Latest News

രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്; വിവാഹം കഴിഞ്ഞ സന്തോഷം പങ്ക് വച്ച് അക്ബര്‍ ഖാന്‍; ഗായകനും ബിഗ് ബോസ് താരവുമായ അക്ബറിന്റെ വധുവായി എത്തുന്നത് ലക്നൗവില്‍ നിന്നുള്ള രാജകുടുംബാംഗം; ലഖ്‌നൗവില്‍ നടത്തിയ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെ വിശേഷങ്ങളുമായി താരം 

Malayalilife
 രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്; വിവാഹം കഴിഞ്ഞ സന്തോഷം പങ്ക് വച്ച് അക്ബര്‍ ഖാന്‍; ഗായകനും ബിഗ് ബോസ് താരവുമായ അക്ബറിന്റെ വധുവായി എത്തുന്നത് ലക്നൗവില്‍ നിന്നുള്ള രാജകുടുംബാംഗം; ലഖ്‌നൗവില്‍ നടത്തിയ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെ വിശേഷങ്ങളുമായി താരം 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വീകരണമുറികളെ സംഗീത സാന്ദ്രമാക്കുന്ന പരിപാടിയാണ് സരിഗമപ. ഒരുപിടി നല്ല ഗായകരെയാണ് കഴിഞ്ഞ സീസണിലൂടെ നമ്മള്‍ക്ക് ലഭിച്ചിട്ടുള്ളത്.  അത്തരത്തില്‍ ഹൃദയത്തില്‍ കയറിക്കൂടിയ ഒരു ഗായകനാണ് അക്ബര്‍ ഖാന്‍. കൂടാതെ ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ഥികളിലെ പരിചിത മുഖങ്ങളില്‍ ഒന്നാണ് അക്ബര്‍ ഖാന്‍. ഇപ്പോളിതാ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ അക്ബറിന്റെ സോഷ്യല്‍ ഫീഡില്‍ നിറയെ

തൃശൂര്‍ ചൂണ്ടല്‍ സ്വദേശിയായ അക്ബര്‍, സൗണ്ട് എഞ്ചിനീയര്‍, പ്രോഗ്രാമര്‍, റിഥം ഗിറ്റാറിസ്റ്റ് തുടങ്ങിയ നിലകളിലും തിളങ്ങി നില്‍ക്കുന്ന ഗായകനാണ്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ നിക്കാഹ്.  നോര്‍ത്ത് ഇന്ത്യന്‍ സ്വദേശിയായ ഡോ.ഷെറിന്‍ ഖാനാണ് അക്ബറിന്റെ വധു. രണ്ടു വര്‍ഷം മുന്‍പ് അക്ബറിന്റെയും ഷെറിന്റെയും നിക്കാഹ് കഴിഞ്ഞിരുന്നു. ഇവരുടെ ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളെല്ലാം ലഖ്‌നൗവില്‍ വെച്ച് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലാണ് നടന്നത്.

ലക്നൗവിലെ രാജകീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് മലയാളത്തിന്റെ മരുമകളായി ഡോ. ഷെറിന്‍ ഖാന്‍ എത്തുന്നത്. അക്ബറിന്റെയും ഷെറിന്റെയും ഈ 'നോര്‍ത്ത്-സൗത്ത്' പ്രണയകഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

'രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ വിവാഹ റിസപ്ഷന്‍ കഴിഞ്ഞിരിക്കുകയാണ്. ലഖ്‌നൗവില്‍ വച്ചായിരുന്നു ഹല്‍ദി, മെഹന്ദി, സംഗീത് ഒക്കെ കഴിഞ്ഞു. ഇനി നാട്ടിലെ ചടങ്ങുകളാണ്,' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അക്ബര്‍ ഖാന്‍ പറയുന്നത്.

നിലവില്‍ പിന്നണിഗായകനും സംഗീത സംവിധായകനും ഒക്കെയാണ് അക്ബര്‍ ഖാന്‍. ഒപ്പം ഏഷ്യാനെറ്റിന്റെ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലെ മെന്ററുമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Variety Media (@varietymedia_)

akbar khan about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES