Latest News

സിനിമ ആളുകളെ സ്വാധീനിക്കും, പക്ഷെ അതുകൊണ്ട് മലയാളികള്‍ ബീഫും പൊറോട്ടയും കഴിക്കാതിരിക്കുമോ?'; ഞങ്ങള്‍ ബീഫ് കുറയ്ക്കാന്‍ കാരണം  ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടിയതിനാല്‍; ബിന്നിയും നൂബിനും പങ്ക് വച്ചത്

Malayalilife
 സിനിമ ആളുകളെ സ്വാധീനിക്കും, പക്ഷെ അതുകൊണ്ട് മലയാളികള്‍ ബീഫും പൊറോട്ടയും കഴിക്കാതിരിക്കുമോ?'; ഞങ്ങള്‍ ബീഫ് കുറയ്ക്കാന്‍ കാരണം  ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടിയതിനാല്‍; ബിന്നിയും നൂബിനും പങ്ക് വച്ചത്

 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയ്ലറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ബീഫ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മിനിസ്‌ക്രീന്‍ താരങ്ങളായ ബിന്നി സെബാസ്റ്റ്യനും നൂബിന്‍ ജോണിയും. ആരോഗ്യപരമായ കാരണങ്ങളാലാണ് തങ്ങള്‍ ബീഫ് കഴിക്കുന്നത് കുറച്ചതെന്നും, സിനിമ കണ്ടിട്ടല്ലെന്നും ഇരുവരും അറിയിച്ചു. ബിന്നിയുടെ പുതിയ ക്ലോത്തിങ്ങ് ബ്രാന്‍ഡിന്റെ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവര്‍. 

2023-ല്‍ പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന നിലയില്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്ന 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. വിവാഹിതയായ ഒരു ഹിന്ദു യുവതിയെ മുസ്‌ലിം കുടുംബം നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ട്രെയ്ലറിലുണ്ടായിരുന്നു. ഈ രംഗം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 
'സിനിമകള്‍ കണ്ടാല്‍ ആളുകള്‍ സ്വാധീനിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, 'ദി കേരള സ്റ്റോറി' കണ്ടതുകൊണ്ട് മലയാളികള്‍ പൊറോട്ടയും ബീഫും ഉപേക്ഷിക്കുമോ? സിനിമ കണ്ട് സ്വാധീനിക്കപ്പെടണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. 

ആരെങ്കിലും ബീഫ് ഒഴിവാക്കുന്നുണ്ടെങ്കില്‍ അത് കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായിരിക്കും,' ബിന്നി പറഞ്ഞു. യൂറിക് ആസിഡ് വര്‍ധിച്ചത് കാരണം തങ്ങള്‍ ബീഫ് കഴിക്കുന്നത് കുറച്ചതായും നൂബിന് അധികം ബീഫ് നല്‍കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് ആര് എന്ത് പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നായിരുന്നു വിഷയത്തില്‍ നൂബിന്‍ ജോണിയുടെ പ്രതികരണം. 

 നേരത്തെ റിലീസ് ചെയ്ത 'ദി കേരള സ്റ്റോറി' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ഏകദേശം 20 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 300 കോടിയിലധികം കളക്ഷന്‍ നേടി. മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. എന്നാല്‍, ചിത്രത്തില്‍ പറഞ്ഞ മതപരിവര്‍ത്തനത്തിന്റെ കണക്കുകള്‍ വസ്തുതാപരമല്ലെന്ന് സംവിധായകന്‍ തന്നെ പിന്നീട് സമ്മതിച്ചിരുന്നു.
 

binny sebastian AND noobin beef

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES