താമസം കൊച്ചിയിലെ വാടകവീട്ടില്‍; ഇനി ആര്‍ക്കു മുന്നിലും കൈനീട്ടാനില്ല; നടി വീണ നായരുടെ ഇപ്പോഴത്തെ അവസ്ഥ

Malayalilife
താമസം കൊച്ചിയിലെ വാടകവീട്ടില്‍; ഇനി ആര്‍ക്കു മുന്നിലും കൈനീട്ടാനില്ല;  നടി വീണ നായരുടെ ഇപ്പോഴത്തെ അവസ്ഥ

ട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെയും വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. അഭിനയവും വാക്ചാതുര്യവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച വീണ ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സിനിലൈഫ് പുറത്തു വിട്ടത്. ആറു മാസം മുമ്പ് വിവാഹ മോചിതരായി എന്ന വാര്‍ത്തയ്ക്കു പിന്നാലെ അതിനു പിന്നില്‍ സംഭവിച്ച കാരണങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, വേര്‍പിരിഞ്ഞതിനു ശേഷം വീണയുടെ ജീവിതം എങ്ങനെയാണെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്.

കൊച്ചിയിലെ വാടക വീട്ടിലാണ് നടി താമസിക്കുന്നത്. ഒപ്പം മകന്‍ ധന്‍വിനും ഉണ്ട്. മകന്റെ പഠനവും കാര്യങ്ങളും എല്ലാം നോക്കിക്കഴിഞ്ഞാണ് നടി ജോലിക്കായി പോകുന്നത്. മകന്റെ കാര്യങ്ങളും സ്വന്തം ജീവിതചെലവിനും എല്ലാമായി സ്വയം പണം കണ്ടെത്തേണ്ട സാഹചര്യമാണ് വീണയ്ക്കുള്ളത്. അതുകൊണ്ടുതന്നെ, കിട്ടുന്ന അവസരങ്ങളും പരസ്യങ്ങളും എല്ലാം പരമാവധി പ്രയോജനപ്പെടുത്തി മകനു വേണ്ടി സമ്പാദ്യം സ്വരുക്കൂട്ടുകയാണ് താരം ഇപ്പോള്‍.

കുട്ടിക്കാലം മുതല്‍ക്കെ വലിയ സാമ്പത്തിക ബാധ്യതകള്‍ക്കു നടുവിലാണ് വീണ ജീവിച്ചു വന്നത്. അച്ഛന്റെ ബിസിനസ് തകര്‍ച്ചയോടെ കടം പെരുകിയതും അഭിനയിക്കാന്‍ ഇറങ്ങിയ ശേഷം കുടുംബത്തെ കൈ പിടിച്ചു കയറ്റിയതും എല്ലാം വീണ ആയിരുന്നു. അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ചികിത്സയക്കായും ആശുപത്രി ചെലവിനായും എല്ലാം വളരെയധികം ബുദ്ധിമുട്ടിയിട്ടുമ്‌ടെന്ന് വീണ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ്ബോസ് സീസണ്‍ 2വില്‍ പങ്കെടുത്തപ്പോഴാണ് വീണ നായര്‍ താന്‍ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞത്. അതിനെല്ലാം പരിഹാരമായി ദൈവം തന്ന സമ്മാനമാണ് അമാനുമായുള്ള ദാമ്പത്യമെന്നും വീണ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ച് നടിയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്.

ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. ബിഗ്‌ബോസ് സീസണ്‍ 2വില്‍ ഒരു മത്സരാര്‍ത്ഥിയായി വീണയും പങ്കെടുത്തിരുന്നു. ഷോയില്‍ നിന്നും വീണ പുറത്തിറങ്ങിയതിനു ശേഷം ബിഗ്‌ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് അപ്രതീക്ഷിത വേര്‍പിരിയലിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇനി ഒരുമിച്ചു മുന്നോട്ടു പോകുവാന്‍ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ ഇരുവരും വിവാഹമോചനവുമായി മുന്നോട്ടു പോവുകയായിരുന്നു.

ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് വീണ പ്രേക്ഷകരോട് നടത്തിയത്. ഷോയില്‍ പങ്കെടുത്ത് ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് പോലും അറിയാതെ താന്‍ മാനേജ് ചെയ്തിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും കടങ്ങളും എല്ലാം തീര്‍ക്കുവാന്‍ സാധിച്ചെന്ന് വീണ പറഞ്ഞിരുന്നു. മാത്രമല്ല, അതിനു ശേഷം ദുബായില്‍ ഭര്‍ത്താവിനടുത്തേക്ക് പോയ വീണ അവിടെ വച്ച് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. അങ്ങനെ ബിഗ്‌ബോസ് കാരണം ജീവിതം പച്ച പിടിച്ചു വന്നതിനു പിന്നാലെ അതിന്റെ തകര്‍ച്ചയും സംഭവിക്കുകയായിരുന്നു.
 

Actress veena nair life situation changed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES