Latest News

സംവിധായികയുടെ മനസ്സില്‍ ഉണ്ടായിരുന്ന സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാര്‍ കൈയേറി  റീഷഫിള്‍ ചെയ്തു;പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്തു; ഹോട്ട് സീനുകള്‍ തിരുകിക്കയറ്റി; മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി;ആലപ്പി അഷ്‌റഫ്  ടോക്‌സിക്കിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തുമ്പോള്‍

Malayalilife
സംവിധായികയുടെ മനസ്സില്‍ ഉണ്ടായിരുന്ന സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാര്‍ കൈയേറി  റീഷഫിള്‍ ചെയ്തു;പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്തു; ഹോട്ട് സീനുകള്‍ തിരുകിക്കയറ്റി; മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി;ആലപ്പി അഷ്‌റഫ്  ടോക്‌സിക്കിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തുമ്പോള്‍

യഷ് നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം ടോക്‌സിക്' റിലീസായതിന് പിന്നാലെ സംവിധായക ഗീതു മോഹന്‍ദാസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 500 കോടി മുടക്കിയൊരുക്കിയ പടം വലിയ പരാജയമായിപ്പോയെന്നും സെക്‌സിന്റയും ക്രൈമിന്റയും അതിപ്രസരമാണ് ചിത്രത്തിലുള്ളതെന്നുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. മൂത്തോന്‍ പോലെ മികച്ച ചിത്രമെടുത്ത ഗീതുവില്‍ നിന്നും പ്രക്ഷകര്‍ ഇതല്ല പ്രതീക്ഷിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആ ചിത്രത്തിന്റെ പരാജയത്തിന് കാരണം ഗീതുവല്ലെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സിനിമയ്ക്ക് പിന്നില്‍ നടന്നതിനെ കുറിച്ച് അദ്ദേഹം  തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ്. സംവിധായികയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാക്കളും വിതരണക്കാരും ചിത്രത്തില്‍ നടത്തിയ കൈകടത്തലുകളാണ് വലിയ പരാജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ ഇങ്ങനെ: 

അറിവ് നമുക്ക് എവിടെനിന്നും കിട്ടും, എന്നാല്‍ തിരിച്ചറിവ് കിട്ടുന്നത് നമ്മുടെ സ്വന്തം അനുഭവത്തില്‍ നിന്നുമാണ്. ജീവിതത്തിലെ മുറിപ്പാടുകളെ നക്ഷത്ര ചിഹ്നങ്ങള്‍ ആക്കി മാറ്റുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ പുറംലോകം അറിയാത്ത പിന്നാമ്പുറ കഥകളിലേക്കും, ഈ ചിത്രവുമായി ബന്ധപ്പെട്ട് ഇതിന്റെ സംവിധായിക ഗീതു മോഹന്‍ദാസിന് അനുഭവിക്കേണ്ടിവന്ന ചില സങ്കടകരമായ അവസ്ഥകളിലേക്കും നമുക്കൊന്ന് കടന്നുചെല്ലാം.

ഒരു മലയാളിയായ നടി സംവിധാനം ചെയ്ത ചിത്രമാണ് ടോക്‌സിക് തൊരു സാധാരണ ചിത്രമല്ല; വിവിധ ഭാഷകളിലായി യാഷ് എന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ അഭിനയിച്ച ചിത്രമാണ്. ഇതിന്റെ മുതല്‍മുടക്കിനെ കുറിച്ച് പറയുകയാണെങ്കില്‍ അത് അദ്ഭുതപ്പെടുത്തുന്നതാണ്, 500 കോടിയ്ക്ക് മേലെ എന്നാണ് അവകാശപ്പെടുന്നത്. ഗീതു മോഹന്‍ദാസിനെ കുറിച്ച് പറയുകയാണെങ്കില്‍, മലയാള സിനിമ ചരിത്രത്തില്‍ വമ്പന്‍ സംവിധായകര്‍ക്ക് പോലും ലഭിക്കാത്ത ഒരു അവസരമാണ് കൈവന്നുചേര്‍ന്നത്. ഈ ചിത്രത്തിന്റെ നിര്‍മാതാവ് തന്നെയാണ് വിജയ്യെ വച്ച് ജനനായകന്‍ എന്ന ചിത്രം 400 കോടി രൂപ മുടക്കി നിര്‍മ്മിച്ചത്. 

