Latest News

'ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാനാവില്ല'; ഭാഷയും നാടും വ്യത്യസ്തമാകാം, സ്‌നേഹത്തിന് അതിരുകളില്ല; നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം; കുറിപ്പിമായി അനുമോള്‍ 

Malayalilife
 'ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാനാവില്ല'; ഭാഷയും നാടും വ്യത്യസ്തമാകാം, സ്‌നേഹത്തിന് അതിരുകളില്ല; നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം; കുറിപ്പിമായി അനുമോള്‍ 

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും പ്രതികരണവുമായി നടി അനുമോള്‍ രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ കുറിപ്പിലൂടെയാണ് താരം ട്രോളുകള്‍ക്കും അനാവശ്യമായ ഗോസിപ്പുകള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്. വിവാഹജീവിതത്തിന് ഒരു വിഭാഗമാളുകള്‍ സര്‍വ മംഗളങ്ങളും നേരുമ്പോള്‍ മറുവശത്ത് ഒരു കൂട്ടര്‍ അനുവിന്റെ വിവാഹ വീഡിയോകള്‍ക്കു താഴെ നെഗറ്റീവ് കമന്റുകളും ഇടുന്നുണ്ട്. ഇതിനെതിരെയാണ് അനുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ഫോട്ടോയോ വീഡിയോയോ കണ്ടിട്ട് ആളുകളുടെ ഭാവി പ്രവചിക്കാന്‍ വരേണ്ടെന്നും, പുറത്തുനിന്ന് നോക്കി ഒരു ബന്ധത്തിന്റെ ആഴം അളക്കാന്‍ കഴിയില്ലെന്നും അനുമോള്‍ പറഞ്ഞു. 

ജീവിതത്തില്‍ സന്തോഷം ലഭിക്കുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ചിലരുണ്ടാകുമെന്ന് താരം പറയുന്നു. താന്‍ വിവാഹം കഴിച്ചത് ദൈവമായി തന്റെ ജീവിതത്തിലേക്ക് തന്ന നല്ലൊരു മനുഷ്യനെയാണെന്നും, ഭാഷയും നാടും വ്യത്യസ്തമായിരിക്കാമെങ്കിലും സ്‌നേഹത്തിനും കരുതലിനും യാതൊരു അതിരുകളുമില്ലെന്നും അനുമോള്‍ കുറിച്ചു. 

'ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്‌നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല. നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. 

നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും മാത്രം നേരുന്നു'', എന്നാണ് അനുമോള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു തമിഴ്‌നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുവിന്റെ താലികെട്ട് ചടങ്ങിലും പ്രീ വെഡ്ഡിങ്ങ് ഫംങ്ഷന്‍സിലും പങ്കെടുത്തത്. തുടര്‍ന്ന് വിപുലമായ രീതിയില്‍ റിസപ്ഷനും ഉണ്ടായിരുന്നു. 

 ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുമോള്‍. ചെറിയ വേഷങ്ങളിലൂടെയെത്തി പിന്നീട് മിനിസ്‌ക്രീനിലെയും സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമായി മാറിയ താരം, ഏറെ ജനപ്രീതിയുള്ള 'സ്റ്റാര്‍ മാജിക്' എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയത്. തുടര്‍ന്ന് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസ്' കപ്പ് കൂടി നേടിയതോടെ അനുമോളുടെ പ്രശസ്തിയും ആരാധകരുടെ പിന്തുണയും വീണ്ടും ഇരട്ടിക്കുകയായിരുന്നു.
 

Read more topics: # അനുമോള്‍
Anumol about bad coments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES