Latest News

അമൃത ഇത്ര തരം താഴരുത്;ആ ബാല എത്ര ഭാഗ്യവാൻ ആണ്; ഗായിക അമൃതക്ക് നേരെ വിമർശനങ്ങളുമായി സോഷ്യല്‍ മീഡിയ

Malayalilife
അമൃത ഇത്ര തരം താഴരുത്;ആ ബാല എത്ര ഭാഗ്യവാൻ ആണ്; ഗായിക അമൃതക്ക് നേരെ വിമർശനങ്ങളുമായി സോഷ്യല്‍ മീഡിയ

ഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. ബിഗ്‌ബോസ് സീസണ്‍ 2ല്‍ മത്സരാര്‍ഥിയായി എത്തിയതോടെ അമൃതയും അഭിരാമിയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഷോ തീര്‍ന്ന ശേഷവും സോഷ്യല്‍മീഡിയയില്‍ അമൃത സജീവമാണ്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

അതേസമയം  അമൃത പങ്കുവെച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.  ബിഗ് ബോസ് താരം ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്.  വീഡിയോയ്ക്ക് ക്യാപ്ഷനായി ഞങ്ങടെ സംസണ്‍ എന്നായിരുന്നു ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്.

അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ആ ബാല എത്ര ഭാഗ്യവാൻ ആണ് ഈ മാരണം തലയിൽ നിന്ന് പോയതിന് ദൈവത്തോട് നന്ദി പറയണം ബാല എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്‌റുകള്‍. ഇതിന് പ്രതികരണമൊന്നും  ഗായികയുടെ ഭാഗത്തുനിന്ന്  ഉണ്ടായിട്ടില്ല. പലതവണ വിമര്‍ശനങ്ങള്‍  മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗായികയാണ് അമൃതാ സുരേഷ്. വിവാഹ മോചനത്തിന് ശേഷമാണ് നടിക്കെതിരെ ഇത്തരം കമന്റുകള്‍ വന്നത്.


 

amritha suresh new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക