12-ാം വയസില്‍ വിവാഹം; ഒരു കുഞ്ഞിനായി കൊതിച്ചു; നഞ്ചിയമ്മയെ തനിച്ചാക്കിയത് ഭര്‍ത്താവിന്റെ മരണവും; ആരുമറിയാത്ത കണ്ണീര്‍ കഥ

Malayalilife
topbanner
12-ാം വയസില്‍ വിവാഹം; ഒരു കുഞ്ഞിനായി കൊതിച്ചു; നഞ്ചിയമ്മയെ തനിച്ചാക്കിയത് ഭര്‍ത്താവിന്റെ മരണവും; ആരുമറിയാത്ത കണ്ണീര്‍ കഥ

യ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇപ്പോഴിതാ, നഞ്ചിയമ്മയുടെ പാട്ടിനെ ലോകം അംഗീകരിച്ചിരിക്കുകയാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ഇത്തവണ തേടിയെത്തിയത് നഞ്ചിയമ്മയെ ആയിരുന്നു. ഈ സന്തോഷം കാണാന്‍ സിനിമയുടെ സംവിധായകനായ സച്ചി സാര്‍ ഇല്ലല്ലോ എന്ന വിഷമത്തിലാണ് നഞ്ചിയമ്മ ഇപ്പോഴും. വിറച്ച കൈകളോടെ മൈക്ക് തൊട്ട് ആദ്യമായി ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാടിയ നഞ്ചിയമ്മയെ തേടി പുരസ്‌കാരം എത്തിയപ്പോള്‍ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ എത്തി. എന്നാല്‍ വിമര്‍ശിച്ചവര്‍ പറഞ്ഞ വാക്കുകളെല്ലാം തന്റെ മക്കള്‍ പറയുന്നത് പോലെയെ ഉള്ളൂവെന്ന സ്‌നേഹം നിറഞ്ഞ മറുപടിയാണ് നഞ്ചിയമ്മ നല്‍കിയത്.

ആ മറുപടിയെ ആയിരങ്ങളാണ് ഏറ്റെടുത്തത്. അവരുടെ മനസിലെ നന്മയും സ്‌നേഹവും നിഷ്‌കളങ്കതയും എല്ലാം മലയാളികള്‍ വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്ന നാട്ടുകാരിയാണ് നഞ്ചിയമ്മ. ഒരു ആദിവാസി പാട്ടുകാരിയായിരുന്ന നഞ്ചിയമ്മയുടെ ഭാഗ്യം തെളിഞ്ഞത് തന്റെ 60-ാം വയസില്‍ ആയിരുന്നു. അതുവരെ ഏതൊരു സ്ത്രീയേയും പോലെ കഷ്ടപ്പാടും ദാരിദ്ര്യവും കണ്ണുനീരും എല്ലാം നിറഞ്ഞതായിരുന്നു നഞ്ചിയമ്മയുടെ ജീവിതം.

അട്ടപ്പാടി എന്ന കാട്ടു പ്രദേശത്ത് 1960 ജനുവരി ഒന്നിനാണ് നഞ്ചിയമ്മ ജനിച്ചത്. അച്ഛനെ അമ്മയെന്നാണ് വിളിക്കാറുള്ളത്. അമ്മയെ അഗ്ഗെ എന്നും. ഇരുള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. അച്ഛനും അഗ്ഗെയും പണിക്ക് പോവുമ്പോള്‍ മുത്തശ്ശിയായിരുന്നു നഞ്ചിയമ്മയെ നോക്കിയതും വളര്‍ത്തിയതും എല്ലാം.  മുത്തശ്ശി ഇഷ്ടം പോലെ പാട്ടുകള്‍ പാടിത്തരുമായിരുന്നു. അവിടെ നിന്നാണ് നഞ്ചിയമ്മയ്ക്ക് പാട്ടുകളോടുള്ള സ്‌നേഹം തുടങ്ങിയത്. ഊരില്‍ നിന്നും പുറത്തിറങ്ങുക പോലും ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ പോലും കണ്ടിട്ടില്ല. ആകാശത്തൂടെ പോവുന്ന വിമാനം മാത്രമേ കണ്ടിരുന്നുള്ളൂ. എപ്പോഴും പാട്ടുമായി നടക്കുന്നതിനാല്‍ അമ്മയുടെ അടിയും കിട്ടാറുണ്ടായിരുന്നു.

ബന്ധുക്കള്‍ മുഖാന്തരമായാണ് നഞ്ചിയമ്മയ്ക്ക് നഞ്ചപ്പന്റെ വിവിവാഹാലോചന വന്നത്. 15ാമത്തെ വയസിലായിരുന്നു വിവാഹം. ആടിനെ മേയ്ക്കലായിരുന്നു നഞ്ചപ്പന്റെ പണി. കൃഷിപ്പണിയും അറിയാമായിരുന്നു. 12 മാടും 45 ആടുമായിരുന്നു കുടുംബസ്വത്തായി ലഭിച്ചത്. ആടുമേയ്ക്കാനായി നഞ്ചപ്പനൊപ്പം പോവുമായിരുന്നു. അങ്ങനെയാണ് വീണ്ടും പാട്ടുപാടുന്നത്. വാദ്യോപകരണങ്ങളില്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അങ്ങനെയാണ് പുതിയ പാട്ടുകളൊക്കെ ഞങ്ങളുണ്ടാക്കിയത്.

ഈരിലെ ഒരു പരിപാടിയില്‍ പാട്ടുപാടിയപ്പോള്‍ നഞ്ചപ്പന്റെ അമ്മ അഭിനന്ദിച്ചിരുന്നു. എന്റെ മരുമകള്‍ നന്നായി പാടുന്നുണ്ടെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു. അതോടെയാണ് ആശ്വാസമായത്. പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള കലാസംഘത്തിനൊപ്പം ചേരുകയായിരുന്നു. അങ്ങനെയാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. സാംകുമാറും ശാലിനിയുമാണ് നഞ്ചിയമ്മയുടെ മക്കള്‍. 9 വര്‍ഷം മുന്‍പായിരുന്നു നഞ്ചപ്പന്റെ വിയോഗം.

15ാം വയസില്‍ വിവാഹം കഴിഞ്ഞെങ്കിലും 12 വര്‍ഷത്തിന് ശേഷമായാണ് മക്കളുണ്ടാവുന്നത്. ആ സങ്കടമൊക്കെ പാട്ടിലൂടെയായാണ് തീര്‍ത്തത് കുറേ പാട്ടുകള്‍ക്കിടയില്‍ നിന്നാണ് സച്ചി സാര്‍ ഈ പാട്ട് സിനിമയിലേക്കെടുത്തത്. അത് പാടുമ്പോഴും റെക്കോര്‍ഡ് ചെയ്യുമ്പോഴുമെല്ലാം എനിക്ക് സങ്കടമായിരുന്നു. പെട്ടെന്ന് ചിരിക്കുകയും അതേപോലെ കരയുകയും ചെയ്യുന്നയാളാണ് ഞാന്‍. സിനിമയില്‍ അഭിനയിക്കുന്നവരെയൊന്നും നേരത്തെ അറിയില്ലായിരുന്നു. ഇപ്പോള്‍ കുറച്ച് പേരേയൊക്കെ അറിയുമെന്നുമായിരുന്നു അന്ന് നഞ്ചിയമ്മ പറഞ്ഞത്.

Read more topics: # Actress nanchiyamma ,# real life
Actress nanchiyamma real life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES