Latest News

നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു; രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി പേളി ശ്രീനിഷ് ദമ്പതികൾ

Malayalilife
നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു; രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി പേളി ശ്രീനിഷ് ദമ്പതികൾ

ലയാളത്തിന്റെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരദമ്പതികളാണ് അവതാരക പേളിയും നടന്‍ ശ്രീനിഷും. ബിഗ്‌ബോസിലെത്തിയ ഇവര്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ഇവർക്ക് ഒരു കണ്മണി പിറക്കുന്നത്.  താരദമ്പതിമാര്‍ ആരാധകരിലേക്ക് കുഞ്ഞിന്റെ ജനനം വരെ വീഡിയോയിലാക്ക് എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ്.  താരങ്ങള്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പറഞ്ഞത്.

ശ്രീനി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. അതോടൊപ്പം തന്നെ പേളി ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോയും  പങ്കുവെച്ചു.

 അതേസമയം  ശ്രീനിഷ് സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ എന്നായിരുന്നു കുറിച്ചത്. പേളി നിന്നെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 പേളിയും ശ്രീനിഷും ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു. ഷോയിലെ പരിചയം പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം  വിവാഹം ചെയ്യുകയും ചെയ്തു. ഇരുവരുടെയും  വിവാഹ നിശ്ചയം 2018 ജനുവരിയിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഈ താരദമ്പതികൾ മകൾ നിലയുമൊത്തുള്ള  വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.

Actress pearle maaney sreenish second wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES