മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഗിരീഷ് നമ്പ്യാര്‍. ഒട്ടെറെ സീരിയലുകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള ഗിരീഷ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യജാതകത്തിലെ നായകനായ അരുണ്‍ ഷേണായിയെ ആണ് ഒടുവില്‍ അവിസ്മരണീയമാക്കിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഗിരീഷ് ഭാഗ്യജാതകത്തില്‍ നിന്നും പുറത്തായി. എന്നാല്‍ ഇപ്പോള്‍ സീ കേരളം ചാനലില്‍ സ്വാതി നക്ഷത്രം ചോതി എന്ന സീരിയലില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ ഭാഗ്യജാതകം സീരിയല്‍ തുടങ്ങിയത് മുതല്‍ പ്രധാന നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരീഷ് നമ്പ്യാരാണ്. മുന്‍പ് പല സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള ഗീരിഷിന്റെ ഭാഗ്യജാതകത്തിലെ അരുണ്‍ ഷേണായി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഒരു ദിവസം പെട്ടെന്ന് സീരിയലില്‍ നിന്നും താരം പുറത്താകുകയായിരുന്നു. സീരിയലിന്റെ അണിയറപ്രവര്‍ത്തകരുമായി ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് താന്‍ സീരിയലില്‍ നിന്നും പിന്‍മാറിയതെന്ന്് താരം സിനിലൈഫിനോട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സീ കേരളത്തിലെ മികച്ച സീരിയലുകളില്‍ ഒന്നായ സ്വാതി നക്ഷത്രം ചോതിയില്‍ താരം മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഗിരീഷ് തിരിച്ചെത്തിയിരിക്കുകയാണ്.
സീരിയലിലെ മെയിന്‍ വില്ലത്തിമാരില്‍ ഒരാളായ ഗൗരി എന്ന കഥാപാത്രത്തെ വിവാഹം കഴിക്കാനെത്തുന്ന രാജീവ് എന്ന ചെറുപ്പക്കാരനായിട്ടാണ് ഗിരീഷ് സീരിയലില്‍ ഇന്നലെ എത്തിയത്. വളരെ പോസീറ്റീവ് ആയിട്ടുള്ള കഥാപാത്രമാണ് തനിക്ക് ഈ സീരിയലില്‍ എന്ന് ഗിരീഷ് സിനിലൈഫിനോട് പ്രതികരിച്ചു. നന്‍മ നിറഞ്ഞ ഒരു ബിസിനസ് മാന്‍ ആയിട്ടാണ് ഗിരീഷ് സീരിയലില്‍ വേഷമിടുന്നത്. അതേസമയം ഭാഗ്യജാതകത്തിലെ അരുണ്‍ ഷേണായിയേക്കാള്‍ ചെറുപ്പമായി ഗംഭീര മേക്കോവറിലാണ് ഗിരീഷ് തന്റെ റീ എന്‍ട്രി നടത്തിയിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ ഗിരീഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ടിവി അവതാരകന്‍, സഹസംവിധായകന്‍ നടന്‍ എന്നിങ്ങനെ പല നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു. സീരിയലുകള്‍ക്ക് പുറമേ മലയാളവും തമിഴും ഉള്‍പെടെയുള്ള സിനിമകളിലും ഗിരീഷ് മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പാര്‍വതിയാണ് ഗീരീഷിന്റെ ഭാര്യ ഗൗരി മകളാണ്. തനിക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള കഥയാണ് സ്വാതി നക്ഷത്രം ചോതിയിലെ രാജീവ് എന്ന കഥാപാത്രമെന്നും താരം വ്യക്തമാക്കുന്നു.