Latest News

ഒറ്റപ്പാലത്ത് മണ്‍കട്ടകളാല്‍ പണിത രണ്ട് ബെഡ്റൂം വീട്;പെട്ടെന്നെടുത്ത തീരുമാനത്തില്‍ സംഭവിച്ച സന്തോഷം; പുതിയ വീട്ടിലേക്ക് വലതുകാല്‍വച്ച് കയറി പാലുകാച്ചി മാളവികയും തേജസും

Malayalilife
 ഒറ്റപ്പാലത്ത് മണ്‍കട്ടകളാല്‍ പണിത രണ്ട് ബെഡ്റൂം വീട്;പെട്ടെന്നെടുത്ത തീരുമാനത്തില്‍ സംഭവിച്ച സന്തോഷം; പുതിയ വീട്ടിലേക്ക് വലതുകാല്‍വച്ച് കയറി പാലുകാച്ചി മാളവികയും തേജസും

മാളവിക കൃഷ്ണദാസ് എന്ന നടിയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഇപ്പോഴിതാ, ഒരു വര്‍ഷം മുമ്പ് കുറ്റിയടിച്ച് പണിതുടങ്ങിയ മാളവികയുടെ വീട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. നടിയുടെ ഏറെക്കാലത്തെ സ്വപ്നമായ സ്വന്തമായി ഒരു കുഞ്ഞു വീടെന്ന സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ വിശേഷം. ലളിതമായ വീടു പോലെ തന്നെ ചടങ്ങും ലളിതമായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു ഗൃഹപ്രവേശം. പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നുമില്ലാതെ ഒരു സംസാരത്തിനിടെ തുടങ്ങിയ വീട് പണിയായിരുന്നു ഇത്. പട്ടാമ്പിയിലാണ് മാളവികയുടെ യഥാര്‍ത്ഥ വീട്. എങ്കിലും ഒറ്റപ്പാലത്താണ് കൂടുതല്‍ ബന്ധുക്കളെല്ലാം ഉള്ളത്. കുട്ടിക്കാലം മുതല്‍ക്കെ ഇവിടേക്ക് വരാന്‍ വലിയ ഇഷ്ടവുമായിരുന്നു. ഒരുപാട് സമയം ചെലവഴിച്ച ഇവിടെ വീട് പണിയാന്‍ തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവ് തേജസും ഒപ്പം നില്‍ക്കുകയായിരുന്നു.

രണ്ട് ബെഡ് റൂമും ഹോളും ഒരു അടുക്കളയുമുള്ള ചെറിയ വീടാണിത്. പക്ഷെ, തനിക്കിത് താജ്മഹലില്‍ കയറിയ ഫീലായിരുന്നുവെന്നാണ് മാളവിക സന്തോഷത്തോടെ പറഞ്ഞത്. രണ്ടര വര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ തേജസ് ജ്യോതിയുമായുള്ള മാളവികയുടെ വിവാഹം കഴിഞ്ഞത്. പിന്നാലെ കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞും ജനിച്ചു. തേജസ് ജ്യോതിയുമായുള്ള വിവാഹ ശേഷം അഭിനയിക്കാന്‍ മാളവിക എത്തിയിട്ടില്ല. പക്ഷെ കുഞ്ഞാകും വരെ നൃത്ത വേദികളില്‍ സജീവമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഡാന്‍സ് റീല്‍സുകളില്‍ ഒക്കെയും മാളവിക എത്തുന്നുണ്ട്.

റിയാലിറ്റി ഷോ മത്സരാര്‍ഥി, നര്‍ത്തകി, അവതാരിക, അഭിനേത്രി, യൂട്യൂബ് വ്‌ലോഗര്‍ തുടങ്ങി പല മേഖലകളിലൂടെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തന്റേതായ ഇടം മാളവിക നേടിയിട്ടുണ്ട്. നായികാ നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് മാളവിക കൃഷ്ണദാസിനെ പ്രേക്ഷകര്‍ക്ക് പരിചയം. പിന്നീട് ചില ടെലിവിഷന്‍ ഷോകളില്‍ അവതാരികയായും സീരിയലുകളില്‍ നടിയായും മാളവിക എത്തി. അഭിനേത്രി എന്നതിനപ്പുറം, നര്‍ത്തകി എന്ന നിലയിലും മാളവിക അറിയപ്പെടുന്നുണ്ട്. ഏഴാം ക്ലാസില്‍ അവസാനിച്ചു പോകേണ്ടിയിരുന്ന തന്റെ കരിയര്‍ ഇത്രയും വരെ എത്തിയതിനെ കുറിച്ചുമൊക്കെ മാളവിക തുറന്നു പറഞ്ഞിട്ടുണ്ട്.

അച്ഛനും അമ്മയ്ക്കും ഏകമകള്‍ ആണ് മാളവിക. അച്ഛന്റെയും അമ്മയുടേയും വിവാഹ ശേഷം ഒരുപാട് നേര്‍ച്ചയും വഴിപാടുകളുമൊക്കെ നടത്തിയതിന് ശേഷമാണ് മാളവിക ജനിച്ചത്. മണ്ണാറശാലയില്‍ ഉരുളി കമിഴ്ത്തുകയും ഒക്കെ അവര്‍ ചെയ്തിരുന്നു. മാളവികയ്ക്ക് 11 വയസുള്ളപ്പോള്‍ സംഭവിച്ച അച്ഛന്റെ മരണം പെട്ടെന്നായിരുന്നു. ഇനി അടുത്തത് എന്താണെന്നുള്ള ചിന്തയായിരുന്നു പിന്നീട്. കുറച്ചു കാലം അച്ഛന്റെ മെഡിക്കല്‍ ഷോപ്പ് മുന്നോട്ട് കൊണ്ടുപോയി. പിന്നീട് അത് നിര്‍ത്തി ആ കെട്ടിടം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. സാമ്പത്തികപരമായിട്ടുള്ള ഒരു ബുദ്ധിമുട്ടുകളും അമ്മ മകളെ അറിയിച്ചിട്ടില്ല. അച്ഛന്റെ മരണ ശേഷം പലയിടത്തു നിന്നായി ഏകദേശം 15 ലക്ഷത്തോളം രൂപ കിട്ടാനുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഇതുവരെ തിരികെ കിട്ടിയിട്ടുമില്ല.

malavika krishnadas housewarming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES