Latest News

അച്ഛനുമമ്മയും സർക്കാർ ജോലി ഉള്ളവർ; ഭർത്താവ് ഹരികൃഷ്ണൻ; കണ്ട് ഇഷ്‌ടപ്പെട്ട് വീട്ടിൽ ആലോചിച്ച കല്യാണം; പൂജ ജയറാമിന്റെ പ്രണയവും ജീവിതവും

Malayalilife
അച്ഛനുമമ്മയും സർക്കാർ ജോലി ഉള്ളവർ; ഭർത്താവ് ഹരികൃഷ്ണൻ; കണ്ട് ഇഷ്‌ടപ്പെട്ട് വീട്ടിൽ ആലോചിച്ച കല്യാണം; പൂജ ജയറാമിന്റെ പ്രണയവും ജീവിതവും

ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലായിരുന്നു  ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്ഥിരം സീരിയലുകളിലെ കണ്ണീര്‍ കഥകളില്‍ നിന്നും സാധാരണക്കാരുടെ ജീവിതത്തെയും തമാശയേയും ഉള്‍ക്കൊണ്ട് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വേറിട്ട അനുഭവമായി മാറുകയായിരുന്നു ഉപ്പും മുളകും. എന്നാൽ ഇപ്പോൾ പരമ്പര അവസാനിച്ചു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. പരമ്പരയിൽ ലച്ചുവിന്റെ അതേ രൂപസാരിശ്യമുള്ള പെൺകുട്ടിയായി പ്രേക്ഷകർ ഏറ്റെടുത്ത ഒരു താരമാണ് പൂജ. പൂജയായി എത്തിയത് അശ്വതി ആയിരുന്നു.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയും കൂടിയാണ്  അശ്വതി.  അശ്വതി ഉപ്പുംമുളകിലേക്കും സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് എത്തുന്നത്.  മറ്റൊരു അഭിനയപാരമ്പര്യവും ഒരു  വിജെ എന്നതിലുപരി ഇല്ലെങ്കിലും നല്ലൊരു നര്‍ത്തകിയാണ് എന്ന് ഇതിനോടകം തന്നെ  അശ്വതി തെളിയിച്ചിരുന്നു. അശ്വതിയുടെ അമ്മ ഒരു  നൃത്താധ്യാപികയാണ്.  അശ്വതിയെ തികഞ്ഞ ഒരു  വീഡിയോ ജോക്കിയായി മാറ്റിയത് താരത്തിന്റെ   നല്ല പോലുള്ള വാക്ചാരുത്യമാണ്.  അശ്വതിയെ അതൊടൊപ്പം അഭിനയിക്കാനുള്ള താല്‍പര്യവും ഉപ്പുംമുളകിലെ പൂജയാക്കി മാറ്റി.  മലയാളി പ്രേക്ഷകമനസുകള്‍ ചുരുങ്ങിയ ദിവസം കൊണ്ട് പൂജ കീഴടക്കിക്കഴിഞ്ഞിരുന്നു.  മോഡലിങ്ങില്‍ അത്ര സജീവമല്ല അശ്വതി നിരന്തരമായി ഫോട്ടോഷൂട്ടുകള നടത്താറുണ്ട്.

 അശ്വതി ഒരു  വിവാഹിത കൂടിയാണ്.  അശ്വതിയുടെ ജീവിതനായകന്‍ ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനാണ്. ഹരികൃഷ്ണന്‍ അശ്വതിയെ കണ്ട് ഇഷ്ടമായത്തോടെ  വീട്ടിലെത്തി കല്യാണം ആലോചിക്കുകയായിരുന്നു. തുടർന്ന്  ഇരുവരും ഇഷ്ടപ്പെട്ട് കഴിഞ്ഞ വര്‍ഷം കല്യാണവും നടന്നു.  കരിയറില്‍ അശ്വതിക്ക് വിവാഹം കഴിഞ്ഞെങ്കിലും എല്ലാ പിന്തുണയും നല്‍കുന്നത് ഹരി തന്നെയാണ്. നല്ലൊരു സൈക്ലിസ്റ്റ് കൂടിയാണ് അശ്വതി.  താരത്തിന്റെ  പ്രധാന വിനോദങ്ങള്‍ സൈക്ലിങ്ങും നൃത്തവുമാണ്.  അശ്വതിയുടെ കുടുംബം എന്ന് പറയുന്നത് സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ്. സോഷ്യൽ മീഡിയയിൽ എല്ലാം ഏറെ സജീവയായ അശ്വതി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.

Read more topics: # Actress pooja jayarm,# realistic life
Actress pooja jayarm realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക