Latest News

വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്: ഗിരീഷ് നമ്പ്യാർ

Malayalilife
വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്:  ഗിരീഷ് നമ്പ്യാർ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പരയിൽ ഒരു കഥാപാത്രമായി എത്തുന്നത് ഗിരീഷ് നമ്പ്യാരാണ്. ഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയ നിരവധി സീരിയലുകളിൽ വേഷമിടും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  അഭിനയ ജീവിതത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് താരം.

ചെറുപ്പം മുതലെ ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. എന്‍ജിനിയറിങ്ങ് കഴിഞ്ഞ് ജോലി ലഭിച്ചുവെങ്കിലും മനസ് നിറയെ അഭിനയമായിരുന്നു. ജോലി ഉപേക്ഷിച്ചാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. അവതാരകനായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. പിന്നീട് കിങ് ആന്‍ഡ് കമ്മീഷനറില്‍ ചെറിയൊരു വേഷം ചെയ്തു. നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് സീരിയലില്‍ അവസരം ലഭിക്കുന്നത്.

എംഎ നിഷാദ് സംവിധാനം ചെയ് നമ്ബര്‍ 66 മധുര ബസ് എന്ന ചിത്രത്തിലാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചത്. അഭിനയത്തിനോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പുതിയ അനുഭവമായിരുന്നു . വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഗിരീഷ് അഭിമുഖത്തില്‍ പറഞ്ഞു.
 

Actor gireesh nambiar words about acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക