Latest News

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചു; ഏക മകള്‍ കുടുംബസമേതം വിദേശത്തും; ആലുവയിലെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിതം; നടി കവിയൂര്‍ പൊന്നമ്മയുടെ അവസ്ഥ

Malayalilife
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചു; ഏക മകള്‍ കുടുംബസമേതം വിദേശത്തും; ആലുവയിലെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിതം; നടി കവിയൂര്‍ പൊന്നമ്മയുടെ അവസ്ഥ

ലയാളത്തിന്റെ അമ്മ മനസായി വിശേഷിപ്പിക്കുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. നെറ്റിയിലൊരു വട്ടപ്പൊട്ടും ചിരിച്ച മുഖത്തോടെയുമായാണ് എപ്പോഴും അവരെ കാണാറുള്ളത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും നിലനിര്‍ത്തിയിരുന്നു അവര്‍. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യത്തിലും ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മയുടെ ചിത്രം പുറത്തു വന്നത്. ഭര്‍ത്താവിന്റെ മരണവും ഏകമകള്‍ വിദേശത്തും കഴിയുന്ന പൊന്നമ്മയുടെ സ്വകാര്യ ജീവിതമാണ് ഇതിനു പിന്നാലെ ചര്‍ച്ചയാകുന്നത്.

നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാമത്തെ വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി താരം അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയെ കാണാനാണ് പ്രേക്ഷകര്‍ക്കേറെയിഷ്ടം. ശരിക്കും അമ്മയും മകനുമാണ് അവരെന്നായിരുന്നു പലരും കരുതിയത്. മോഹന്‍ലാലിനെ കുട്ടാ എന്നും മമ്മൂട്ടിയെ മമ്മൂസ് എന്നുമാണ് പൊന്നമ്മ വിളിക്കുന്നത്.

സിനിമാ നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. 1965ല്‍ ചെന്നൈയിലെ ഒരമ്പലത്തില്‍ വച്ചായിരുന്നു ഇരുവരുടെയും  വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു മണിസ്വാമി. കുറച്ച് വര്‍ഷകാലമേ ഇരുവരും ഒന്നിച്ചു ജീവിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ പൊന്നമ്മയ്ക്ക് സാധിച്ചില്ല. ശാരീരികമായി താരത്തെ ഭര്‍ത്താവ് ഏറെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ താരത്തെ മര്‍ദ്ദിക്കുന്നത് നടന്‍ മണിയന്‍പിള്ള രാജു കാണാനും ഇടയായിട്ടുണ്ട്. എപ്പോഴും മണിസ്വാമിയില്‍ സംശയം നിഴലിച്ചിരുന്നു. അതേസമയം പൊന്നമ്മയുമായി അകന്നതിന് ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു മണിസ്വാമി  താമസം ആക്കിയതും.

ആലുവയിലെ താരത്തിന്റെ വീട്ടില്‍ ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് കൊണ്ട് വരുന്നത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കില്‍ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകള്‍ പൊന്നമ്മയ്ക്ക് ഒപ്പം തന്നെയായിരുന്നു. പിന്നാലെ ബ്രെയിന്‍ ട്യൂമര്‍ പിടിപെടും ചെയ്തു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ സംസാരശേഷി  മണിസ്വാമിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലില്‍ കിടന്ന് പൊന്നമ്മയെ  കൈയാട്ടി വിളിക്കുകായും പൊന്നമ്മ അടുത്ത് ചെല്ലുമ്‌ബോള്‍ കണ്ണ് നിറഞ്ഞ് എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി അദ്ദേഹത്തിന് തോന്നുകയും ചെയ്തിരുന്നു.

താരം ആദ്യ നായികയായ  ചിത്രമായ റോസിയുടെ നിര്‍മ്മാതാവായ മണിസ്വാമി സെറ്റില്‍ വെച്ചാണ് പൊന്നമ്മയെ  ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.  പൊന്നമ്മയ്ക്ക് ആദ്യം ഒരാളെ ഇഷ്ടമായിരുന്നു. എന്നാല്‍ ആ പ്രണയം വിവാഹത്തിലേക്ക് കടക്കില്ല എന്ന് തിരിച്ചറിഞ്ഞ സമയത്തായിരുന്നു  മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത് അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. ഇരുവര്‍ക്കും ഒരു മകള്‍ കൂടി ഉണ്ട്. ബിന്ദു മണിസാമി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുടുംബവുമായി വിദേശത്താണ് താമസം.

അതേസമയം ഒരു വേള താരത്തിന്റെ മകള്‍ എന്നെ അമ്മ ശരിക്കും നോക്കിയിട്ടില്ലെന്നാണ് ഒരു ഷോയിലൂടെ തുറന്ന് പറഞ്ഞിരുന്നു. എനിക്ക് മുലപ്പാല് പോലും കൃത്യസമയത്ത് തരാന്‍ കഴിയാതെ പോയിട്ടുണ്ട്. അന്നൊക്കെ ഞാന്‍ ജോലിക്ക് പോയാല്‍ മാത്രമേ എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ പറ്റുകയുണ്ടായിരുന്നുള്ളു എന്നാണ് കവിയൂര്‍ പൊന്നമ്മ ഇതിനായി മറുപടി നല്‍കിയതും. നിലവില്‍ കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍ താമസിക്കുന്നത് ആലുവായ്ക്കു സമീപം പുഴയോരത്തു നിര്‍മ്മിച്ചിരിക്കുന്ന ശ്രീപാദം എന്ന ഭവനത്തിലാണ്. കഴിഞ്ഞ പ്രളയകാലത്ത് താരം താമസിച്ചിരുന്ന വീടിന്റെ ആദ്യനില പൂര്‍ണ്ണമായും പ്രളയജലത്തില്‍ മുങ്ങിപ്പോയിരുന്നു.

ഇപ്പോള്‍ അവിചാരിതമായി നടി ഊര്‍മ്മിളാ ഉണ്ണിയാണ് കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാന്‍ പോയി, പഴയ സ്നേഹവും ചിരിയുമൊക്കെ ഇപ്പോഴുണ്ടെന്ന ക്യാപ്ഷനോടെയായാണ് ഫോട്ടോ പങ്കുവെച്ചത്. പതിവ് പോലെ തന്നെ നെറ്റിയില്‍ വലിയ പൊട്ടുമായാണ് പൊന്നമ്മ പോസ് ചെയ്തത്. നൈറ്റിയണിഞ്ഞുള്ള ഫോട്ടോ കണ്ടപ്പോള്‍ വീണ്ടും ചെറുപ്പമായല്ലോ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കെപിഎസി ലളിതയെ അവസാനമായി കാണാനെത്തിയപ്പോള്‍ വികാരഭരിതയായ പൊന്നമ്മയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.

Read more topics: # Actress kaviyoor ponnamma ,# real life
Actress kaviyoor ponnamma real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES