Latest News

തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയായി; ത്രി ഡോട്‌സ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നടിയെ താലി ചാര്‍ത്തിയത  പൈലറ്റായ സുഹൃത്ത് സായി റോഷന്‍ ശ്യാം

Malayalilife
തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയായി; ത്രി ഡോട്‌സ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നടിയെ താലി ചാര്‍ത്തിയത  പൈലറ്റായ സുഹൃത്ത് സായി റോഷന്‍ ശ്യാം

തമിഴ്- മലയാളം നടി ജനനി അയ്യര്‍ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷന്‍ ശ്യാം ആണ് വരന്‍. ജനനിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ ജനനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം

അവന്‍ ഇവന്‍' എന്ന സിനിമയിലൂടെയാണ് ജനനി അഭിനയ രംഗത്തേക്ക് എത്തിയത്. 'ത്രി ഡോട്സ്' എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായ 'കൂതറ', 'സെവന്‍ത് ഡേ', 'ഇത് താണ്ടാ പൊലീസ്', 'മോസയിലെ കുതിര മീനുകള്‍' തുടങ്ങിയ ചിത്രങ്ങളിലും ജനനി വേഷമിട്ടു

അശോക് സെല്‍വന്റെ നായികയായി എത്തിയ 'തെ?ഗിഡി' എന്ന ചിത്രത്തിലൂടെയാണ് ജനനി തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 'മാചുക', 'അതേ കണ്‍കള്‍', 'ബലൂണ്‍', 'ബ?ഗീര', 'കൂര്‍മന്‍', 'വേഴം' തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടു. 'മൈത്രി' എന്ന തമിഴ് വെബ്‌സീരീസിലും ജനനി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് തമിഴ് സീസണ്‍ 2വില്‍ തേര്‍ഡ് റണ്ണറപ്പ് കൂടിയായിരുന്നു ജനനി.

Tamil actress Janani Iyer married pilot Sai Roshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES