Latest News

ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കെ ഛര്‍ദ്ദിയും ക്ഷീണവും; ഉടന്‍ ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക്; പിന്നീട് അറിയുന്നത് മരണവാര്‍ത്ത; അധ്യാപികയായ അശ്വതിക്ക് സംഭവിച്ചത്

Malayalilife
ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കെ ഛര്‍ദ്ദിയും ക്ഷീണവും; ഉടന്‍ ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക്; പിന്നീട് അറിയുന്നത് മരണവാര്‍ത്ത; അധ്യാപികയായ അശ്വതിക്ക് സംഭവിച്ചത്

എല്ലാവര്‍ക്കും പ്രിയപ്പെട്ട ടീച്ചര്‍. എല്ലാ കാര്യത്തിലും വളരെ ആക്ടീവായ നിന്നിരുന്ന ഒരു അധ്യാപിക. ഇങ്ങനെ ഒരു അധ്യാപിക ഇല്ല എന്ന് പറയുമ്പോഴും എല്ലാവര്‍ക്കും കണ്ണുകളില്‍ സങ്കടം മാത്രം. അശ്വതി എന്ന അധ്യാപകിയുടെ മരണം ഒരു കുടുംബത്തെ മാത്രമല്ല ആ നാടിനെ മുഴുവന്‍ കണ്ണീരിലേക്ക് താഴ്ത്തിയിരിക്കുകയാണ്. എപ്പോഴും സന്തോഷത്തോടെ ഇരുന്ന എല്ലാ കാര്യത്തിനും മുന്നില്‍ നിന്നിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട അശ്വതി ടീച്ചര്‍. അവരുടെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാതിരുന്ന ടീച്ചര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. ഛര്‍ദ്ദിയും ക്ഷീണവും തോന്നി ആശുപത്രിയിലേക്ക് പോയതെ എല്ലാവര്‍ക്കും അറിയുകയുള്ളു. ആശുപത്രിയില്‍ വച്ച് എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. 

എന്നത്തേയും പോലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയായിരുന്നു അശ്വതി. പെട്ടെന്നാണ് ക്ഷീണവും ഛര്‍ദ്ദിയും തോന്നുത്. എന്താണ് സംഭവിക്കുന്നത് എന്ന് അശ്വതിക്ക് മനസ്സിലാകുന്നില്ലായിരുന്നു. ഉടന്‍ തന്നെ ട്യൂഷന്‍ നിര്‍ത്തി കുട്ടികളെ പറഞ്ഞ് വീട്ടില്‍ വിട്ടു. ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ ഭര്‍ത്താവ് ശ്രീഹരി കാറ് എടുത്തു. അശ്വതിക്ക് കൂട്ടായി മറ്റൊരു ട്യൂഷന്‍ വിദ്യാര്‍ത്ഥിനിയെയും കൂട്ടിയാണ് ഇവര്‍ കാറില്‍ ആശുപത്രിയിലേക്ക് പോകുന്നത്. പോകുന്ന വഴിയെല്ലം അശ്വതി നന്നായി ഛര്‍ദ്ദിക്കുകയും വളരെ തളര്‍ന്നും കാറില്‍ കടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് അശ്വതിയെ എത്തിച്ചത്. ഉടന്‍ തന്നെ ചികിത്സിക്കുന്നതിനുള്ള കാര്യങ്ങള്‍ ആശുപത്രിയില്‍ ഉള്ളവര്‍ നോക്കി. 

ഛര്‍ദ്ദിയായതിനാല്‍ അത് കുറയുന്നതിന് വേണ്ടിയുള്ള മരുന്ന് അശ്വതിക്ക് നല്‍കിയിരുന്നു. എന്നിട്ടും ആരോഗ്യം വീണ്ടും വഷളാകുകയായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ തലയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് സിടി സ്‌കാന്‍ എടുത്തു. എന്നാല്‍ അതില്‍ എല്ലാം നോര്‍മല്‍ ആയിരുന്നു എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിടി സ്‌കാനിന് ശേഷം ആശുപത്രിയുടെ നാലാം നിലയിലെ ഐസി യൂണിറ്റിലേക്കു അശ്വതിയെ ഉടന്‍ തന്നെ മാറ്റി. എന്നാല്‍ ഇതിനിടെ വീണ്ടും ആരോഗ്യം വഷളാകാന്‍ തുടങ്ങി. പെട്ടെന്ന് ടീച്ചറുടെ പള്‍സും ബിപിയും താഴാന്‍ തുടങ്ങി. അശ്വതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ആശുപത്രിയില്‍ പരിശ്രമ, തുടങ്ങിയിരുന്നു. എന്നാല്‍ മരണത്തിലേക്ക് പോകുകയായിരുന്നു. എന്താണ് പെട്ടെന്ന് അശ്വതിക്ക് ഉണ്ടായത് എന്ന് ആര്‍ക്കും അറിയില്ല. സിടി സ്‌കാനിലും എല്ലാത്തിലും നോര്‍മല്‍ ആയിരുന്നു എങ്കിലും എന്താണ് മരണ കാരണം എന്ന് ആര്‍ക്കും പിടിയില്ല. 

അതേസമയം, അശ്വതിയുടെ മരണത്തില്‍ ബന്ധുക്കള്‍ ആശുപത്രിയാണ് കാരണം എന്നാണ് പറയുന്നത്. ഛര്‍ദി മൂര്‍ഛിച്ചപ്പോള്‍ കുത്തിവയ്പ് എടുത്ത ശേഷമാണ് ആരോഗ്യ സ്ഥിതി വഷളായതെന്നു ബന്ധുക്കള്‍ പറയുന്നത്. മാത്രമല്ല അശ്വതി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചിത് താമസിച്ചാണെന്നും അവര്‍ പറയുന്നുണ്ട്. ആരോഗ്യം വഷളായപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോക്കോളാം എന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതിന് സമ്മതിക്കുകയും ചെയ്തില്ല. ഈ കാര്യങ്ങള്‍ എല്ലാം വച്ചിട്ടാണ് അശ്വതിയുടെ മരണത്തില്‍ ആശുപത്രിക്കാര്‍ക്കെതിരെ ബന്ധുക്കള്‍ തിരിഞ്ഞത്. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയുടെ മുന്നില്‍ നിന്ന് പ്രശ്‌നം ഉണ്ടാക്കിയിരുന്നു. പോലീസ് എത്തിയാണ് സമാധാനിപ്പിച്ചത്. ഐസി യൂണിറ്റിന്റെ മുന്‍പില്‍ തര്‍ക്കവുമായി നിന്ന ശേഷം ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയത്. 

കുന്നിക്കോട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വീടിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍ ആണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ഏക മകന്‍ യുകെജി വിദ്യാര്‍ഥി ശ്രീദേവ്. കുളത്തൂപ്പുഴ സ്വദേശികളായ ചന്ദ്രബാബു പ്രസന്നകുമാരി ദമ്പതികളുടെ മകളാണ് അശ്വതി. ഛര്‍ദിയുമായി എത്തിയ അശ്വതിയുടെ അസ്വസ്ഥത വര്‍ധിച്ചതിനാല്‍ തലച്ചോറിന് എന്തെങ്കിലും തകരാറുണ്ടോ എന്ന സംശയത്തിലാണ് സിടി സ്‌കാന്‍ എടുത്തത്. എന്നാല്‍ പരിശോധനയില്‍ എല്ലാം നേര്‍മലായിരുന്നു. എന്താണ് പെട്ടെന്ന് സംഭവിച്ചതെന്ന് അറിയില്ല. വിശദമായ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ എന്താണ് കാര്യമെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളു.

teacher aswathy death at hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES