Latest News

മഞ്ജുവിനെ കുറിച്ച് ചോദിച്ച് ദിലീപിന്റെ ഉത്തരം മുട്ടിച്ചു; സുഹൃത്തായി മാറുന്ന അവതാരക; രേഖ മേനോന്റെ ജീവിത കഥ

Malayalilife
മഞ്ജുവിനെ കുറിച്ച് ചോദിച്ച് ദിലീപിന്റെ ഉത്തരം മുട്ടിച്ചു; സുഹൃത്തായി മാറുന്ന അവതാരക; രേഖ മേനോന്റെ ജീവിത കഥ

ലയാള പ്രേക്ഷകർക്ക് എഫ് ടി ക്യു   എന്ന പ്രോഗ്രാമിലൂടെ ഏവർക്കും സുപരിചിതയായ അവതാരകയാണ് രേഖ മേനോൻ. അവതാരക , സഞ്ചാരി മാർക്കറ്റിംഗ്‌ ആൻഡ് കമ്മ്യൂണിക്കേഷൻ എസ്‌പെർട്ട് തുടങ്ങിയ വിവിധ മേകലകളിലൂടെ കഴിവ് തെളിയിച്ച ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് രേഖ. തൊട്ടത് എല്ലാം തന്നെ പൊന്നാക്കി മാറ്റാൻ രേഖയ്ക്ക് ഇന്ന് സാധിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ അവതാരകമാർ കുറവുണ്ടായിരുന്നു കാലഘത്തിൽ തന്നെ ആയിരുന്നു രേഖ ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു.ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്കുവരെ രേഖയെ ഏറെ പ്രിയവുമാണ്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ താരം ജനിച്ചു വളർന്നത് തൃശൂർ ജില്ലയിലാണ്. അച്ഛൻ സണ്ണി മേനോനും മലയാട്ടിൽ മഠത്തിൽ വത്സല മേനോനുമാണ് രേഖയുടെ മാതാപിതാക്കൾ.  സണ്ണി മേനോൻ വത്സല ദമ്പതികളുടെ ഏക മകൾ കൂടിയാണ് രേഖ. ആറ് വയസ്സ് വരെ അച്ഛന്റെ അമ്മയുടെയും കൂടെയായിരുന്നു രേഖ. ശ്രീദേവി 'അമ്മ എന്നാണ് അച്ഛമ്മയുടെ പേര്. barmmies  നോവൽ മലയാള ഭാഷയിലേക്ക് പരിഭാഷ പെടുത്താൻ നാലാം ക്ലാസ് മാത്രം വിദ്യാഭയസമുള്ള അച്ഛമ്മയ്ക്ക് സാധിക്കുകയും ചെയ്യുമായിരുന്നു. ഹോളി ഫാമിലി കോൺവെന്റിലാണ് രേഖ തന്റെ പ്രാഥമിക വിദ്യാഭാസം. തുടർന്ന് കേരള വർമ്മ കോളേജിലേക്ക് ആയിരുന്നു  പഠനം നടത്തിയത്. രേഖ തന്റെ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയത്  ദേവഗിരി st  ജോസഫ് കോളേജിൽ നിന്നുമായിരുന്നു.  നിരവധി ആൺ സുഹൃത്തുക്കൾ ആയിരുന്നു രേഖയ്ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് ഒക്കെ തന്നെ  മരംകയറി എന്നുള്ള പേരൊക്കെ രേഖയ്ക്കുണ്ടായിരുന്നു. സൗഹൃദത്തിന് ഏറെ പ്രാധാന്യമാണ് രേഖ അന്നും ഇന്നും നൽകിയിട്ടുള്ളത്.

പഠനമെല്ലാം പൂർത്തിയാക്കിയ ശേഷം ഇനി എന്ത് എന്ന് ഉള്ള ചോദ്യം ഉണ്ടായവേളയിലറിയുന്നു ഏഷ്യാനെറ്റിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്നെ ആവശ്യമുണ്ട് എന്ന് അറിയുന്നതും അതിലേക്ക് എത്തപെടുന്നതും. തുടർന്നായിരുന്നു ഫാമിലി ടെലി ക്യുസിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. തുടർന്നായിരുന്നു താരത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയതും. എന്നാൽ ഒരു ഇടവേള എന്ന രീതിയിൽ ആയിരുന്നു പിന്നാലെ രേഖ  മാർക്കറ്റിംഗ് രംഗത്തേക്ക് എത്തുന്നതും. ട്യൂൺസ് അനിമേഷൻ സി ഡിറ്റ് തുടങ്ങിയ കാര്യങ്ങൾ എല്ലാം ചെയ്തിരുന്ന രേഖ 2004  ൽ കാനഡയിലേക്ക് ഒരു സ്കോളർഷിപ് കിട്ടി പോകുകയും ചെയ്തത്. സഞ്ചാരിയിലൂടെ ഒരു വുമൺ ട്രാവലേറായി രേഖ ശ്രദ്ധ നേടുകയും ചെയ്തു. താരത്തിന്റെ ഭർത്താവ് അജിത് ആണ്. ഒരു മീഡിയ കൺസൽട്ടൻറ് കൂടിയാണ് അജിത്. അവാൻ എന്നൊരു  ഒരു മകൻ കൂടി രേഖയ്ക്ക് ഉണ്ട്. 'അമ്മ തനിക്ക് ഒരു യെൽഡർ സിസ്റ്ററിന്റെ പോലെ എന്നുമാണ് മകൻ പറയുള്ളത് എന്നുമാണ് രേഖ പറയാറുള്ളത്.  പ്രമുഖ താരങ്ങളെയാണ് രേഖ ഇന്റർവ്യൂ ചെയ്തിട്ടുള്ളതും. അതേസമയം താരം ഒരു സംസാരപ്രിയ കൂടിയാണ്. കഴിഞ്ഞ 20  വര്ഷകാലമായി രേഖ ടെലിവിഷൻ രംഗത്ത് സജീവവുമാണ്. 

Read more topics: # Anchor rekha menon ,# real life
Anchor rekha menon real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES