Latest News

ഗിറ്റാര്‍ പ്ലെയറായി കോളേജില്‍ താരം; സ്‌കൂള്‍ കലോത്സവങ്ങളില്‍ നാടകങ്ങളിലും തിളങ്ങി; അച്ഛന് മകനെ വെള്ളിത്തിരയില്‍ നിന്ന് അകറ്റിയിട്ടും ലഹരി കുരുക്കില്‍ വീണ് ആദം; ടിനി ടോമിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമ്പോള്‍

Malayalilife
ഗിറ്റാര്‍ പ്ലെയറായി കോളേജില്‍ താരം; സ്‌കൂള്‍ കലോത്സവങ്ങളില്‍ നാടകങ്ങളിലും തിളങ്ങി; അച്ഛന് മകനെ വെള്ളിത്തിരയില്‍ നിന്ന് അകറ്റിയിട്ടും ലഹരി കുരുക്കില്‍ വീണ് ആദം; ടിനി ടോമിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമ്പോള്‍

നടന്‍ ടിനി ടോമിന്റെ മകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കഞ്ചാവുമായി പിടിയില്‍. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

രാത്രി പട്രോളിംഗിനിടെ തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാക്കളെ പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരിശോധനയില്‍ സംഘത്തിലുണ്ടായിരുന്ന കാര്‍ത്തിക് എന്ന യുവാവിന്റെ പക്കല്‍ നിന്ന് 4 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തുടര്‍ന്ന് ആദം ഷെം, അമിത് ജോര്‍ജ്, കാര്‍ത്തിക് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്വന്തം ഉപയോഗത്തിനായാണ് ലഹരി കൈവശം വെച്ചതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പോലീസ് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

'ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണം സിനിമയില്‍ അവസരം ലഭിച്ചിട്ടും മകനെ അഭിനയിക്കാന്‍ വിടില്ലെന്ന്' ടിനി ടോം മുന്‍പ് പൊതുവേദിയില്‍ തുറന്നു പറഞ്ഞിരുന്നു. ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങുന്നത് കണ്ടുവെന്നും അത്തരം കെണികളില്‍ തന്റെ മകന്‍ വീഴരുതെന്ന് ആഗ്രഹമുണ്ടെന്നും വികാരാധീനനായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

1993 ലെ എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ അച്ഛന്‍ നേടിയ വിജയം ആവര്‍ത്തിച്ച് നടന്‍ ടിനി ടോമിന്റെ മകന്‍ ആദം ഷെം ചര്‍ച്ചകളില്‍ എത്തിയിരുന്നു. അന്ന് അച്ഛന്‍ മിമിക്രിയ്ക്കാണ് സമ്മാനം നേടിയതെങ്കില്‍ മകന്‍ വെസ്റ്റേണ്‍ സോളോയിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. രാജഗിരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിനെ പ്രതിനിധീകരിച്ചായിരുന്നു ആ മത്സരം. ഗിറ്റാറിസ്റ്റായ ആദം മുന്‍പ് സ്‌കൂള്‍ കലോത്സവങ്ങളിലെ നാടകമത്സരങ്ങളില്‍ മികച്ച അഭിനയ പ്രകടനങ്ങളും കാഴ്ച വച്ചിട്ടുണ്ട്. എന്നിട്ടും ഷെമിനെ സിനിമയില്‍ നിന്നും അകറ്റുകയായിരുന്നു ടിനി ടോം.

Read more topics: # ടിനി ടോ
actors tni tom son drug case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES