Latest News

ദിവ്യയുടെ മുഖത്തെ പാട് ക്രിസ് അടിച്ചതോ? ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കാന്‍ നിങ്ങള്‍ക്ക് ആരാണ് ലൈസന്‍സ് തന്നത എന്ന് പൊട്ടിത്തെറിച്ച് നടി;  ആ മുറിവിന് പിന്നിലെ കാരണം പറഞ്ഞ് നടി

Malayalilife
ദിവ്യയുടെ മുഖത്തെ പാട് ക്രിസ് അടിച്ചതോ? ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കാന്‍ നിങ്ങള്‍ക്ക് ആരാണ് ലൈസന്‍സ് തന്നത എന്ന് പൊട്ടിത്തെറിച്ച് നടി;  ആ മുറിവിന് പിന്നിലെ കാരണം പറഞ്ഞ് നടി

വിവാഹം കഴിഞ്ഞ കാലം മുതല്‍ക്ക് നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും കേട്ട താരദമ്പതിമാരാണ് ക്രിസ് വേണുഗോപാലും ദിവ്യാ ശ്രീധറും. ആദ്യം പ്രായവ്യത്യാസത്തിന്റെ പേരില്‍ തുടങ്ങിയ ചര്‍ച്ച പലതലങ്ങളിലേക്ക് എത്തുകയായിരുന്നു. പിന്നാലെ പ്രതികരിച്ച് ഇരുവരും രംഗത്തു വന്നതോടെയാണ് അല്‍പമെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായത്. എന്നാലിപ്പോഴിതാ, കഴിഞ്ഞ ദിവസം ദിവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയമായി മാറി. പിന്നാലെ ആ വീഡിയോ വച്ച് തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകളും പുറത്തു വന്നതോടെ രൂക്ഷമായി പ്രതികരിച്ചു രംഗത്തു വന്നിരിക്കുകയാണ് ദിവ്യാ ശ്രീധര്‍. 

നാലഞ്ചു ദിവസമായി പനി ബാധിച്ച് വിശ്രമത്തിലിരിക്കെയാണ് പലരും വിളിച്ച് ഇങ്ങനെയൊരു കണ്ടന്റിനെ കുറിച്ച് പറഞ്ഞതും ദിവ്യ നേരിട്ടു തന്നെ പ്രതികരണവുമായി വന്നതും. കഴിഞ്ഞ ദിവസം നെറ്റിയില്‍ രണ്ടു മുറിവ് തുന്നിക്കെട്ടിയ പാടുമായി ദിവ്യ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
പിന്നാലെയാണ് ആ വീഡിയോയില്‍ ദിവ്യയുടെ നെറ്റിയിലുണ്ടായ പാട് ഭര്‍ത്താവായ ക്രിസ് വേണുഗോപാല്‍ അടിച്ചപ്പോള്‍ ഉണ്ടായതാണെന്ന തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ വീഡിയോ പുറത്തു വിട്ടത്. പിന്നാലെ നിരവധി പേരാണ് ഈ വീഡിയോ കണ്ട് എന്താണ് സംഭവിച്ചത്? 

എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന തരത്തില്‍ ദിവ്യയെ ഫോണ്‍ വിളിച്ചു ചോദിച്ചത്. എന്നാല്‍, ഈ വീഡിയോ ആണ് പ്രശ്നമായത് എന്നു മനസിലാക്കിയതോടെ ദിവ്യ തന്നെ നേരിട്ട് പ്രതികരിച്ച് രംഗത്തു വരികയായിരുന്നു. താന്‍ പനി ബാധിച്ചു കിടക്കുകയായിരുന്നുവെന്നും ഉറക്കത്തിനിടെ വന്ന ഫോണ്‍ കോളിനു പിന്നാലെയാണ് താനിങ്ങനെ പ്രതികരിക്കുന്നതെന്നും ദിവ്യ പറഞ്ഞത്.

തുടര്‍ന്ന് ദിവ്യ പറഞ്ഞത് ഇങ്ങനെയാണ്: റീലില്‍ താനിങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതൊരു ചാനല്‍ എടുത്തിട്ട് വീഡിയോ ചെയ്തു. നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? ഈ ചാനലിന്റെ മുതലാളി.. ക്രിസ് വേണുഗോപാല്‍ എന്നെ അടിച്ചോ? അടിച്ചത് ചാനലിന്റെ മുതലാളി കണ്ടോ? ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ അല്ലേ? എന്റെ നെറ്റിയില്‍ എവിടെയാണ് പാട്? എന്റെ നെറ്റിയിലോ മുഖത്തോ ശരീരത്തോ അങ്ങനെ യാതൊരു പാടുകളുമില്ല. ക്രിസ് വേണുഗോപാല്‍ എന്നു പറയുന്ന ആ ഒരു മനുഷ്യന്‍ ഇതുവരെ എന്നെ തല്ലിയിട്ടോ എന്നെ ദ്രോഹിച്ചിട്ടോ ഇല്ല. നിങ്ങള്‍ക്ക് ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കാന്‍ ആരാണ് ലൈസന്‍സ് തന്നത്? ക്രിസ് വേണുഗോപാലും ദിവ്യാ ശ്രീധറും എന്തു ചെയ്യുന്നു? ദിവ്യാ ശ്രീധറിന് എന്തുപറ്റി? അവരുടെ ജീവിതം തകര്‍ന്നോ? അവര്‍ വേര്‍പിരിഞ്ഞോ? എന്നറിയാനുള്ള വലിയ ഉത്കണ്ഠയാണല്ലേ.. നാണമില്ലേ.. ഈ ചാനല്‍ പറയുന്നത് അത് ഒറിജിനലായി അടിച്ചപ്പോള്‍ ഉണ്ടായ മുറിവാണെന്നാണ്. 

ഒന്ന് വന്ന് നോക്ക് ഒറിജിനല്‍ ആണോയെന്ന്. എന്റെ ധീര എന്നു പറയുന്ന വെബ് സീരിസില്‍ മേക്കപ്പ് ചെയ്ത മുരുകന്‍ ചേട്ടന് ഒത്തിരി താങ്ക്സ്. ആ ഒറിജിനാലിറ്റി കൊണ്ടുവന്നതിന്. ഞാനൊരു വെബ് സീരിസ് ചെയ്തതിന്റെ ഒരു സീനിലെ പോര്‍ഷന്‍ ആണത്. അതില്‍ എനിക്കൊരു ആക്സിഡറ്റ് പറ്റിയ സംഭവം ഉണ്ടായിരുന്നു. അതില്‍ ചെയ്ത ആദ്യ മേക്കപ്പ് ഇങ്ങനെയായിരുന്നു ചെയ്തത്. പക്ഷെ, സങ്കടമുള്ളതോ, സന്തോഷമുള്ളതോ ആയ വീഡിയോകള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.

വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റ്സുകള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ, വേണ്ടാത്ത രീതിയില്‍ ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കി വീഡിയോ ചെയ്യുന്നവരെ എന്തു ചെയ്യണം? നിങ്ങള്‍ കണ്ടോ ഞാനും ക്രിസും തമ്മിലുള്ള പ്രശ്നം? ഞങ്ങളുടെ ലൈഫ് എങ്ങനെയാ പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയോ? കുറച്ചു നാണം വേണ്ടേ? മാസവരുമാനത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കാന്‍ കുറച്ചു നാണം വേണ്ടേ? എന്നിങ്ങനെ ശക്തമായിട്ടാണ് ദിവ്യ പ്രതികരിച്ചിരിക്കുന്നത്.


 

divya-sreedhar-kriss-venugopal-and-divya-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES