Latest News

പലരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്..; ഇതിന്റെ പേരില്‍ ഇനി പ്രശ്നം വേണ്ട; അങ്ങനെ ഞാന്‍ ചെയ്തിട്ടില്ല 'കൊക്ക്' അണ്ണാ..എന്നെ വെറുതെ വിട്ടേക്ക്; 'ടോക്‌സിക്' സിനിമയില്‍ താന്‍ ഡബ്ബ് ചെയ്തിട്ടില്ല; റിവ്യൂ ചെയ്യുന്നതിനിടെ അശ്വന്ത് കോക്ക് നടത്തിയത് തെറ്റായ ഒരു പരാമര്‍ശം; വിശദീകരണവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍

Malayalilife
 പലരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്..; ഇതിന്റെ പേരില്‍ ഇനി പ്രശ്നം വേണ്ട; അങ്ങനെ ഞാന്‍ ചെയ്തിട്ടില്ല 'കൊക്ക്' അണ്ണാ..എന്നെ വെറുതെ വിട്ടേക്ക്; 'ടോക്‌സിക്' സിനിമയില്‍ താന്‍ ഡബ്ബ് ചെയ്തിട്ടില്ല; റിവ്യൂ ചെയ്യുന്നതിനിടെ അശ്വന്ത് കോക്ക് നടത്തിയത് തെറ്റായ ഒരു പരാമര്‍ശം; വിശദീകരണവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍

യഷ് നായകനായി തിയറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്ന 'ടോക്‌സിക്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി മിമിക്രി താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ശബ്ദം നല്‍കിയത് മഹേഷ് കുഞ്ഞുമോനാണെന്ന തരത്തില്‍ പ്രമുഖ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മഹേഷ് രംഗത്തെത്തിയത്. തെറ്റായ ഈ വിവരത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി മഹേഷ് പ്രത്യേക വീഡിയോ പങ്കുവെക്കുകയായിരുന്നു. 

സിനിമാ അവലോകനത്തിനിടെയാണ് അശ്വന്ത് കോക്ക് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രസ്താവന നടത്തിയത്. ചിത്രത്തില്‍ മഹേഷ് കുഞ്ഞുമോന്‍ ആണ് ഡബ്ബ് ചെയ്തിരിക്കുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും, ഇത് ഒരേ തരത്തിലുള്ള വെറുപ്പിക്കലാണെന്നും കോക്ക് തന്റെ വീഡിയോയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതികരണത്തിന്റെ വീഡിയോ ക്ലിപ്പ് വ്യക്തമായി കാണിച്ചുകൊണ്ട് തന്നെയായിരുന്നു മഹേഷിന്റെ വിശദീകരണം. അശ്വന്ത് കോക്കിന്റെ ആരോപണങ്ങളെ തികച്ചും നിഷേധിക്കുന്ന രീതിയിലാണ് മഹേഷ് സംസാരിച്ചത്. 

എല്ലാവരോടും കൂടെ പറയുകയാണ്, ഞാന്‍ ആ പടത്തില്‍ ഡബ് ചെയ്തിട്ടില്ല. ആ പടത്തില്‍ വര്‍ക്ക് ചെയ്തിട്ടേയില്ല,' എന്ന് മഹേഷ് വീഡിയോയിലൂടെ തുറന്നുപറഞ്ഞു. അനാവശ്യമായ തെറ്റിദ്ധാരണകള്‍ മൂലം പിന്നീട് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനാണ് ഈ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി. ഭാവിയില്‍ ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട താരം, 'അങ്ങനെ ഞാന്‍ ചെയ്തിട്ടില്ല കൊക്ക് അണ്ണാ...' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതേസമയം, ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയ 'ടോക്‌സിക്' മികച്ച ബോക്‌സ് ഓഫീസ് മുന്നേറ്റമാണ് നടത്തുന്നത്. 

കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ 150 കോടി രൂപ സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിനം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 192.10 കോടി രൂപ വാരിക്കൂട്ടി മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഈ ചിത്രം ബന്ധങ്ങളും സംഘര്‍ഷങ്ങളും പ്രമേയമാക്കുന്ന ഒരു ആക്ഷന്‍ ക്രൈം ത്രില്ലറാണ്. 

യാഷിന് പുറമെ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂര്‍ സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ജെ.ജെ. പെറിയും അന്‍പറിവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പിആര്‍ഒ പ്രതീഷ് ശേഖറാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

mahesh kunjumon toxic movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES