സംഗീതാധ്യാപികയും തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് സംഗീത വിഭാഗം മുന്‍ മേധാവിയുമായ ബി. സരോജിനി (സരോജിനി ടീച്ചര്‍) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ മാതാവാണ്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1:00-ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. അമ്മയുടെ വിയോഗവാര്‍ത്ത ജി. വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
ശാസ്ത്രീയ സംഗീതരംഗത്ത് 'പറവൂര്‍ സഹോദരിമാര്‍' എന്ന് അറിയപ്പെടുന്ന രാധാമണി, ശാരദാമണി എന്നിവരുടെ സഹോദരിയായ സരോജിനി ടീച്ചര്‍, തലമുറകള്‍ക്ക് സംഗീതശിക്ഷണം നല്‍കിയ പ്രഗത്ഭയായ അധ്യാപികയാണ്. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി പരേതനായ ഗോപിനാഥന്‍ നായരാണ് ഭര്‍ത്താവ്. പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, രാധിക എന്നിവരാണ് മക്കള്‍.