കൃപാസനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ്. കൃപാസനം കാരണമുണ്ടായ 'അത്ഭുതങ്ങള്‍' ചിരിമഴ തീര്‍ക്കുന്നതിനിടെയാണ് നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസ് സാക്ഷ്യം പറഞ്ഞ് രംഗത്ത് വന്നത്. ഇതോടെ ധന്യയ്ക്ക് എതിരെയും നിരവധി ട്രോളുകള്‍ ഇറങ്ങി. പിന്നാലെ മറ്റൊരു നടി കൂടി കൃപാസനത്തിന് സാക്ഷ്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. നടി അശ്വതി പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.
ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകള്‍, ചുറ്റിനും നില്‍ക്കുന്നത് കൂടെ നിന്ന് തകര്‍ത്തവരും, ഒന്ന് തകര്‍ന്നപ്പോള്‍ നൈസായി ഒഴിഞ്ഞു പോയവരും- ഉണ്ട് എന്നും അശ്വതി പോസ്റ്റിലൂടെ പറയുന്നു.
അശ്വതിയുടെ വാക്കുകള്‍
കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചര്‍ച്ചാ വിഷയം.. എന്നാല്‍ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ,2018 അവസാനം - 2019 തുടക്കം ആണ് ജീവിതത്തില്‍ നേരിടാവുന്നതില്‍ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.
നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകള്‍, ചുറ്റിനും നില്‍ക്കുന്നത് കൂടെ നിന്ന് തകര്‍ത്തവരും, ഒന്ന് തകര്‍ന്നപ്പോള്‍ നൈസായി ഒഴിഞ്ഞു പോയവരും. ഞങ്ങളെ മനസിലാക്കിയവര്‍ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേര്‍.
ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകള്‍..ആ സമയത്ത് എന്റെ നാത്തൂന്‍ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.ഞാന്‍ കൃപാസനം വെബ്സൈറ്റില്‍ കയറി നോക്കി അതില്‍ 'Light a candle request prayer' എന്ന് കണ്ടപ്പോള്‍ ഞാന്‍ അതില്‍ ഞങ്ങള്‍ക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു .
സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല. ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങള്‍ക്ക് ഒരു ജീവിത മാര്‍ഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങള്‍ക്ക് അത്ഭുതം നടന്നത് എന്ന്.
വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം...ഏതു?? അതുകൊണ്ട് വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ അല്ലാത്തവര്‍ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരില്‍ കളിയാക്കിയും പരിഹസിച്ചും സമയം കളയാന്‍ നില്‍ക്കാതെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് ചെയ്ത് തീര്‍ക്കൂ.. കാരണം 'പുല്ലിന് തുല്യമേ നരനുടെ നാളുകള്‍. എന്നും അശ്വതി പറയുന്നു.
കൃപാസനത്തില്‍ ഉടമ്പടി പ്രാര്‍ത്ഥന നടത്തിയപ്പോള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്ന സഹോദരന്റെ വിവാഹം നടന്നു എന്നാണ് നടി ധന്യ മേരി വര്‍ഗീസ് കൃപാസനം ധ്യാന കേന്ദ്രത്തില്‍ പോയി സാക്ഷ്യം പറയുന്ന വീഡിയോ പുറത്ത് വന്നത്. ധന്യ മേരി വര്‍ഗീസിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് നേരിടേണ്ടി വന്നത്. പിന്നാലെ തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുതെന്ന് വ്യക്തമാക്കി ധന്യയും രംഗത്ത് വന്നു