ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടി ജോഷ്ന തരകന്‍ വിവാഹിതയായിയിരിക്കുകയാണ്. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ശ്രീജുവാണ് ജോഷ്നയുടെ കഴുത്തില്‍ താലികെട്ടിയത്. ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. ശ്രീജു ഹിന്ദുവും ജോഷ്ന ക്രിസ്ത്യനുമായിരുന്നു. അതിനാല്‍ തന്നെ പ്രണയം രണ്ടുപേരുടേയും കുടുംബങ്ങള്‍ അംഗീകരിക്കാന്‍ സമയമെടുത്തു. ദീര്‍ഘനാളത്തെ പ്രയത്നത്തിനൊടുവിലാണ് പലരും വേര്‍പിരിയുമെന്ന് പറഞ്ഞിരുന്ന ഇവര്‍ വിവാഹത്തിലേക്ക് എത്തിയത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു താലികെട്ട് ചടങ്ങുകള്‍ നടന്നത്. ശ്രീജുവിന്റെ താലി കഴുത്തില്‍ കയറിയപ്പോള്‍ ആനന്ദകണ്ണീര്‍ പൊഴിക്കുന്ന ജോഷ്നയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടേയും വിവാവനിശ്ചയം. ശ്രീജുവിന്റെ സഹോദരി വിദേശത്താണ്.
അവര്‍ കൂടി വിവാഹത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നതിനാലാണ് എന്‍ഗേജ്മെന്റ് കഴിഞ്ഞ് വിവാഹത്തിന് ഒരു വര്‍ഷം കാലതാമസമെടുത്തത്. മിനിസ്‌ക്രീനിലെ താരങ്ങളെല്ലാം ജോഷിനയേയും ശ്രീജുവിനേയും അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. ഒളിച്ചോടി വിവാഹം കഴിക്കാന്‍ നേരത്തെ പറ്റുമായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതത്തിന് കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും. അങ്ങനെ കഴിഞ്ഞ വര്‍ഷമാണ് വീട്ടുകാര്‍ സമ്മതിച്ചത്. പിന്നാലെ വിവാഹനിശ്ചയവും നടത്തുകയായിരുന്നു. 2012 മുതലുള്ള റിലേഷനാണ്. അന്ന് പ്ലസ് വണ്ണില്‍ പഠിക്കുകയായിരുന്നു ഇരുവരും. സീരിയല്‍ നടി മാത്രമല്ല നഴ്സുമാണ് ജോഷ്ന. ബ്ലാംഗ്ലൂരില്‍ നിന്നാണ് നഴ്സിങ് പഠിച്ചത്. കുറച്ചു മുതിര്‍ന്നു കഴിയുമ്പോള്‍ പ്രണയം അവസാനിപ്പിക്കും എന്നാണ് വീട്ടുകാര്‍ കരുതിയത്. പക്ഷെ അപ്പോഴും ഇരുവരും മുന്നോട്ട് പോവുകയായിരുന്നു. ജോഷ്ന ക്രിസ്ത്യനും ശ്രീജു ഹിന്ദുവുമാണ്. അതുകൊണ്ടാണ് വിവാഹത്തിന് കുടുംബം സമ്മതിക്കാതിരുന്നത്.
പക്ഷെ കഴിഞ്ഞ വര്‍ഷം എല്ലാവരും ഇവരുടെ പ്രണയത്തെ അംഗീകരിക്കുകയും വിവാഹത്തിന് സമ്മതം അറിയിക്കുകയും ആയിരുന്നു. ആ പ്രണയത്തിനിടയിലും ഇവര്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. ഒരു വര്‍ഷത്തോളം ഗ്യാപ്പും വന്നിരുന്നു. ആ സമയത്താണ് രണ്ടുപേരും തങ്ങള്‍ക്ക് പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. വിവാഹം എന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ജോഷ്്ന ക്രിസ്ത്യനായതുകൊണ്ട് പള്ളിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാറ്റിനേയും മറികടന്നാണ് ഇരുവരും വിവാഹിതരായത്. ദുബായില്‍ ഇന്റീരിയര്‍ ഡിസൈനറാണ് ശ്രീജു. നിരവധി പേരാണ് ജോഷിനയ്ക്കും ശ്രീജുവിനും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. വിവാഹം കൂടാന്‍ ഗീതാഗോവിന്ദം അടക്കം നിരവധി സീരിയല്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു.