ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറി താരമാണ് അമൽ രാജ്. കുഞ്ഞുണ്ണി എന്ന പേരിലൂടെയാണ് സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പ്രേക്ഷകരുടെ ഇടയിൽ ഉത്തമന്റേയും പൈങ്കിളിയുടേയും സുമേഷിന്റേയും അച്ഛനായിട്ടാണ് അറിയപ്പെടുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് വർഷങ്ങളായി അഭിനയ ലോകത്ത് സജീവമാണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞുണ്ണി തന്റെ ജീവിത വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്.
ചെറുപ്പം മുതലെ മനസ്സിൽ ഒരു നടനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ഡിഗ്രിക്ക് ശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പിജി ചെയ്തു. . സിനിമയോ സീരിയലോ അന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല. നാടകമായിരുന്നു ലക്ഷ്യം. ലെനിൻ രാജേന്ദ്രൻ സാറിന്റെ രാജാരവിവർമ എന്ന നാടകത്തിൽ ടൈറ്റിൽ റോൾ ചെയ്യാൻ കഴിഞ്ഞതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. അതിനുശേഷം ശ്രീകുമാരൻ തമ്പി സാറിന്റെ ദാമ്പത്യഗീതങ്ങൾ എന്ന സീരിയലിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെയാണ് മിനിസ്ക്രീൻ എത്തുന്നത്.
കലാമേഖലയിൽ നിന്നാണ് ഞാൻ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. ഭാര്യ ദിവ്യ ലക്ഷ്മി. നർത്തകിയാണ്. രണ്ടു മക്കൾ. ആയുഷ്‌ദേവ് എട്ടാം ക്‌ളാസിലും ആഗ്നേഷ് ദേവ് യുകെജിയിലും പഠിക്കുന്നു. തിരുമലയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി ഒരു വീട് വേണമെന്നുള്ളത് കുടുംബത്തിന്റെ വലിയൊരു ആഗ്രഹം. നാടകവുമായി കറങ്ങിനടക്കുന്നതുകൊണ്ട് ലോകം മുഴുവൻ സുഹൃത്തുക്കളുണ്ട്. അവരുടെ നാട്ടിലെത്തുമ്പോൾ ഹോട്ടൽമുറി പോലും ബുക് ചെയ്യേണ്ടി വരാറില്ല. പകര അവരുടെ സ്നേഹോഷ്മളമായ ആതിഥേയത്വം സ്വീകരിക്കുകയാണ് പതിവ്.
ജനിച്ചു വളർന്നത് നെയ്യാറ്റിൻകര വണ്ടന്നൂരുള്ള അച്ഛന്റെ തറവാട് വീട്ടിലാണ്. അച്ഛൻ രാജമോഹൻ നായർ ആയുർവേദ ഡോക്ടറായിരുന്നു. അമ്മ പത്മകുമാരി. എനിക്കൊരു ചേട്ടൻ, അനിയത്തി. ഇതായിരുന്നു കുടുംബം. പഴയ കേരളശൈലിയിലുള്ള ഓടിട്ട വീട്. അന്നത്തെക്കാലത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള വീടായിരുന്നു. ഇന്നും സ്നേഹത്തോടെ മാത്രമേ ആ വീടിനെ ഓർക്കാൻ കഴിയു. സിനിമയിലും നാടകവും സീരിയലൈനും പുറമെ ചുവട് ഉറപ്പിച്ചിട്ടുണ്ട്.