ഈ ചിത്രത്തിന്റെ നിര്‍മാതാവ് തന്നെയാണ് പ്രിയദര്‍ശന്റെ ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന, ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്കായ ഹൈമാന്‍ ിര്‍മ്മിക്കുന്നതും. മോഹന്‍ലാല്‍ അഭിനയിച്ച കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെ അതില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. അങ്ങനെ പണം വാരി ചെലവാക്കുന്ന, പതിനായിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള ഒരു നിര്‍മാതാവാണ് അദ്ദേഹം എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്
   
ഇവിടെ ഗീതു മോഹന്‍ദാസിന് ഇതുപോലുള്ള ഒരു നിര്‍മാതാവിനെയും യാഷ് എന്ന സൂപ്പര്‍ നായകനെയും ഒന്നിച്ചു ലഭിക്കുക എന്നത് ഒരു മഹാസംഭവമാണ്, ഒരു മഹാഭാഗ്യവുമാണ്. കൂടാതെ പടത്തിന്റെ മേല്‍ യാഷിനുള്ള അമിത വിശ്വാസം മൂലം അദ്ദേഹവും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാവുകയും ചെയ്തു. മാത്രമല്ല, യാഷ് ഗീതുവിനോടൊപ്പം തിരക്കഥാരചനയിലും പങ്കുചേര്‍ന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് 2024 ഓഗസ്റ്റിലാണ് ബെംഗളൂരുവില്‍ ആരംഭിച്ചത്. നയന്‍താര ഉള്‍പ്പെടെ ഒരു വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാ അഭിനേതാക്കളും വലിയ താരമൂല്യമുള്ളവര്‍. അങ്ങനെ പണം വാരി ചെലവാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കി. ലോകമെമ്പാടുമായി പന്തീരായിരം സ്‌ക്രീനുകളിലാണ് പടം റിലീസ് ചെയ്തത്.
         
 എന്നാല്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കേണ്ടതിനു പകരം നിരൂപകര്‍ വലിയ ആഘോഷമാക്കി മാറ്റി പടത്തിനെ പിച്ചിച്ചീന്തി. ചിത്രം ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു എന്ന് മാത്രമല്ല, ഈ അടുത്ത കാലത്തൊന്നും നിരൂപകര്‍ ഒരിക്കലും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ല. തമിഴിലെ ചില നിരൂപകരുടെ നിരൂപണം കേട്ടാല്‍ പെറ്റ തള്ള സഹിക്കില്ല; അത്രത്തോളം അവര്‍ പടത്തെ അപമാനിച്ച് അര്‍മാദിക്കുകയായിരുന്നു.

ഗീതു മോഹന്‍ദാസിന്റെ കഥ കേട്ട് നിര്‍മ്മാണ കമ്പനിയും യാഷും എല്ലാം ആ കഥ ഇഷ്ടപ്പെട്ടിട്ടാണല്ലോ ഇതിന്റെ സംവിധാന ചുമതല ഗീതു മോഹന്‍ദാസിനെ ഏല്‍പ്പിക്കുന്നത്. കൂടാതെ ഗീതുവിനോടൊപ്പം സഹായത്തിനും ക്യാമറ ചലിപ്പിക്കുന്നതിനുമായി സംവിധായികയുടെ ജീവിതപങ്കാളിയായ രാജീവ് രവിയും ഒപ്പമുണ്ട്. സിനിമാറ്റോഗ്രാഫിക്ക് നാഷനല്‍ അവാര്‍ഡ് വാങ്ങിയിട്ടുള്ള വ്യക്തിയും, മലയാളത്തില്‍ അന്നയും റസൂലും കമ്മട്ടിപ്പാടംമുതലായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളുമാണ് രാജീവ് രവി.

യാഷിന് ഗീതു എന്ന സംവിധായികയില്‍ വലിയ പ്രതീക്ഷയും വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ആ വിശ്വാസപ്രമാണങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും റിലീസ് വരെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു ബ്രഹ്മാണ്ഡ ചിത്രം ചില്ലുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ എല്ലാ നിരൂപകരും തിരിഞ്ഞത് ഗീതു മോഹന്‍ദാസ് എന്ന സംവിധായകയ്ക്ക് നേരെയാണ്. അശ്വന്ത് കോക്ക് എന്ന നിരൂപകന്‍ പറയുന്നത്, സന്തോഷ് പണ്ഡിറ്റ് അഞ്ചു ലക്ഷം രൂപ മുടക്കിയെടുത്ത കൃഷ്ണനും രാധയും എന്ന ചിത്രം ഇതിനേക്കാള്‍ മനോഹരമാണെന്നാണ്! 500 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ സന്തോഷ് പണ്ഡിറ്റ് കോടിക്കണക്കിന് പടങ്ങള്‍ നിര്‍മ്മിക്കുമായിരുന്നു. വെട്ടംഎന്ന ചിത്രത്തില്‍ ദിലീപ് പറയുന്നതുപോലെ, അത്രയും കാശുണ്ടായിരുന്നെങ്കില്‍ എന്തോരം ഏത്തപ്പഴം വാങ്ങി പുഴുങ്ങി തിന്നാമായിരുന്നു എന്നത് ഓര്‍മ വരികയാണ്.
       
ഇവിടെ സംവിധായകയ്ക്ക് നേരെ ആക്ഷേപവര്‍ഷങ്ങള്‍ ചൊരിയുന്ന മലയാള നിരൂപകരെല്ലാം തന്നെ, ആക്ഷേപത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്ന ഒരു പഴയകാല ഓര്‍മക്കുറിപ്പുണ്ട്. 'കസബ'യിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധതയുള്ള സീനിനെ കുറിച്ചും, അതിലെ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ പറയുന്ന ഡയലോഗും അവരുടെ അരയിലെ ബെല്‍റ്റിലൂടെ കൈകടത്തി പിടിക്കുന്ന സീക്വന്‍സിനെ കുറിച്ചും ആണത്. അന്ന് അത് സ്ത്രീവിരുദ്ധതയാണെന്ന് പാര്‍വതി തിരുവോത്തിനെ കൊണ്ട് പറയിപ്പിച്ചത് ഗീതു മോഹന്‍ദാസ് ആണെന്നുള്ള വാര്‍ത്ത നമ്മളൊക്കെ കേട്ടതാണല്ലോ. തന്നെയുമല്ല, അതിന് നിര്‍ബന്ധിക്കുന്ന വിഡിയോയും തെളിവായി പുറത്തുവന്നതല്ലേ? അതിന്റെ പേരില്‍ പാര്‍വതി തിരുവോത്തിനെ മമ്മൂട്ടി ആരാധകര്‍ എടുത്തിട്ട് അലക്കിയത് നമ്മളെല്ലാം കണ്ടതല്ലേ?

ആ സമയത്ത് പാര്‍വതി തിരുവോത്ത് മലയാള സിനിമയില്‍ മിന്നി തിളങ്ങി നിറഞ്ഞാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു വിമര്‍ശനം മമ്മൂട്ടിക്ക് നേരെ ഉതിര്‍ത്തതിന്റെ പേരില്‍ അവര്‍ക്ക് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. പാര്‍വതിക്ക് മാനസികമായും തൊഴില്‍പരമായും പല ആഘാതങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടിക്ക് അങ്ങനെ സ്ഥായിയായ ഒരു പിണക്കം സിനിമാരംഗത്ത് ആരോടും തന്നെയില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ സിനിമാരംഗത്തെ 50 ശതമാനത്തിലേറെ ആളുകളും മമ്മൂട്ടിയുമായി എന്നും പിണങ്ങി കഴിയേണ്ടി വന്നേനെ. പാര്‍വതിയുടെ കാര്യത്തില്‍ മമ്മൂട്ടി തന്നെ ഇടപെട്ട് അതിന് പരിഹാരം കാണുകയും ചെയ്തു. പാര്‍വതി തിരുവോത്തിനെ അദ്ദേഹത്തിന്റെ പുഴു എന്ന ചിത്രത്തില്‍ സഹകരിപ്പിച്ചതോടുകൂടി മമ്മൂട്ടിയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ നടന്ന ആക്രമണത്തിന് ഫാന്‍സുകാര്‍ തിരശീലയിട്ടു.
         

നല്ല നടി എന്ന് മാത്രമല്ല, നല്ല നിലപാടുള്ള ഒരു നടി കൂടിയാണ് പാര്‍വതി തിരുവോത്ത്. അഭിനയമികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു നടിയോട് ആരും നല്ല രീതിയില്‍ പെരുമാറുന്നില്ലെന്നും, അതിനുമാത്രം അവര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും നടി ഉര്‍വശി ഈയിടെ ചോദിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. എന്തായാലും ടോക്‌സിക് എന്ന ചിത്രത്തിന്റെ റിലീസോടുകൂടി മമ്മൂട്ടിയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ ആക്ഷേപിച്ചവര്‍ക്ക് നല്ല പണി കിട്ടിയിരിക്കുകയാണ്. ടോക്‌സിക്എന്ന ചിത്രത്തിലുടനീളം സെക്‌സിന്റെ അതിപ്രസരവും സ്ത്രീവിരുദ്ധതയും ഒക്കെയാണെന്നാണ് ആക്ഷേപം.
         
          
അശ്വന്ത് കോക്ക് സാധാരണ സിനിമാ നിരൂപണം പറയുമ്പോള്‍ ആ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ചുകൊണ്ട് ഫാന്‍സി ഡ്രസ്സില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ പ്രാവശ്യത്തെ ടോക്‌സിക് നിരൂപണത്തില്‍ അശ്വന്ത് കോക്ക് തുണിയില്ലാതെ പ്രത്യക്ഷപ്പെടുമെന്ന് കരുതിയതായി ധാരാളം കമന്റുകള്‍ വായിക്കാന്‍ ഇടയായി. അത്രത്തോളം സെക്‌സ് സീക്വന്‍സുകളുള്ള ഒരു പടമായിട്ടാണ് ഇതിനെ കാണുന്നത്. സിനിമ കണ്ടവരെല്ലാം അന്തംവിട്ടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-ഗീതു മോഹന്‍ദാസിന് ഇതെന്തു പറ്റി എന്ന്! സിനിമകളില്‍ ചിലതൊക്കെ കലക്ഷനില്‍ മോശമാകുമ്പോഴും സിനിമയ്ക്ക് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട്. 

ഇത് കണ്ടവരെല്ലാം ഒരേപോലെ പറയുന്നത്, ടോക്‌സിക് കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ലെന്നും കുറെ വെടിയൊച്ചകള്‍ മാത്രമാണുള്ളതെന്നുമാണ്. ഇതിനിടയില്‍ ചിലരൊക്കെ ചോദിക്കുന്നുണ്ട്, ഈ സിനിമയെക്കുറിച്ച് പാര്‍വതി തിരുവോത്തും ഡബ്ല്യൂസിസി അംഗങ്ങളും എന്താ ഒന്നും മിണ്ടാത്തതെന്ന്! മറ്റൊരു വാര്‍ത്ത, പാര്‍വതി തിരുവോത്ത് ഗീതു മോഹന്‍ദാസിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തു എന്നാണ്.
         
ഇതിന്റെ നിര്‍മാതാവിന് വിജയ് നായകനായ ജനനായകന്‍ എന്ന ചിത്രത്തില്‍ നല്ലതുപോലെ കൈപൊള്ളിയിരിക്കുമ്പോഴാണ്, ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ടോക്‌സിക് സിനിമയ്ക്കും അതിനേക്കാള്‍ ഏറെ അടി കിട്ടിയിരിക്കുന്നത്.ജനനായകന്‍; എന്ന സിനിമ നേരത്തെ പൈറസിയില്‍ ഇറങ്ങിയിരുന്നുവെങ്കിലും ദയനീയമായ ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നില്ല; കുഴപ്പമില്ലാതെ കണ്ടുകൊണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന അഭിപ്രായവുമുണ്ട്. നിര്‍മാതാവിന് ഇനിയുള്ള ഏക പ്രതീക്ഷ പ്രിയദര്‍ശന്‍ ചിത്രത്തിലാണ്.

ഇവിടെ നിരൂപകര്‍ ഒന്നടങ്കം ഗീതു മോഹന്‍ദാസിനെ എയറില്‍ നിര്‍ത്തുമ്പോള്‍, അധികം ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു പിന്നാമ്പുറ കഥയുണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട്. ഒരുപക്ഷേ, കുറച്ചധികം നാളുകള്‍ കഴിയുമ്പോള്‍ ഞാന്‍ പറയാന്‍ പോകുന്ന സംഭവകഥ അവര്‍ തന്നെ വെളിയില്‍ വിടുമായിരിക്കും. ഒരു സംവിധായകനോ സംവിധായികയോ ഒരു കഥയുണ്ടാക്കി അവരുടെ ഭാവനയ്ക്കനുസരിച്ച് അതിനെ പരിപോഷിപ്പിച്ച് മനസ്സിലിട്ട് താലോലിച്ചു വളര്‍ത്തി എങ്ങനെ മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കാം എന്നത് തികച്ചും ആ സംവിധായകന്റെ അല്ലെങ്കില്‍ സംവിധായികയുടെ മനസ്സില്‍ മാത്രം ഉടലെടുക്കുന്ന ഒന്നാണ്. അതിനെ മറ്റു ടെക്‌നീഷ്യന്മാരെല്ലാം ചേര്‍ന്ന് മൂല്യചോര്‍ച്ച സംഭവിക്കാതെ മനോഹരമായി ചിത്രീകരിച്ചെടുക്കുന്നു. അതിലെ നല്ലത് മാത്രം എഡിറ്റ് ചെയ്ത് സംഗീതവും എഫക്റ്റുമൊക്കെ കൊടുത്തുകൊണ്ട് കൂടുതല്‍ മോടിപിടിപ്പിക്കുന്നു.
         
ശരിക്കും ഗീതു മോഹന്‍ദാസ് അങ്ങനെ തന്റെ മനസ്സില്‍ താലോലിച്ച ആ കഥയെ രാജീവ് രവിയുമായി ചര്‍ച്ച ചെയ്ത്, വളരെ ഭംഗിയായി അവര്‍ ഉദ്ദേശിച്ച കഥയെ മനോഹരമാക്കി ചിത്രീകരിച്ചു. സംവിധായികയ്ക്കും ക്യാമറാമാനും എന്തിന് യാഷിനു പോലും അവരെടുത്തു വെച്ച സിനിമയില്‍ സംതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയായി കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. സിനിമ കണ്ട ബിസിനസ് ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും ഒരേ അഭിപ്രായത്തില്‍ എത്തി, ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചേക്കാം, പക്ഷേ പണം കിട്ടില്ല! അങ്ങനെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. 
         
പണം നഷ്ടപ്പെടുമെന്ന് കേട്ട നിര്‍മ്മാതാവും വിതരണക്കാരും മറ്റൊരു തീരുമാനത്തിലെത്തി: പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്യുക. ആ തീരുമാനത്തോട് എല്ലാവരും ഒന്നുചേര്‍ന്നു. അവിടെ ഗീതുവിനെ ഒറ്റപ്പെടുത്തി, ഗീതു ആകെ ധര്‍മ്മസങ്കടത്തിലുമായി. ഒരു സംവിധായികയുടെ മനസ്സില്‍ ഉണ്ടായിരുന്ന ആ സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാര്‍ കൈയേറി അതിനെ റീഷഫിള്‍ ചെയ്തു. അങ്ങനെ അതില്‍ നിരവധി പേരുടെ കൈകടത്തലുകള്‍ ഉണ്ടായി. ഗീതുവിന്റെ നിസ്സഹായ അവസ്ഥയില്‍ ചിത്രം മറ്റൊരാളെ വച്ച് 40 ദിവസത്തോളം വീണ്ടും ഷൂട്ട് ചെയ്തു. ചുരുക്കം പറഞ്ഞാല്‍, എല്ലാവരും ചേര്‍ന്ന് മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി; കലക്ഷന് വേണ്ടി ഹോട്ട് സീക്വന്‍സുകളും വെടിവെപ്പുകളും ധാരാളം തിരുകിക്കേറ്റി.
        
പണം നഷ്ടപ്പെടുമെന്ന് കേട്ട നിര്‍മ്മാതാവും വിതരണക്കാരും മറ്റൊരു തീരുമാനത്തിലെത്തി: പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്യുക. ആ തീരുമാനത്തോട് എല്ലാവരും ഒന്നുചേര്‍ന്നു. അവിടെ ഗീതുവിനെ ഒറ്റപ്പെടുത്തി, ഗീതു ആകെ ധര്‍മ്മസങ്കടത്തിലുമായി. ഒരു സംവിധായികയുടെ മനസ്സില്‍ ഉണ്ടായിരുന്ന ആ സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാര്‍ കൈയേറി അതിനെ റീഷഫിള്‍ ചെയ്തു. അങ്ങനെ അതില്‍ നിരവധി പേരുടെ കൈകടത്തലുകള്‍ ഉണ്ടായി. ഗീതുവിന്റെ നിസ്സഹായ അവസ്ഥയില്‍ ചിത്രം മറ്റൊരാളെ വച്ച് 40 ദിവസത്തോളം വീണ്ടും ഷൂട്ട് ചെയ്തു. ചുരുക്കം പറഞ്ഞാല്‍, എല്ലാവരും ചേര്‍ന്ന് മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി; കലക്ഷന് വേണ്ടി ഹോട്ട് സീക്വന്‍സുകളും വെടിവെപ്പുകളും ധാരാളം തിരുകിക്കേറ്റി.
         
 എല്ലാം കണ്ടും കേട്ടും നിസ്സഹായയായി സങ്കടമുള്ളില്‍ ഒതുക്കി ഗീതു മോഹന്‍ദാസ് മൗനം പാലിച്ചു നിന്നു എന്നാണ് പറയപ്പെടുന്നത്. കൊട്ടിഘോഷിച്ചുകൊണ്ട് ലോകം മുഴുവന്‍ ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം എട്ടു നിലയില്‍ പൊട്ടി നിലംപരിശാകുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. രണ്ടാമത് ഷൂട്ട് ചെയ്തതിനുശേഷം ഗീതുവിന്റെ കഥയുമായിട്ട് ഇതിന് വലിയ സാമ്യം ഒന്നും ഇല്ലായിരുന്നു. ഇനി ഗീതുവിന്റെ സിനിമ ആയിരുന്നുവെങ്കില്‍ ഒരിക്കലും ആ സിനിമയ്ക്ക് ഈ ഒരു ഗതി വരില്ലായിരുന്നു; കാരണം ഗീതുവിനും രാജീവ് രവിക്കും സിനിമ എന്തെന്നും അതെങ്ങനെ എടുക്കണമെന്നും അറിയാവുന്നവരാണ്. ഇനിയും അവര്‍ക്ക് അതിന് കഴിയുമെന്ന് കാലം തെളിയിക്കും.''
         

          

geethu mohandas toxic revelations

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES