Latest News

പഠിച്ചിട്ട് ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയ ശേഷം മാത്രം അഭിനയം മതിയെന്ന് ഞാന്‍ മകളോട് പറഞ്ഞു; ശ്രീനിയേട്ടന്‍ മരിച്ചപ്പോള്‍ ജയറാം വരാതിരുന്നതിന്റെ കാരണമെനിക്ക് അറിയാം; ഞാനും ജയറാമും വല്ലാത്തൊരു സിറ്റുവേഷനില്‍ ആ സിനിമയില്‍ പെട്ടു പോയി;ഇന്ദ്രന്‍ അവാര്‍ഡ് തന്നതായിട്ടാണ് ഓര്‍മ; ഉര്‍വശിക്ക് പറയാനുള്ളത്

Malayalilife
പഠിച്ചിട്ട് ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയ ശേഷം മാത്രം അഭിനയം മതിയെന്ന് ഞാന്‍ മകളോട് പറഞ്ഞു; ശ്രീനിയേട്ടന്‍ മരിച്ചപ്പോള്‍ ജയറാം വരാതിരുന്നതിന്റെ കാരണമെനിക്ക് അറിയാം; ഞാനും ജയറാമും വല്ലാത്തൊരു സിറ്റുവേഷനില്‍ ആ സിനിമയില്‍ പെട്ടു പോയി;ഇന്ദ്രന്‍ അവാര്‍ഡ് തന്നതായിട്ടാണ് ഓര്‍മ; ഉര്‍വശിക്ക് പറയാനുള്ളത്

മലയാളസിനിമാലോകത്തെ അതുല്യപ്രതിഭയായിരുന്ന ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങില്‍ ജയറാം എത്താതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ അതിനു പിന്നിലെ കാരണം തുറന്നു പറയുകയാണ് ഉര്‍വശി.  
പാണ്ഡ്യരാജന്‍ ഒരുക്കുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു. ആ സമയം സെറ്റില്‍ നിന്ന് മാറിയിരുന്നെങ്കില്‍ നിര്‍മാതാവിന് വലിയ നഷ്ടവും വരുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും ഉര്‍വശി പറഞ്ഞു.

ഞാനും ജയറാമും ശ്രീനിയേട്ടന്റെ മരണത്തിന് പോകാത്തതിന് വ്യക്തമായ കാരണമുണ്ട്. ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയി. വല്ലാത്തൊരു സിറ്റുവേഷന്‍ ആയിരുന്നു അത്. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. പകുതിക്ക് നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ പ്രൂവ് ചെയ്യേണ്ട ആവശ്യം എനിക്കില്ല. 

അത് ശ്രീനിയേട്ടനും അറിയാം, ആ കുടുംബത്തിനും അറിയാം. ജയറാമിന് പോകാന്‍ പറ്റാത്തതിന്റെ കാരണം വ്യക്തമായി എനിക്ക് അറിയാം. ഞങ്ങള്‍ രണ്ടുപേരും ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്...''ഉര്‍വശി പറയുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ പോലെ തന്നെ ഹിറ്റായിരുന്നു 

ശ്രീനിവാസന്റെ വിയോഗത്തില്‍ തകര്‍ന്നു പോയ ധ്യാന്‍ ശ്രീനിവാസന്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നുവെന്നും ഉര്‍വശി പറയുന്നുണ്ട്. ''ധ്യാന്‍ ഒരുപാട് കളിയാക്കുകയൊക്കെ ചെയ്യുമെങ്കിലും പിള്ളേരുടെ മനസാണ്. ശ്രീനിയേട്ടന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ പൊട്ടിപ്പോയത് അവനാണ്. നമുക്കത് നല്ലോണം മനസിലാകും. സങ്കടകരമായ കാഴ്ചയായിരുന്നു അത്...

ഞാന്‍ കണ്ടതില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിയേട്ടന്‍. സൗന്ദര്യ സങ്കല്‍പ്പത്തിന്റെ അവസാന വാക്കാണ്. അങ്ങനെയൊന്നും ചിന്തിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് തെളിയിച്ച ആളാണ്. സിനിമയ്ക്ക് അതിന്റെയൊന്നും ആവശ്യമേയില്ല. അതൊക്കെ വെറും അബദ്ധ ധാരണയാണ്. സിനിമയില്‍ ജയിക്കാന്‍ വേറെ നിര്‍വ്വാഹമില്ലാത്തവര്‍ക്ക് വെളുത്തും ചുവന്നുമിരുന്ന് മാനേജ് ചെയ്യാം. അല്ലാത്തവര്‍ക്ക് ജയിക്കാന്‍ സൗന്ദര്യം ഒരു ഘടകമേയല്ല.

ജനത്തിന് ആസ്വദിക്കാന്‍ സാധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ജനപ്രീതിയുണ്ടാക്കുക എളുപ്പമുള്ള കാര്യമല്ല. എല്ലാക്കാലത്തും വ്യക്തിപരമായും വലിയ ഇഷ്ടവും ആദരവുമാണ് ശ്രീനിയേട്ടനോട്. ഓര്‍മയില്‍ എക്കാലവും നിലനില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തു വച്ചിട്ടാണ് അദ്ദേഹം പോയത്. ഇനി മക്കള്‍ തെളിയിക്കണം ബാക്കി...'' ഉര്‍വശി പറയുന്നു. 

 70-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് വിതരണത്തില്‍ ഉര്‍വ്വശിക്ക് അവാര്‍ഡ് നല്കിയതും വിവാദത്തിനിടയാക്കിയിരുന്നു. മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് ഉര്‍വശിക്കാണ് ലഭിച്ചത്. ഇന്ദ്രജിത്തും ഗൗരി നന്ദനയും ചേര്‍ന്നായിരുന്നു താരത്തിന് അവര്‍ഡുകള്‍ നല്‍കിയത്. ശേഷം ഉര്‍വശിയോട് 'ചേച്ചിയെ പോലൊരാള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഗൗരി നന്ദനയെ പോലൊരു നടിക്ക് യോ?ഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ' എന്ന പാപ്പരാസികളുടെ ചോദ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. പുരസ്‌കാരത്തിനാണ് വില എന്നായിരുന്നു ഉര്‍വശി മറുപടി പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.


തനിക്ക് അവാര്‍ഡ് നല്‍കിയത് ?ഗൗരി അല്ലെന്നും ഇന്ദ്രജിത്ത് ആണെന്നും ഉര്‍വശി പറയുന്നു. '?ഗൗരി അവാര്‍ഡ് നല്‍കിയതില്‍ പലര്‍ക്കും ഭിന്നാഭിപ്രായം ആണ് ഉള്ളത്. എങ്ങനെ ?ഗൗരിയെ പോലുള്ളൊരാള്‍ ചേച്ചിക്ക് അവാര്‍ഡ് തരും എന്നൊക്കെയാണ്. സത്യം പറഞ്ഞാല്‍ ?ഗൗരിയാണോ ?ഗം?ഗയാണോ എന്നൊന്നും എനിക്ക് അറിയാന്‍ വയ്യ. ഒന്നര മണിവരെ വിശന്ന് പ്രാണന്‍ വെടിഞ്ഞിരിക്കുന്ന സമയത്താണ് ഞാന്‍ വെള്ളം കുടിക്കാന്‍ പോകുന്നത്. ആ സമയത്താണ് അനൗണ്‍സ് ചെയ്യുന്നത്. അവിടെ ഇന്ദ്രജിത്തിനെ ഞാന്‍ കണ്ടു. ഇവിടെ ഈ കുട്ടി അമ്പരന്ന് നില്‍ക്കുന്നതും കണ്ടു. സത്യത്തില്‍ ഇന്ദ്രന്‍ അവാര്‍ഡ് തന്നതായിട്ടാണ് എന്റെ ഓര്‍മ. അതാണ് എനിക്ക് തോന്നുന്നത്. ഈ കുട്ടി എന്റെ പേര് അനൗണ്‍സ് ചെയ്തു. അതെനിക്കറിയാം. അവള്‍ ആ സ്റ്റേജിലും ഉണ്ടായിരുന്നു. അവരല്ല എനിക്ക് അവാര്‍ഡ് തന്നത്. അതവര്‍ മിസ്റ്റേക്കില്‍ പറഞ്ഞതാകും. അവരൊരു സന്തോഷത്തിന്റെ പേരില്‍ പറഞ്ഞതാണെങ്കില്‍ അവരോട് ക്ഷമിക്കുക. എനിക്ക് ശരിക്കും ഓര്‍മയില്ലായിരുന്നു. ഞാന്‍ പുറത്തുവന്ന് കഴിഞ്ഞപ്പോള്‍ എന്നോട് എപ്പോഴും ചോദിക്കുന്നത് പോലെ നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു. അത്രയും എക്‌സ്പീരിയന്‍സുള്ള ആളാണ് ഇന്ദ്രന്‍. അയാളെനിക്ക് അവാര്‍ഡ് തന്നതില്‍ എനിക്ക് അങ്ങേയറ്റം സന്തോഷമേ ഉള്ളൂ. ?ഗൗരി പറഞ്ഞത് മിസ്റ്റേക്കാണ്. ആരും അത് വിശ്വസിക്കരുത്', എന്നായിരുന്നു ഉര്‍വശിയുടെ പ്രതികരണം. ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

പാപ്പരാസിയുടെ ചോദ്യത്തിന് ആ വീഡിയോയ്ക്ക് താഴെ ?ഗൗരി നന്ദ മറുപടി പറഞ്ഞിരുന്നു. ഗൗരി നന്ദയും ഈ ചോദ്യത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 'വളച്ചൊടിച്ച് വാര്‍ത്ത ആക്കാന്‍ നോക്കിയ ആ ചേട്ടന് എന്റെ നന്ദി. ഓള്‍ ദി ബെസ്റ്റ് ഡിയര്‍' എന്നായിരുന്നു ഗൗരി നല്‍കിയ മറുപടി.

മകള്‍ തേജാലക്ഷ്മിയുടെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ച് നടി ഉര്‍വശി. മകള്‍ക്ക് അഭിനയ രംഗത്തേക്ക് കടന്ന് വരാന്‍ വലിയ ആ?ഗ്രഹം പണ്ട് തൊട്ടേ ഉണ്ടായിരുന്നെന്ന് ഉര്‍വശി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പരാമര്‍ശം. കുഞ്ഞാറ്റ സിനിമയിലേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ്. അച്ചുവിന്റെ അമ്മയിലെ ഡയലോഗ് എനിക്ക് പോലും ഓര്‍മയില്ല. അത് അവള്‍ ഡബ്‌സ്മാഷ് ചെയ്യുന്നത് കണ്ടപ്പോള്‍ ഇവള്‍ കോമഡി നന്നായി ചെയ്യുമെന്ന് വിചാരിച്ചു. ഈ രംഗത്തേക്ക് തന്നെ വരുമെന്ന് അറിയാമായിരുന്നു.

ഞാന്‍ കൂടുതല്‍ പ്രോമോട്ട് ചെയ്തില്ല. എന്റെ ഭര്‍ത്താവിനാണ് വീഡിയോ ചെയ്ത് അയക്കുക. ഉഗ്രനാണെന്ന് അദ്ദേഹം പറയും. ഞാന്‍ കണ്ടതായി ഭാവിക്കില്ല. കോമഡിയിലേക്കാണ് അവളുടെ ലക്ഷ്യം. നീ പഠിച്ചിട്ട് ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയ ശേഷം മാത്രം അഭിനയം മതിയെന്ന് ഞാന്‍ പറഞ്ഞു. ശിവന്‍ ചേട്ടനുമായാണ് മുഴുവന്‍ പറച്ചില്‍. അവസാനമായപ്പോള്‍ അവളുടെ സുഹൃത്തുക്കള്‍ പറയാന്‍ തുടങ്ങി. അമ്മയ്ക്ക് 14 വയസായപ്പോള്‍ സിനിമയിലേക്ക് വരാമല്ലോ. നിനക്കെന്താണ് പ്രശ്‌നം, അമ്മയ്ക്ക് നിന്നോട് കുശുമ്പാണോ എന്നെല്ലാം അവര്‍ ചോദിച്ചു. അങ്ങനെയാണ് മകള്‍ സിനിമാ രംഗത്തേക്ക് വരുന്നതെന്നും ഉര്‍വശി പറയുന്നു.

Read more topics: # ഉര്‍വശി
urvashi about sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES