Latest News

'വഴിയില്‍ കാണുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ല, അശ്വിന്റെ അമ്മയെ ആന്റി എന്നാണ് വിളിക്കുക'; ദിയയുടെ വ്‌ളോഗിലെ നിലപാടിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സൈബര്‍ ആക്രമണം;എന്ന് അവന്റെ ക്ഷമ തീരുന്നോ അന്ന് ഈ ബന്ധം തീരും' എന്ന് ആരോപിച്ച് ഒരു വിഭാഗവും ഭര്‍ത്താവിന്റെ അമ്മയെ 'അമ്മ' എന്ന് വിളിക്കണമെന്നത് പുരുഷാധിപത്യമെന്ന് മറുവിഭാഗവും

Malayalilife
 'വഴിയില്‍ കാണുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ല, അശ്വിന്റെ അമ്മയെ ആന്റി എന്നാണ് വിളിക്കുക'; ദിയയുടെ വ്‌ളോഗിലെ നിലപാടിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സൈബര്‍ ആക്രമണം;എന്ന് അവന്റെ ക്ഷമ തീരുന്നോ അന്ന് ഈ ബന്ധം തീരും' എന്ന് ആരോപിച്ച് ഒരു വിഭാഗവും ഭര്‍ത്താവിന്റെ അമ്മയെ 'അമ്മ' എന്ന് വിളിക്കണമെന്നത് പുരുഷാധിപത്യമെന്ന് മറുവിഭാഗവും

ദിയ കൃഷ്ണയും കുടുംബവും സോഷ്യല്‍ മീഡിയയ്ക്ക് ചിരപരിചിതരാണ്. കുടുംബവും ബിസിനസും ചേര്‍ന്ന തിരക്കുകള്‍ക്കിടിയില്‍ തന്റെ വ്‌ളോഗിലൂടെ വിട്ടു വിശേഷങ്ങളും പങ്ക് വക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്ക് വച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ചയായിരിക്കുന്നത്.

ദിയ കൃഷ്ണ ഭര്‍ത്താവ് അശ്വിന്‍ ഗണേശിന്റെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദം പുകയുകന്നത്.ഭര്‍ത്താവ് അശ്വിന്‍ ഗണേശിന്റെ അമ്മയെ  എന്തുകൊണ്ട് 'അമ്മ' എന്ന് വിളിക്കുന്നില്ലെന്ന സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയാണ് എല്ലാവരെയും ചൊടിപ്പിച്ചത്.

തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ദിയ ഈ വിഷയത്തിലും ആവര്‍ത്തിച്ചു.  തന്റെ വ്‌ലോഗിലൂടെയാണ് താരം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. അശ്വിന്റെ അമ്മയെ താന്‍ 'ആന്റി' എന്ന് വിളിക്കുന്നതില്‍ അവര്‍ക്ക് പരാതിയില്ലെന്നും പിന്നെ എന്തിനാണ് മറ്റുള്ളവര്‍ വേവലാതിപ്പെടുന്നതെന്നുമാണ് ദിയ ചോദിക്കുന്നത്

അമ്മ എന്ന സ്ഥാനം ഒരാള്‍ക്ക് മാത്രം. തനിക്ക് അമ്മ എന്ന് വിളിക്കാന്‍ മരുതംകുഴിയിലെ വീട്ടില്‍ ഒരാളുണ്ടെന്നും അത് സിന്ധു കൃഷ്ണയാണെന്നും ദിയ പറഞ്ഞു. തന്റെ അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. വഴിയില്‍ കാണുന്നവരെയോ മറ്റുള്ളവരെയോ ഒക്കെ അച്ഛാ അമ്മ എന്ന് വിളിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ദിയ തുറന്നടിച്ചു.

അശ്വിന്‍ തന്റെ മാതാപിതാക്കളെ 'ആന്റി' എന്നും 'അങ്കിള്‍' എന്നുമാണ് വിളിക്കുന്നത്. അതിനെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അശ്വിന്‍ തന്റെ അമ്മയെ 'അമ്മ' എന്ന് വിളിച്ചാല്‍ തനിക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ദിയ തമാശരൂപേണ പറഞ്ഞു. അശ്വിന്റെ അമ്മയുടെ പേര് മീനാക്ഷി എന്നാണെന്നും അച്ഛന്‍ ഗണേശാണെന്നും പറഞ്ഞ ദിയ, ഓരോരുത്തര്‍ക്കും അവരവരുടേതായ സ്ഥാനമുണ്ടെന്നും അത് മാറ്റാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഭാവിയില്‍ തന്റെ മക്കള്‍ തന്നെ മാത്രം 'അമ്മ' എന്ന് വിളിച്ചാല്‍ മതിയെന്നാണ് തന്റെ ആഗ്രഹമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. 

തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെയും ബന്ധങ്ങളെയും അതിന്റെ തനിമയോടെ നിലനിര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, സ്‌നേഹം പ്രകടിപ്പിക്കാന്‍ വിളികളിലല്ല കാര്യമെന്നും ദിയ മറുപടിയിലൂടെ അടിവരയിടുന്നു. ദിയയുടെ ഈ തുറന്നുപറച്ചിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ശ്രീലക്ഷ്മി അറക്കല്‍ ദിയയെ അനൂകൂലിച്ച് പങ്ക് വച്ചത് ഇങ്ങനെയാണ്:

ഞങ്ങള്‍ക്ക് പണ്ട് ഒരു സാര്‍ ഉണ്ടായിരുന്നു. അയാള്‍ വരുമ്പോള്‍ എണീറ്റ് നില്‍ക്കാത്തവരെ പുള്ളി വിരട്ടും.'ഇതുപോലെ ആണോ നിങ്ങള് പെരുമാറുന്നത് ? നിങ്ങള്‍ക്ക് ബഹുമാനം എന്നൊരു സാധനം ഉണ്ടോ ? നാളെ നിങ്ങള്‍ പഠിപ്പിക്കാന്‍ പോകുന്ന സ്ഥലത്തും ഇതുപോലെ നിങ്ങളെ കാണുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റില്ല എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷം ആകുമായിരിക്കും '

ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പുള്ളി ആജ്ഞാപിക്കും . അതുകൊണ്ട് തന്നെ പുള്ളിക്കാരനോട് ആര്‍ക്കും ഉള്ളില്‍ ബഹുമാനം ഇല്ല. ചുമ്മാ അയാളെ കാണിക്കാന്‍ വേണ്ടി മാത്രം എണീറ്റ് നില്‍ക്കും. പക്ഷെ ഉള്ളില്‍ തെറി വിളിക്കും. ഇനി ഇതേ കോളേജില്‍ പഠിപ്പിച്ച മറ്റൊരു സാര്‍ ഉണ്ട്. സാര്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും സ്വമേധയാ എണീറ്റ് നില്‍ക്കും. എല്ലാവര്‍ക്കും പുള്ളിയെ ഇഷ്ടമാണ്. അങ്ങനെ കോളേജ് തുടങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു ' നിങ്ങള് ഞാന്‍ വരുമ്പോള്‍ എപ്പോഴും എണീറ്റ് നില്‍ക്കണ്ട ആവശ്യം ഇല്ല , ബഹുമാനം ഒക്കെ മനസ്സില്‍ ഉണ്ടായി വരേണ്ടത് ആണ്. അല്ലാതെ അത് പ്രകടിപ്പിച്ച് കാണിക്കേണ്ടതില്ല'.

എനിക്ക് ഇത് കേട്ട് വളരെ അധികം സന്തോഷമായി. ഈ കോളേജില്‍ ബോധമുള്ള ആള്‍ക്കാരും ഉണ്ട് എന്ന് തോന്നി. ഇത്രയും പറഞ്ഞു വന്നത് സോഷ്യല്‍ മീഡിയയില്‍ ഇന്ന് കറങ്ങി തിരിഞ്ഞു നടക്കുന്ന അമ്മ മാഹാത്മ്യം കണ്ടത് കൊണ്ടാണ്. ഇവിടുത്തെ നായിക പതിവുപോലെ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ വലിച്ച് കീറിയാണല്ലോ കേരളത്തിലെ കുറെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ വീട്ടിലേക്ക് ഉള്ള അരി മേടിക്കുന്നത്. ദിയ കൃഷ്ണ അവരുടെ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയ സദാചാര ടീമുകളുടെ അടുത്ത പരാതി. ദിയ കൃഷ്ണയുടെ പല വാക്കുകളോട് , അവരുടെ അച്ഛന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് എനിക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ പുരോഗമനപരമായ ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ ആണ് അവരുടെ കുടുംബക്കാര്‍. പെണ്‍ മക്കള്‍ക്ക് ഇഷ്ടമുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ സര്‍വ സ്വാതന്ത്രം കൊടുക്കുക , അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഡ്രസ്സ് ഇടാനും പ്രവര്‍ത്തിക്കാനും തടസ്സം നില്‍ക്കാതെ ഇരിക്കുക എന്നതൊക്കെ ആ കുടുംബത്തിന്റെ പുരോഗമനപരമായ നിലപാട് ആണ്.

അതുപോലെ തന്നെ ആണ് ദിയ ഈ ഇടക്ക് പുറത്ത് വിട്ട വിഡിയോ. അവര്‍ക്ക് അമ്മ എന്ന് വിളിക്കാന്‍ സിന്ധു കൃഷ്ണകുമാര്‍ മരുതങ്കുഴിയില്‍ ഉണ്ടെന്നും അശ്വിന്‍ കൃഷ്ണയുടെ അമ്മയെ അവര്‍ അമ്മ എന്ന് വിളിക്കാറില്ല എന്നും പറഞ്ഞാണ് സദാചാര സമൂഹത്തെ ഇളക്കി വിട്ടിരിക്കുന്നത്.

ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരത ആണ്. ഈ സമ്പ്രദായം ഒക്കെ സ്ത്രീകളുടെ സ്വാതന്ത്ര്യം , വ്യക്തി താല്പര്യം എന്നിവ തകര്‍ക്കുന്നു. അതുകൊണ്ടാണ് പല പ്രതിഭകളായ സ്ത്രീകളും അടുക്കളയും അമ്മായിയമ്മയും ആയി ഒതുങ്ങി പോകേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യം നേടിയ സ്ത്രീകള്‍ ഭര്‍തൃ ഗൃഹം ഉപേക്ഷിച്ച് ഭര്‍ത്താവുമായി മാറി താമസിച്ച് അവരുടെ സമാധാനം തിരിച്ചു പിടിക്കുന്നു , അതിന്റെ ഉദാഹരണം ആണ് ബ്യൂട്ടി വ്‌ലോഗ്ഗര്‍ ഗംഗയും ദിയ കൃഷ്ണയും ഒക്കെ. നോക്കൂ സുഹൃത്തുക്കളെ , നമ്മളെ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ അമ്മയെ പോലെ മറ്റൊരാളുടെ അമ്മയെ കാണാന്‍ ഭൂരിഭാഗം പേര്‍ക്കും ഒരിക്കലും കഴിയില്ല. അതുകൊണ്ട് തന്നെ മറ്റൊരാളുടെ അമ്മയെ അമ്മ എന്ന് വിളിക്കാനും നമുക്ക് തോന്നണം എന്നില്ല.

കല്യാണം കഴിഞ്ഞ പുരുഷന്മാര്‍ സ്ത്രീകളുടെ വീട്ടില്‍ പോയി 5 മിനുട്ട് നില്‍ക്കാന്‍ വരെ മടിയാണ്. അവരുടെ അമ്മേ വിളി കേള്‍ക്കുമ്പോള്‍ തന്നെ അറിയാം നാട്ടുകാരെ പേടിച്ചു വിളിക്കുന്നത് ആണെന്ന്. ഇതൊന്നും അല്ല , ഇനി അമ്മയെ അമ്മ എന്ന് വിളിക്കേണ്ട ആവശ്യവും ഇല്ല. കനി കുസൃതി ഒക്കെ അവരുടെ അമ്മയെ ജയശ്രീ ചേച്ചി എന്നാണ് വിളിക്കാറുള്ളത്. നമ്മള്‍ ഒരാളെ എങ്ങനെ വിളിച്ചാലും നമുക്ക് അയാളോട് ഉള്ള സ്‌നേഹം മനസ്സിലാണ് ഉള്ളത്. നമ്മള്‍ ഓരോരോ മനുഷ്യരെയും വ്യത്യസ്ത കണ്ണുകളിലൂടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ആണ് കാണുന്നത്. അതുകൊണ്ട് ആര് ആരെ എന്തു വിളിക്കണം എന്ന് അവര്‍ തമ്മില്‍ തീരുമാനിക്കും. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇല്ലാത്ത പ്രശ്‌നം ആണ് നാട്ടുകാര്‍ക്ക്. സോ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിച്ചില്ല എന്ന് പറഞ്ഞു രോദനം ഉയര്‍ത്തുന്നവര്‍ പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ഊളകളാണ്. എന്റെ സാര്‍ പറഞ്ഞത് പോലെ ' ബഹുമാനം മനസ്സില്‍ ഉണ്ടായി വരേണ്ടതാണ്. അല്ലാതെ അത് സമൂഹം നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക രീതിയില്‍ കാണിക്കേണ്ട ഒരു ആവശ്യവുമില്ല

ഈ ചര്‍ച്ചയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബര്‍ ഷഫീന ബീവി. ഈ വിഷയത്തില്‍ ദിയയെ കണ്ണടച്ച് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആദ്യം പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഷഫീന പറയുന്നത്. അശ്വിന്‍ ഗണേശിന്റെ ചില നിലപാടുകളെ പിന്നീട് പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഷഫീന ബീവി വിമര്‍ശിക്കുന്നുമുണ്ട്.

'ആ കുടുംബത്തിലെ ആരും അവനെ ബഹുമാനിക്കുന്നതായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരു വീട്ടില്‍ ബഹുമാനം കിട്ടുന്നില്ലെങ്കില്‍ നമ്മള്‍ അവിടെ നില്‍ക്കരുത്. അത് നമ്മുടെ കോമണ്‍സെന്‍സാണ്. അതില്ലാത്ത ഒരുത്തനെ നമുക്ക് എങ്ങനെ തിരുത്താന്‍ പറ്റും. അവനത് അനുസരിച്ച് ജീവിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. പിന്നെ നമ്മളെന്ത് പറയാനാണ്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. അശ്വിന് ഈ ബന്ധം ലോട്ടറിയാണ്. ഇത്രയും വരുമാനമുള്ള പെണ്ണിനെ കിട്ടുമോ. എന്ന് അവന്റെ ക്ഷമ തീരുന്നോ അന്ന് ഈ ബന്ധം തീരും' എന്നാണ് ഷഫീന ബീവി പറയുന്നത്.

അശ്വിന്റെ അമ്മയെ വഴിയില്‍ നില്‍ക്കുന്ന വ്യക്തിയെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി അശ്വിനാണെന്നും അവള്‍ക്ക് അങ്ങനെയൊരു സ്‌പേസ് അവന്‍ കൊടുത്തത് കൊണ്ടാണെന്നും ഷഫീന പറയുന്നു. തിരിച്ച് അശ്വിനതു സിന്ധുവിനെ പറഞ്ഞു നോക്കട്ടെ. അപ്പോള്‍ കാണാം. അശ്വിനെ കൊണ്ട് പറ്റില്ല. അവള്‍ വലിച്ച് ദൂരെ എറിയും. അത് മനസിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആ ചെറുക്കനില്ലെന്നും ഷഫീന ബീവി പറഞ്ഞു.

Read more topics: # ദിയ കൃഷ്ണ
diya krishna Family vlog cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES