മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ സംവൃത നിരവധി സിനിമകളില്‍ നായികയായും സഹതാരമായുമെല്ലാം തിളങ്ങി. നാല്പത്തി ഏഴോളം സിനിമകള്‍ ഇതിനകം സംവൃത അഭിനയിച്ചു കഴിഞ്ഞു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു എഞ്ചീനീയറായ അഖില്‍ ജയരാജുമായുള്ള സംവൃതയുടെ വിവാഹം. നിലവില്‍ ടിവി ഷോകളില്‍ ഗസ്റ്റായുമെല്ലാമാണ് സംവൃത മലയാളികള്‍ക്ക് മുന്നിലെത്തുന്നത്.
2012ല്‍ ആയിരുന്നു അഖില്‍- സംവൃത വിവാഹം. ഇപ്പോഴിതാ പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരുടേയും വിവാഹത്തിലെ ചില മനോഹര നിമിഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സംവൃത. വിവാഹത്തിന് തലേദിവസം എന്നും റിസപ്ഷനിലുമുള്ള ഫോട്ടോകളാണ് സംവൃത സുനില്‍ പങ്കുവച്ചിരിക്കുന്നത്. 'ഞാന്‍ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങള്‍', എന്ന് കുറിച്ചു കൊണ്ടാണ് താരം ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്ത് എത്തിയത്. അന്നും ഇന്നും പ്രിയപ്പെട്ടവള്‍ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. വിവാഹത്തിന് സംവൃത ധരിച്ച ആഭരണങ്ങള്‍ ഇന്നും ട്രെന്റിം?ഗ് ആണെന്ന് പറയുന്നവരും ധാരാളമാണ്.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് രസികന്‍. ദിലീപ് നായകനായി എത്തിയ ചിത്രം സംവൃതയുടെ കരിയര്‍ തന്നെ മാറ്റി. തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006-ല്‍ ശ്രീകാന്ത് നായകനായ ഉയിര്‍ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള നടി കൂടിയാണ് സംവൃത. രസികന്‍, നീലത്താമര, ചോക്ലേറ്റ്, വൈരം, അസുരവിത്ത്, റോബിന്‍ഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബന്‍സ് തുടങ്ങി നിരവധി സിനിമകള്‍ ശ്രദ്ധേയമാണ്.