Latest News

റഹ്മാനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പക്ഷേ മതം മാറിയതോടെ ഹൃദയം തകര്‍ന്നു; അദ്ദേഹം ദിലീപായിത്തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു; മോഹിനിയുടെ വെളിപ്പെടുത്തല്‍ വൈറല്‍ 

Malayalilife
 റഹ്മാനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പക്ഷേ മതം മാറിയതോടെ ഹൃദയം തകര്‍ന്നു; അദ്ദേഹം ദിലീപായിത്തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു; മോഹിനിയുടെ വെളിപ്പെടുത്തല്‍ വൈറല്‍ 

ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാനോട് തനിക്കുണ്ടായിരുന്ന കടുത്ത ആരാധനയെക്കുറിച്ച് മനസ്സ് തുറന്ന് നടി മോഹിനി. റഹ്മാനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പോലും താന്‍ ചിന്തിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നുപോയെന്നും താരം വെളിപ്പെടുത്തി. 'വൗ തമിഴാ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ ഈ രസകരമായ തുറന്നുപറച്ചില്‍. 

ഞാന്‍ അതിഭീകര എ.ആര്‍. റഹ്മാന്‍ ഫാന്‍ ആയിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച വാര്‍ത്ത അറിഞ്ഞ് ഏറ്റവും കൂടുതല്‍ വിഷമിച്ചത് ഞാനാകും. ഞാനപ്പോള്‍ ഹിന്ദുവായിരുന്നു. അദ്ദേഹം ദിലീപായിത്തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കില്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് വീട്ടില്‍ പറയാമായിരുന്നു. വലിയ എതിര്‍പ്പുകളില്ലാതെ അവര്‍ സമ്മതിച്ചേനെ. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസവുമില്ല,' മോഹിനി പറഞ്ഞു. തമിഴ് നടി ലക്ഷ്മി തന്നെ ഇടയ്ക്കിടെ ഇക്കാര്യം പറഞ്ഞ് കളിയാക്കുമായിരുന്നുവെന്നും മോഹിനി പറഞ്ഞു.

 'റഹ്മാനെ വിവാഹം കഴിക്കണമെങ്കില്‍ ബിരിയാണി ഉണ്ടാക്കാന്‍ പഠിക്കണം, റഹ്മാന് അതൊക്കെയാണ് ഇഷ്ടം എന്ന് ലക്ഷ്മി ആന്റി പറയുമായിരുന്നു.' തന്റെ കരിയറില്‍ ഒരിക്കല്‍ മാത്രമേ റഹ്മാനെ നേരില്‍ കാണാന്‍ സാധിച്ചിട്ടുള്ളൂവെന്ന് മോഹിനി പറയുന്നു. 'മലേഷ്യയിലെ അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ ആങ്കര്‍ ഞാനായിരുന്നു. പരിപാടി കഴിഞ്ഞ് മടക്കയാത്രയില്‍ ഫ്‌ലൈറ്റില്‍ വെച്ച് അദ്ദേഹം എന്നോട് മാത്രം 'ഹലോ' പറഞ്ഞു. ഒരുപാട് താരങ്ങള്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും എന്നോട് മാത്രമാണ് അദ്ദേഹം സംസാരിച്ചത്. അതോടെ മറ്റുള്ളവര്‍ക്ക് എന്നോട് അസൂയയായി, പിന്നീട് ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്ന ആരും എന്നോട് മിണ്ടിയിട്ടില്ല,' മോഹിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
 

Read more topics: # നടി മോഹിനി
actress mohini reveals ar Rahman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES