'പ്രളയ്' ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കില്‍ മുംബൈയിലുള്ളതിനാല്‍ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാനാകാത്തതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
ഓണം എത്തുമ്പോള്‍ താരങ്ങളുടെ കസവ് സാരി ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ആഘോഷനിമിഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയാറുള്ളത്. എന്നാല്‍ ഇത്തവണ അത്തരമൊരു ഓണച്ചിത്രത്തിന് പകരം കഴിഞ്ഞ മാസങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍.പകരം കഴിഞ്ഞ ഏതാനും മാസങ്ങളിലെ ചില ഓര്‍മച്ചിത്രങ്ങള്‍ ഇതാ പങ്കുവെക്കുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു,'' കല്യാണി കുറിച്ചു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍, വിവിധ ഫോട്ടോഷൂട്ടുകളില്‍ നിന്നുള്ള നിമിഷങ്ങള്‍, 'പ്രളയ്' സിനിമയുടെ തിരക്കഥയുടെ ചിത്രം എന്നിവയാണ് ഓണച്ചിത്രങ്ങള്‍ക്ക് പകരമായി താരം പങ്കുവെച്ചത്.
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ചെറിയൊരു നിരാശ പങ്കുവെച്ചെങ്കിലും സിനിമയുടെ തിരക്കുകളിലാണ് ഇത്തവണത്തെ ആഘോഷമെന്ന് പോസ്റ്റിലൂടെ കല്യാണി വ്യക്തമാക്കുന്നു.
പോസ്റ്റിന് താഴെ ആരാധകരും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ഓണാശംസകളുമായി എത്തി.'ഇറ്റ്സ് ഓക്കെ കല്യാണി'' എന്നായിരുന്നു ചില ആരാധകരുടെ ആശ്വാസ വാക്കുകള്‍. ഐശ്വര്യ സുരേഷിന്റെ കമന്റിന് ''നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമാണ്'' എന്ന് കല്യാണി മറുപടിയും നല്‍കി.
കസവ് സാരിയും ഓണസദ്യയും ഇല്ലെങ്കിലും, സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ആരാധകര്‍ക്കായി പങ്കുവെച്ച ഓര്‍മച്ചിത്രങ്ങളിലൂടെ ഇത്തവണയും ഓണം ആഘോഷമാക്കുകയാണ് കല്യാണി.