Latest News

മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍; കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ; കുറിപ്പ് പങ്കുവച്ച് അഭിരാമി സുരേഷ്

Malayalilife
മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍; കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ; കുറിപ്പ് പങ്കുവച്ച് അഭിരാമി സുരേഷ്

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. അച്ഛനൊപ്പമില്ലെങ്കിലും തന്റെ മകള്‍ അവന്തിക എന്ന പാപ്പുവിനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണമെന്നത് അമൃതയുടെ ആഗ്രഹമായിരുന്നു. എന്നാൽ ഇപ്പോൾ നടന്‍ ബാല തനിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് അമൃത സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. ' അഭിരാമി തന്റെ  കുറിപ്പ് ഉച്ചത്തിലുള്ള സംസാരം ശക്തമാണെന്നും മൗനം തെറ്റാണെന്നും കരുതരുത്' എന്ന ഉദ്ധരണി പങ്കുവച്ചുകൊണ്ടാണ് പങ്കുവെച്ചത്.

'കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങള്‍ക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍. ഈ കാലത്തില്‍ വേണ്ടത് തമ്മില്‍ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്. മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍! കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത് തെറ്റുധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച അച്ഛന്‍ 'അമ്മ സഹോദരി സഹോദരന്മാര്‍'.- അഭിരാമി സുരേഷ് കുറിച്ചു.

അഭിരാമിയുടെ പോസ്റ്റ്  സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ സമയത്തിനകം  വൈറലായി മാറിയിരുന്നു.  അമൃത സുരേഷിനെയും കുടുംബത്തെയും പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.  ബാല മകള്‍ അവന്തികയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അമൃത അനുവദിച്ചില്ല എന്നായിരുന്നു ആരോപിച്ചത്.ഓണ്‍ലൈന്‍ മാധ്യമത്തില്‍  ഇത് സംബന്ധിച്ച്‌  പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നും തെളിവുകള്‍ സഹിതം അമൃത തള്ളുകയും ചെയ്തു.

Abhirami suresh new post supporting her sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക