ജനിച്ചത്.

വിവാഹത്തിന് പിന്നാലെ സിനിമയില്‍നിന്ന് പതുക്കെ അകന്ന അസിന്‍ കുടുംബജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ മകള്‍ അരിനൊപ്പമുള്ള ഇത്തരം അപൂര്‍വ കുടുംബനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

actress asin onam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES