Latest News

സ്വന്തം ടീം ജയിച്ചില്ലെങ്കിലും മറ്റുള്ളവര്‍ നന്നായി കാണരുത്;അമൃത-അഭിരാമി നിങ്ങളോട് തോന്നുന്നത് പുച്ഛം മാത്രം; ഷോ പൂട്ടികെട്ടാറായെങ്കിലും തല്ലുപിടിത്തത്തിന് ഒരു കുറവുമില്ല..!

Malayalilife
സ്വന്തം ടീം ജയിച്ചില്ലെങ്കിലും മറ്റുള്ളവര്‍ നന്നായി കാണരുത്;അമൃത-അഭിരാമി നിങ്ങളോട് തോന്നുന്നത് പുച്ഛം മാത്രം; ഷോ പൂട്ടികെട്ടാറായെങ്കിലും തല്ലുപിടിത്തത്തിന് ഒരു കുറവുമില്ല..!

ദിവസംതോറും വെറൈറ്റി ടാസ്‌ക്കുകളുമായിട്ടാണ് ബിഗ്‌ബോസ് എത്തുന്നത്. ടാസ്‌ക്കുകള്‍ക്ക് ഇടയില്‍ വഴക്കും പതിവാണ്. ഇപ്പോള്‍ ഒടുവിലായി തലയണമന്ത്രം എന്ന ടാസ്‌ക്കുമായി ബന്ധപ്പെട്ട് ബിഗ്‌ബോസില്‍ നടന്ന വഴക്കാണ് ശ്രദ്ധേയമാകുന്നത്.  നിലവില്‍ ബിഗ് ബോസ് വീട്ടില്‍ രൂപപ്പെട്ടിട്ടുള്ള ഗ്രൂപ്പിസം കളയാതെയാണ് ഗെയിം അവതരിപ്പിച്ചത്. അതായത് രണ്ട് ചേരികളായി തിരിഞ്ഞിരിക്കുന്ന മത്സരാര്‍ഥികളെ അതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ട് രണ്ട് ഗ്രൂപ്പുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ദയ നയിക്കുന്ന ഷാജി, ആര്യ, എലീന, ഫുക്രു എന്നിവര്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പ്. അമൃത-അഭിരാമിയുടെ നേതൃത്വത്തിലുള്ള സുജോ, സാന്‍ഡ്ര, രഘു എന്നിവര്‍ നയിക്കുന്ന ബി ടീം എന്നിങ്ങനെയായിരുന്നു ഗ്രൂപ്പുകള്‍. 

രണ്ട് ദിവസം നീണ്ടു നിന്നിരുന്ന ടാസ്‌ക്കിന്റെ ഒന്നാം ദിവസം ശാന്തമായി നീങ്ങി. ആദ്യ ദിവസത്തെ ടാസ്‌കില്‍ ലീഡ് നേടിയത് ടീം എയായിരുന്നു. എന്നാല്‍ രണ്ടാം ദിനത്തിലേയ്ക്ക് നീണ്ട കളിയില്‍ കുതിച്ചുയരാമെന്ന പ്രതീക്ഷയിലായിരുന്നു ടീം ബി. ഈ പ്രതീക്ഷ ചില നേരങ്ങളില്‍ മത്സരബുദ്ധിയില്‍ നിന്നും മത്സരാര്‍ത്ഥികളെ അക്രമാസക്തരാക്കുന്നതും കാണാന്‍ കഴിഞ്ഞു. 

എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഒരു മെച്ചം രണ്ടാം ദിനത്തിലും ബി ടീമിന് നേടാന്‍ കഴിഞ്ഞില്ല. രണ്ടാം ദിനത്തിലെ ക്വാളിറ്റി ചെക്കിങില്‍ ബി ടീമിന്റെ അവസ്ഥ പരിതാപകരമായിരുന്നു. നിര്‍മിച്ചതില്‍ പകുതിയിലേറെയും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. എന്നാല്‍ തങ്ങളുടെ തലയണകള്‍ തിരസ്‌കരിക്കപ്പെട്ടതിനെക്കാള്‍ ടീം എ നിര്‍മിച്ചവയെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ചെന്നതാണ് ഇവരെ കൂടുതല്‍ നിരാശരാക്കിയത്. ഇതോടെ എതിര്‍ഗ്രൂപ്പിന്റെ നിര്‍മാണത്തില്‍ കള്ളക്കളിയുണ്ടോ എന്നു പോലും ടീം ബി സംശയിച്ചു.അതിനാല്‍ തന്നെ ക്വാളിറ്റി ചെക്കിങില്‍ സംശയം പ്രഖ്യാപിച്ചുകൊണ്ട് ബി ടീം എത്തി. അമൃതയും അഭിരാമിയുമാണ് ഈ സംശയം ഉന്നയിച്ചത്്. തലയണകള്‍ക്കകത്ത് പഞ്ഞി മാത്രമാണോ അതോ ടിഷ്യൂ പേപ്പറോ മറ്റോ നിറച്ചിട്ടുണ്ടോ എന്നായിരുന്നു ഇവരുടെ സംശയം. എന്നാല്‍ ഇങ്ങനെ സംശയം ഉണ്ടാകാന്‍ തുറന്നു നോക്കി പരിശോധിച്ചോ എന്നായിരുന്നു ഇതിന് കിട്ടിയ മറുപടി.

ഒടുവില്‍ ടാസ്‌ക് അവസാനിപ്പിച്ച് ബിഗ് ബോസ് എ ടീമിനെ വിജയികളായി പ്രഖ്യാപിച്ചു. എന്നിട്ടും അമൃതയുടെയും സംഘത്തിന്റെയും സംശയം തീര്‍ന്നിരുന്നില്ല. ടാസ്‌ക്ക് കഴിഞ്ഞ് വിജയിച്ച ടീമിനെ പ്രഖ്യാപിച്ചിട്ടും അമൃത-അഭിരാമി ടീം തങ്ങളുടെ സംശയങ്ങള്‍ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ തക്കത്തിന് സ്റ്റോര്‍ റൂമില്‍ കയറി എ ഗ്രൂപ്പ് നിര്‍മിച്ച തലയണകള്‍ അഴിച്ച് പരിശോധിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. എന്നാല്‍ വമ്പന്‍ തിരിച്ചടിയാണ് ഇവര്‍ നേരിട്ടത്. പഞ്ഞിയല്ലാതെ മറ്റൊന്നും ഇവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

സ്റ്റോര്‍ റൂമിലെ പരിശോധനയ്ക്ക് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള കുഷ്യനുകളില്‍ നിന്ന് പഞ്ഞി മോഷ്ടിച്ചിട്ടുണ്ടോ എന്നായിരുന്നു ഇവരുടെ അടുത്ത സംശയം. എന്നാല്‍ ഇവിടെയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം ടീം വിജയിക്കാത്തതില്‍ അല്ല എതിര്‍ ടീം വിജയിച്ചതിലയിരുന്നു അമൃത-അഭിരാമി ടീമിന് വിഷമം...

amritha abhirami game strategy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക