Latest News

അവള്‍ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു!'മൂന്നാമത്തെ കണ്‍മണിയെത്തിയ സന്തോഷം പങ്കുവച്ച്  അല്‍ഫോന്‍സാമ്മ സീരിയല്‍ താരം അശ്വതി

Malayalilife
 അവള്‍ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു!'മൂന്നാമത്തെ കണ്‍മണിയെത്തിയ സന്തോഷം പങ്കുവച്ച്  അല്‍ഫോന്‍സാമ്മ സീരിയല്‍ താരം അശ്വതി

മൂന്നാമത്തെ കണ്‍മണിയെ വരവേറ്റ് മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അശ്വതിയും ഭര്‍ത്താവ് ജെറിനും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അശ്വതി ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

' അടുത്ത വര്‍ഷം നീ ഒരു പുത്രനെ താലോലിക്കും. അവള്‍ പറഞ്ഞു : ഇല്ല ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോട് വ്യാജം പറയരുതേ! എലിഷാ പറഞ്ഞതുപോലെ അവള്‍ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു!' , എന്നാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

' അല്‍ഫോന്‍സാമ്മ' എന്ന സീരിയലിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ' കുങ്കുമപ്പൂവ്' എന്ന സീരിയയിലെ അശ്വതി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടി.

വിവാഹശേഷം ഭര്‍ത്താവ് ജെറിനൊപ്പം വിദേശത്ത് താമസമാക്കിയ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇവര്‍ക്ക് ജോഹന, ബ്രിയന്ന എന്നിങ്ങനെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. മക്കള്‍ക്കൊപ്പമുളള കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് കുഞ്ഞതിഥി എത്തിയ വിവരം അശ്വതി പങ്കിട്ടത്.

Read more topics: # അശ്വതി
ashwathy welcomes child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES