Latest News

പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാര്‍ഥികള്‍; ന്യൂജെന്‍ കൈയ്യടിയായിട്ടാണ് കൂവലുകളെ താന്‍ കാണുന്നത്, ഉച്ചത്തില്‍ കൂവാനും ആവശ്യപ്പെട്ട് അഭിരാമി സുരേഷ്

Malayalilife
പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാര്‍ഥികള്‍; ന്യൂജെന്‍ കൈയ്യടിയായിട്ടാണ് കൂവലുകളെ താന്‍ കാണുന്നത്, ഉച്ചത്തില്‍ കൂവാനും ആവശ്യപ്പെട്ട് അഭിരാമി സുരേഷ്

പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരികളായവരാണ് അമൃതയും അഭിരാമിയും. സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളാണ് ഇരുവരും. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരിക്കലിലാണ്. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.  ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ് ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി. ബിഗ് ബോസ് സീസണ്‍ രണ്ടിലും ഈ സഹോദരിമാർ പങ്കെടുത്തിരുന്നു. അതിലൂടെ ധാരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.

എന്നാൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിരാമി അതിഥിയായി പങ്കെടുത്ത ഒരു പരിപാടിയില്‍ നടന്ന ചില സംഭവങ്ങളുടെ വീഡിയോയാണ്  വൈറലാകുന്നത്. എറണാകുളം ലോ കോളജ് വിദ്യാര്‍ഥികളുടെ ആരംഭ എന്ന പരിപാടിയില്‍ നടന്ന ചില സംഭവങ്ങളുടെ വീഡിയോ അഭിരാമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി  പങ്കുവെച്ചത്.

എറണാകുളം ലോ കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കിയ ആരംഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അഭിരാമിയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കൂവിയപ്പോള്‍ എല്ലാവരും ഒന്നിച്ച് കൂടുതല്‍ ഉച്ചത്തില്‍ കൂവാന്‍ ആവശ്യപ്പെട്ടു. ന്യൂജെന്‍ കൈയ്യടിയായിട്ടാണ് കൂവലുകളെ താന്‍ കാണുന്നതെന്ന് അഭിരാമി പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ മുഖം കാണുമ്പോള്‍ പ്രോത്സാഹിപ്പിച്ച് കൊണ്ട് കൂവന്നതായിട്ടല്ല തോന്നിയതെന്നും ചെറുചിരിയോടെ പ്രസംഗത്തിനിടെ അഭിരാമി പറഞ്ഞു.

Abhirami suresh new video goes viral at ernakulam law college

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക