നാദിറ മെഹ്‌റിന്‍ ബിഗ്ബോസ് മലയാളം ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് താരമാണ്.ട്രാന്‍സ്ജന്‍ഡറും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുമായ നാദിറ അടുത്തിടെ ആയിരുന്നു തന്റെ പുതിയ വീട് വച്ചതിന്റെ പാല് കാച്ചല്‍ ചടങ്ങ് നടത്തിയത്. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നാദിറ. പ്രണയിക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കുന്നതിനോട് തനിക്ക് താത്പര്യക്കുറവുണ്ടെന്ന് നാദിറ പറയുന്നു.
നാലു വര്‍ഷമായി എനിക്കൊരു റിലേഷന്‍ഷിപ്പുണ്ട്. പക്ഷേ അത് എനിക്ക് പരസ്യമായി വെളിപ്പെടുത്താന്‍ എനിക്ക് താല്‍പര്യക്കുറവുണ്ട്. നാളെ വിവാഹം നടന്നാല്‍ പോലും വ്യക്തിപരമായി എന്റെയൊരു റിലേഷന്‍ഷിപ്പിനെ സോഷ്യല്‍ മീഡിയയില്‍ എത്തിക്കുന്നതിനോടും ആഘോഷിക്കുന്നതിനോടും എനിക്ക് താല്‍പര്യമില്ല'',
രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നല്‍കിയിരുന്നു. '' പേരിനു വേണ്ടി ഒരു റിലേഷന്‍ഷിപ്പ് കൊണ്ടുപോകുന്നതില്‍ താത്പര്യമില്ല. ഇപ്പോള്‍ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാര്‍ട്ണര്‍ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാന്‍ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോള്‍ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എതിരെ നില്‍ക്കുന്ന ആള്‍ക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മള്‍ കാണിക്കേണ്ട മര്യാദയാണ്'', എന്നും നാദിറ പറഞ്ഞിരുന്നു.