Latest News

ഒന്‍പത് വര്‍ഷം മുന്‍പുള്ള ടി ഷര്‍ട്ട് വീണ്ടും ധരിക്കാന്‍ കഴിഞ്ഞു; ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചില്ല; എന്റെ മാറ്റം കണ്ടിട്ട് ഞാന്‍ തന്നെ വളരെ എക്സൈറ്റഡ് ആണ്; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല; പഴയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ ചിത്രവുമായി ഗൗരി കൃഷ്ണന്‍ 

Malayalilife
 ഒന്‍പത് വര്‍ഷം മുന്‍പുള്ള ടി ഷര്‍ട്ട് വീണ്ടും ധരിക്കാന്‍ കഴിഞ്ഞു; ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചില്ല; എന്റെ മാറ്റം കണ്ടിട്ട് ഞാന്‍ തന്നെ വളരെ എക്സൈറ്റഡ് ആണ്; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല; പഴയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ ചിത്രവുമായി ഗൗരി കൃഷ്ണന്‍ 

വണ്ണം കുറച്ച് ആഗ്രഹിച്ച രീതിയില്‍ ട്രാന്‍സിഷന്‍ നടത്താനായ സന്തോഷം പങ്കുവെച്ച് നടി ഗൗരി കൃഷ്ണന്‍. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് ഒന്‍പതു വര്‍ഷം പഴക്കമുള്ള ടീഷര്‍ട്ട് വീണ്ടും ധരിക്കാനായതിന്റെ സന്തോഷമാണ് ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്തന്റെ മാറ്റം കണ്ട് തനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒന്‍പത് വര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന ടീഷര്‍ട്ട് ഇപ്പോള്‍ വീണ്ടും പാകമായതിന്റെ സന്തോഷത്തിലാണ് താരം. 

കഠിനമായ വര്‍ക്കൗട്ടിലൂടെ ശരീരഭാരം കുറച്ച ഗൗരി, ഒന്‍പത് വര്‍ഷം പഴക്കമുള്ള തന്റെ ടീഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.  'ഈ ഫോട്ടോ പങ്കുവെക്കാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ മാറ്റം കണ്ട് ഞാന്‍ തന്നെ അത്രയധികം എക്‌സൈറ്റഡ് ആണ്. ഇത്തരമൊരു മാറ്റം ഒരിക്കലും സാധ്യമാകുമെന്ന് കരുതിയതല്ല,' എന്ന് താരം കുറിച്ചു. തന്റെ ട്രെയിനര്‍ ഷാനുവിനും താരം നന്ദി പറഞ്ഞു. താരത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിയും പുതിയ ലുക്കും കണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്. 

'പൗര്‍ണമി തിങ്കള്‍' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് ഗൗരി കൃഷ്ണന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായത്. നിലവില്‍ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലും തന്റെ യൂട്യൂബ് ചാനലിലും താരം വളരെ സജീവമാണ്. തന്റെ വ്യക്തിജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും ഗൗരി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. 

സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള വിവാഹവും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്തയും താരം തന്നെ വ്‌ലോഗിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ തന്റെ ഫിറ്റ്നസിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.

gowrikrishnan undergoes transformation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES