Latest News

വയറ്റില്‍ വളരുന്ന കുഞ്ഞ് എന്റെ ജീവിതം തകര്‍ത്തു, സൗന്ദര്യം തകര്‍ത്തുവെന്ന് ചിന്തിക്കുന്നവരുണ്ട്'; ഗര്‍ഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലം, അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാന്‍ പറഞ്ഞത്; തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്നു: പ്രസവ പരാമര്‍ശത്തില്‍ വിശദീകരണവുമായി അഖില്‍ മാരാര്‍ 

Malayalilife
 വയറ്റില്‍ വളരുന്ന കുഞ്ഞ് എന്റെ ജീവിതം തകര്‍ത്തു, സൗന്ദര്യം തകര്‍ത്തുവെന്ന് ചിന്തിക്കുന്നവരുണ്ട്'; ഗര്‍ഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലം, അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാന്‍ പറഞ്ഞത്; തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്നു: പ്രസവ പരാമര്‍ശത്തില്‍ വിശദീകരണവുമായി അഖില്‍ മാരാര്‍ 

പ്രസവത്തെക്കുറിച്ച് നടത്തിയ തന്റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന വാദമാണ് അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഭിമുഖത്തില്‍ പറഞ്ഞത്. ഇതാണ് വിവാദമായത്.  നോര്‍ത്ത് ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയുക പോലുമില്ല എന്ന വിഷയത്തില്‍ തമാശ രൂപേണ പറഞ്ഞ ഒരു കാര്യത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്മക്ക് എന്താ പറയുക, വിമര്‍ശനം തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങള്‍ വിളമ്പല്‍ ആവരുതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം:  പറയുന്നത് ഉള്‍കൊള്ളാന്‍ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്. പ്രസവം എന്നാല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എന്‍ജോയ് ചെയ്യണമെങ്കില്‍ താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്തയും അതിലൂടെ അവള്‍ക്ക് ലഭിക്കുന്ന ആത്മ നിര്‍വൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം.അങ്ങനെ അത്തരം ഒരു മഹത്വം ആണ് എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് എന്ന ചിന്ത. ഗര്‍ഭ കാലത്തെ ആസ്വദിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ ഒരു സ്ത്രീക്ക് കഴിയുന്നത് ഈ മഹത്വത്തിന്റെ മൂല്യം അല്ലെങ്കില്‍ മാതൃത്വത്തിന്റെ മഹത്വം അവള്‍ അറിയുന്നത് കൊണ്ടാണ്.മറിച്ചു വയറ്റില്‍ വളരുന്ന കുഞ്ഞ് എന്റെ ജീവിതം തകര്‍ത്തു. എന്റെ സൗന്ദര്യം തകര്‍ത്തു. 

 ഇനി ഈ നാശത്തെ പ്രസവിച്ചാല്‍ എന്താകും എന്റെ ജീവിതം എന്ന ചിന്തയുമായി ജീവിക്കുന്ന സ്ത്രീ രൂപങ്ങളുമായി ജീവിക്കുന്ന നികൃഷ്ട ജന്മങ്ങളെയും പുരോഗമനത്തിന്റെ പേരില്‍ കുടുംബം എന്ന മൂല്യം ഇല്ലാതാക്കാന്‍ നടക്കുന്ന ജനങ്ങളെയും ഞാന്‍ മനുഷ്യ ഗണത്തില്‍ പോലും കൂട്ടുന്നില്ല.ഇവരൊക്കെ ചേര്‍ന്ന് ചെയ്ത ഒരു ഗുണം എന്നത് അമ്മയാകാന്‍ ഇന്ന് പല പെണ്‍കുട്ടികള്‍ക്ക് താല്പര്യമില്ല. എന്ത് കൊണ്ടാണ് ഈ ചിന്ത പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് എത്തിയത്. ഗര്‍ഭം എന്നത് ഒരു മാരക രോഗം പോലെ 10 മാസം ആശുപത്രി വാസം ആക്കി അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒരു സ്ത്രീക്ക് നല്‍കി അവളുടെ ഈ പത്തു മാസത്തെ കച്ചവടമാക്കി അതിലൂടെ കൊയ്യുന്ന ലാഭം പല ആശുപത്രികളും ലക്ഷ്യമിട്ടപ്പോള്‍ നോര്‍മല്‍ ഡെലിവറി എന്നത് ഇന്ന് കാണാന്‍ ഇല്ലാത്ത അവസ്ഥ ആയി.

നോര്‍മല്‍ ഡെലിവറി ചെയ്യണമെന്നോ, സിസേറിയന്‍ വേണ്ട എന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. രോഗം വരുന്നതിനേക്കാള്‍ നല്ലത് പ്രതിരോധമാണ് എന്ന വിഷയത്തിന്റെ പ്രാധാന്യം പറയുകയാണ്. ഗര്‍ഭ കാലത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പെണ്‍കുട്ടിയെ മനസികമായി ബാധിക്കും അതിനെ ലഘുകരിക്കുന്നത് ചുറ്റുമുള്ളവര്‍ നല്‍കുന്നത് കരുതല്‍ ആണ്. എന്നാലിവിടെ കുറെ ആശുപത്രികളും, പണി അറിയാത്ത കുറെ ഡോക്ടര്‍മാരും, മരുന്ന് കച്ചവടക്കാരും സമൂഹത്തില്‍ ഗര്‍ഭ കാലത്തെ പ്രശ്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്തു അമ്മമാരുടെയും ഗര്‍ഭിണികള്‍ ആയ പെണ്‍കുട്ടിയുടെയും അടുത്ത് എത്തിക്കുന്നു. പ്രസവിച്ചാല്‍ മരിച്ചു പോകുമോ എന്ന ഭയം പല പെണ്‍കുട്ടികളിലും എത്തുന്നു ഇതോടെ ഇവരുടെ ആശങ്ക, ഉത്കണ്ഠ വര്‍ദ്ധിക്കുന്നു. ഇത് ഇവരെ കൂടുതല്‍ കുഴപ്പത്തില്‍ എത്തിക്കുന്നു.ഈ അവസ്ഥ ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നു അതോടെ കച്ചവടം പൊടി പൊടിക്കുന്നു. 

രോഗികള്‍ ഇല്ലാതായാല്‍ ആശുപത്രികള്‍ ഇല്ലാതാകും. കോടികള്‍ മുടക്കി ആശുപത്രികള്‍ കെട്ടി ഉയര്‍ത്തിയത് ദാനം ചെയ്യാനല്ല. കോടികള്‍ മുടക്കി റിസര്‍ച് ചെയ്തു മരുന്ന് കണ്ട് പിടിക്കുന്നത് ആ കോടികള്‍ നിങ്ങളില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ആണ്. പരമാവധി രോഗി ആവാതെ ഇരിക്കാന്‍ നോക്കണം.ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാല്‍ അവനില്‍ ശരീരികമായി പ്രശ്നങ്ങള്‍ ഉടലെടുക്കും അത് കൊണ്ട് ഗര്‍ഭിണി ആകുന്ന ഒരു പെണ്‍കുട്ടിയോട് അവള്‍ക്കു മനസിക ധൈര്യം പകരാന്‍ പറയുന്ന കാര്യങ്ങള്‍ ആണ് 'നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്.. അത്രേയുള്ളൂ നീ എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്.. ' ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കല്‍ കറക്റ്റ്നെസ് നോക്കിയിട്ടല്ല. 

ജീവിതത്തില്‍ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേള്‍ക്കരുത്. നിങ്ങള്‍ ഒരമ്മ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ നല്ല മനസ്സോടെ, ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങള്‍ കഴിച്ച് പൂര്‍ണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകള്‍ ഉണര്‍ത്തുന്ന പുസ്തകങ്ങള്‍ വായിച്ചും, മനസിന് കരുത്തു നല്‍കുന്ന മനുഷ്യരുമായി ചേര്‍ന്ന് സഹകരിക്കു.മരുന്നുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ ശീലിക്കു. ഗര്‍ഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലമാണ്.അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാന്‍ പറഞ്ഞത്.

ഫാര്‍മ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങള്‍ കുറെയൊക്കെ പറയുന്നുണ്ട് ഒരു അമേരിക്കന്‍ മരുന്ന് റിസര്‍ച്ച് കമ്പനിയില്‍ ജോലി ചെയ്ത ഒരുവന്‍ എന്ന നിലയില്‍ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങള്‍ എനിക്ക് ബോധ്യമുള്ളതാണ്.നിങ്ങളെ രോഗിയാക്കാന്‍ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്. കോടികള്‍ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താന്‍ അല്ല മറിച്ചു അവര്‍ക്ക് ലാഭം കൊയ്യാന്‍ ആണ്. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം. ഞാന്‍ ഈ പറഞ്ഞത് ആശുപത്രിയില്‍ പോകണ്ട എന്ന അര്‍ത്ഥത്തില്‍ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ നോക്കുക. ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയുക പോലുമില്ല എന്ന വിഷയത്തില്‍ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്മക്ക് എന്താ പറയുക. 

വിമര്‍ശനം തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങള്‍ വിളമ്പല്‍ ആവരുത്.വരികള്‍ അടര്‍ത്തി വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ ബൈബിള്‍, ഖുര്‍ആന്‍, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കള്‍ പെട്ട് പോകും. കുറഞ്ഞ പക്ഷം ഞാന്‍ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തില്‍ നല്‍കുന്ന സന്ദേശം എന്നത് മനസ്സിലാക്കാന്‍ ഉള്ള ബോധം ഉണ്ടാവുക. 

NB: ഒന്നിനെയും ഭയക്കാതെ മനസിന് കരുത്തു പകര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കു ജീവിതം ആസ്വദിക്കാന്‍ കഴിയും ( സാരംശം
 

akhil marars about delivery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES