Latest News

എന്റെ അമ്മയെ വേദനയെടുപ്പിക്കല്ലേ അങ്കിളേ; വൈറലായി വീണയുടെയും മകന്റെയും വീഡിയോ

Malayalilife
എന്റെ അമ്മയെ വേദനയെടുപ്പിക്കല്ലേ അങ്കിളേ; വൈറലായി വീണയുടെയും മകന്റെയും വീഡിയോ

സീരിയലുകളിലും സിനിമയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന താരമാണ് വീണ നായര്‍. അടുത്തിടെയാണ് വീണയും ഭര്‍ത്താവ് സ്വാതി സുരേഷും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ തങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണെന്നും ബന്ധം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നുമാണ് താരം ഒരു ചാനല്‍ പരിപാടിയില്‍ വ്യക്തമാക്കിയത്. ബിഗ്ബോസ് മലയാളം സീസണ്‍ 2വില്‍ പങ്കെടുത്തതിനു ശേഷം നടിയുടെ ജീവിതത്തില്‍ ഉണ്ടായ കുടുംബപ്രശ്നങ്ങളാണ് വേര്‍പിരിയല്‍ തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഒരു ഭാഗത്ത് ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ നടക്കുമ്പോഴും ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വീണ. വീണയും മകനും ഒരുമിച്ച് ടാറ്റു ചെയ്തു എന്നുള്ള വാര്‍ത്തയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീണ പങ്കുവച്ചിരിക്കുന്നത്.

വീണയുടെ കയ്യില്‍ മകന്‍ ധന്‍വിന്റെ പേര് ടാറ്റു ചെയ്തപ്പോള്‍ മകനും ആഗ്രഹം തന്റെ കയ്യിലും ടാറ്റു ചെയ്യണം. എന്നാല്‍ കുഞ്ഞു ശരീരം വേദനിപ്പിക്കാതെ ടാറ്രു ചെയ്യുന്നതിനു മുമ്പുള്ള മഷി കൊണ്ട് ഒരു പേരും ആനക്കുട്ടിയുടെ പടവും വരച്ചു കൊടുക്കുകയായിരുന്നു. മഷി കൊണ്ട് എഴുതിയത് അമ്പാടിയുടെ ഗേള്‍ ഫ്രണ്ടിന്റെ പേരും. ടിയക്കുട്ടി എന്നാണ് അമ്പാടി മഷികൊണ്ട് ടാറ്റൂ ചെയ്തിരിക്കുന്നത്. ആ പേരിന്റെ അറ്റത്ത് ചെറിയൊരു ആനക്കുട്ടിയെയും വരച്ചിട്ടുണ്ട്. ഇത് അമ്പാടിയുടെ ഗേള്‍ഫ്രണ്ട് ആണ് എന്നാണ് പറയുന്നത്.

ഇതിനോടകം തന്നെ രസകരമായ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. വീണക്ക് വേദനിക്കുന്നോ എന്ന് ചോദിക്കുന്ന അമ്പാടിയുടെ സ്‌നേഹമാണ് എല്ലാവരും കൂടുതലും കണ്ടത്. അമ്പാടിക്ക് വീണയോടുള്ള സ്‌നേഹം തന്നെയാണ് കൂടുതല്‍പേരും ശ്രദ്ധിച്ച് കമന്റ് ചെയ്തിരിക്കുന്നതും. വീണയ്ക്കുള്ള എല്ലാ സങ്കടവും അമ്പാടി മാറ്റുമെന്നും ആരാധകര്‍ പറയുന്നു. അമ്പാടിക്ക് തന്റെ അമ്മയോടുള്ള സ്നേഹം ഈ വീഡിയോയിലൂടെ വളരെ വ്യക്തമാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

തന്നെ സ്‌നേഹിക്കുന്നവരെയെല്ലാം ഹൃദയം തുറന്ന് നിഷ്‌കളങ്കമായി സ്‌നേഹിക്കുന്ന പ്രകൃതക്കാരിയാണ് വീണ നായര്‍. സ്‌നേഹിക്കുന്നവര്‍ക്കായി ചങ്കു പറിച്ചു കൊടുക്കുവാന്‍ പോലും മനസുള്ള വീണയ്ക്ക് കുടുംബജീവിതത്തില്‍ സംഭവിച്ച പാളിച്ച ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കുവാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ, ഭര്‍ത്താവുമായി ഒത്തുതീര്‍പ്പിലെത്തി മനോഹരമായ കുടുംബജീവിതം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നാണ് ആരാധകര്‍ക്കെല്ലാം ഒരുപോലെ പറയാന്‍ ഉള്ളത്.

Read more topics: # Actress veena nair,# and son video
Actress veena nair and son video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES