മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവന്‍ നവാസിന്റെ അകാലവിയോഗം കുടുംബത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല. നടന്‍ നവാസിന്റെ സഹോദരന്‍ കൂടിയാ നിയാസ് ബക്കര്‍ നവാസിന്റെ മരണശേഷമുള്ള കുടുംബ കാര്യങ്ങള്‍ പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നവാസിന്റെ മരണം സമ്മാനിച്ച ഷോക്കില്‍ നിന്നും വേദനയില്‍ നിന്നും രഹ്ന മൂവ് ഓണ്‍ ചെയ്തിട്ടില്ല എന്നും അതിനൊക്കെ സമയം എടുക്കും എന്നും ആണ് നിയാസ് പറയുന്നത്. മക്കളുടെ ഉത്തരവാദിത്തം ഒക്കെ രഹ്ന തന്നെയാണ് നോക്കുന്നത് എന്നും ജീവിക്കാന്‍ ആവശ്യമായ അസറ്റ് ഉണ്ടാക്കിയ ശേഷമായിരുന്നു നവാസിന്റെ മരണം എന്നും നിയാസ് ബക്കര്‍ പറഞ്ഞു.
' നവാസ് മരിച്ചു എന്ന് കരുതി മൂന്നു മക്കളുടെയും രഹ്നയുടെയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. പിന്നെ അവരെ സംബന്ധിച്ചിടത്തോളം നവാസ് അധ്വാനിച്ചു വെച്ചതുണ്ട്. ഒരു നാലഞ്ചുകോടിയുടെ അസെറ്റ് അവനുണ്ട്. രഹ്ന തന്നെ ആരെയും ഡിപ്പെന്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നമുക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അങ്ങേയറ്റം സന്തോഷിക്കുന്നുമുണ്ട്. കാരണം അങ്ങനെ പറയാന്‍ പ്രാപ്തരായല്ലോ അവര്.
രഹ്ന റിക്കവര്‍ ആയി വരാന്‍ സമയം എടുക്കും. നമ്മള്‍ എങ്ങനെ പറഞ്ഞാലും അവരുടെ മാനസികാവസ്ഥ എന്താന്നുള്ളത് അറിയാമല്ലോ. കുറേ സമയമൊക്കെ വളരെ ബെറ്റര്‍ ആയിട്ടിരിക്കും. വേറെ ചില സമയങ്ങളില്‍ വളരെ ഡൗണ്‍ ആകും. അത് എത്ര വന്നാലും ചില ഓര്‍മ്മകള്‍ വരുമ്പോള്‍ അത് വേട്ടയാടികൊണ്ടിരിക്കും.
നവാസ് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് രഹ്ന പറഞ്ഞത്, അത് ഏതൊരു ഭാര്യക്കും അങ്ങനെയാണല്ലോ എന്റെ ഭാര്യക്കും അങ്ങനെ പറ്റില്ല. ഭാര്യ ഇല്ലാതെ എനിക്കും ജീവിക്കാന്‍ അങ്ങനെതന്നെയാണ്. നമ്മുടെ ആ ബന്ധത്തിന്റെ തീവ്രതയാണത്. അപ്രതീക്ഷ വിയോഗം ആയിരുന്നു. ഇപ്പോഴും ആള് കൂടെ ഉള്ളതുപോലെ തന്നെയാണ് സംസാരിക്കുന്നത്. നമ്മുക്ക് നഷ്ടങ്ങളില്‍ എപ്പോഴും ഒരു വേദന ഉണ്ടാവും. പക്ഷേ നമ്മള്‍ അതിനെ ഓവര്‍കം ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഞാന്‍ വളരെ പെട്ടെന്ന് ഓവര്‍കം ചെയ്തു. മരണം എന്ന് പറയുന്ന ഒരു സംഗതി ഞാന്‍ കൃത്യമായിട്ട് മനസ്സിലാക്കിയിട്ടുണ്ട്. അതെ നമുക്കിടയിലുള്ള ആ ഒരു ബന്ധങ്ങളുടെ അല്ലെങ്കില്‍ നമ്മള്‍ നമ്മള്‍ കരുതിവെച്ചിട്ടുള്ള ചില സംഗതികളുടെ പരവസാനത്തില്‍ ഉണ്ടാകുന്ന വേദനയാണ്. പല ആളുകളും ഞാന്‍ നവാസിന്റെ അനുജനായിട്ടാണ് വിചാരിച്ച് വെച്ചിരിക്കുന്നത്. എന്റെ രണ്ടു വയസ്സിന് താഴെ ആണ് നവാസ്. ഞങ്ങള്‍ മൂന്നു പേരാണ്. ഞാന്‍, നവാസ്, നവാസിന്റെ താഴെ നിസാമുദ്ദീന്‍. നടുക്കുള്ള ആളാണ് പോയത്.
ഉമ്മാനെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും താങ്ങാന്‍ പറ്റില്ല. ഞങ്ങള്‍ ജേഷ്ഠനുജന്മാര്‍ എന്നുള്ള ഒരു ഇതൊന്നുമല്ല. ഈ രണ്ടു വയസ്സ് വ്യത്യാസമല്ലേ സാഹോദര്യ ബന്ധത്തിനേക്കാള്‍ കൂടുതല്‍ ഒരുസുഹൃത്ത് ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
നമ്മള്‍ കൃത്യമായിട്ട് മനസ്സിലാക്കിവെച്ചിട്ടുള്ള ഒരു കാര്യമല്ലേ?നമുക്കെല്ലാവര്‍ക്കും അറിയാലോ ഒരു ദിവസം മരിക്കും എന്നുള്ളത്. അല്ലേ? എന്നിട്ട് നമ്മള്‍ വാവിട്ട് കരയും. നമുക്ക് കൃത്യമായിട്ട് അറിയാവുന്ന ഒരുകാര്യമാണെങ്കിലും അത് സഹിക്കാന്‍ പറ്റാത്ത ഒരു വേദന തന്നെയാണ്. പ്രാര്‍ത്ഥിക്കുക എന്നുള്ളത് മാത്രമാണ്. മരണപ്പെട്ടവര്‍ക്ക് വേണ്ടി നമുക്ക് ഒന്നും ചെയ്യാനില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയേ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളൂ' എന്നാണ് നിയാസ് ബക്കര്‍ പറഞ്ഞത്.