സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. അമ്മ ശോഭനയ്ക്കൊപ്പമുളള ശ്രീകാന്തിന്റെ കോമഡി വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാര്‍.
പുതിയതായി പണിത വീട്ടില്‍ ഗൃഹപ്രവേശനം നടത്തിയതിന്റെ ചിത്രങ്ങളാണ് ശ്രീകാന്ത് വെട്ടിയാര്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി സ്നേഹം അറിയിച്ച് എത്തുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് തങ്ങളുടെ സ്വപ്‌നം ശ്രാകാന്ത് വെട്ടിയാര്‍ സ്്വപ്‌ന ഭവനം പൂര്‍ത്തിയാക്കിയത്. '2016 മുതല്‍ ഇതൊരു പണി തീരാത്ത വീട് ആയി കിടക്കുകയായിരുന്നു. കുറച്ച് ടൈല്‍സ് ഇട്ടു, ഒരു മുറി തേച്ചു, വയറിങ് ചെയ്തു. അങ്ങനെ പതുക്കെ പതുക്കെ പത്ത് വര്‍ഷമെടുത്താണ് വീട് പൂര്‍ത്തിയാക്കിയത്.''-ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു.
വൈറല്‍ 'ചളു' മീമുകളും വിഡിയോകളും ഒരുക്കി ഏറെ ശ്രദ്ധ നേടിയ യൂട്യൂബറാണ് ശ്രീകാന്ത് വെട്ടിയാര്‍. വിമര്‍ശനാത്മകഹാസ്യ വിഡിയോകളിലൂടെയാണ് ശ്രീകാന്ത് വൈറലായത്. മകനൊപ്പം ചെറിയ വേഷങ്ങളിലൂടെ ശോഭനയും ശ്രദ്ധേയയായി.വര്‍ഷങ്ങള്‍ക്കു മുമ്പ് പണി തീരാത്ത ഈ വീടിനു മുന്നില്‍ ചിത്രീകരിച്ചു തുടങ്ങിയ ചെറിയ യൂട്യൂബ് വിഡിയോകളില്‍ നിന്നുമാണ് ഇന്ന് മലയാളികള്‍ അറിയുന്ന താരങ്ങളായി ശ്രീകാന്തും അമ്മ ശോഭനയും മാറുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പണി തീരാത്ത ഈ വീടിനു മുന്നില്‍ ചിത്രീകരിച്ചു തുടങ്ങിയ ചെറിയ യൂട്യൂബ് വിഡിയോകളില്‍ നിന്നുമാണ് ഇന്ന് മലയാളികള്‍ അറിയുന്ന താരങ്ങളായി ശ്രീകാന്തും അമ്മ ശോഭനയും മാറുന്നത്.ഇപ്പോള്‍ സിനിമയില്‍ സജീവമാകുന്ന ശ്രീകാന്ത് 'സൂപ്പര്‍ ശരണ്യ' അടക്കമുള്ള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 'പാണ്ഡവ ലഹള' എന്ന സിനിമയിലൂടെ അമ്മ ശോഭനയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആലപ്പുഴയാണ് ഇവരുടെ സ്വദേശം.