അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. നടൻ ശ്രീനിഷ് അരവിന്ദ് ആണ് താരത്തിന്റെ ഭർത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. നില എന്നാണ് മകളുടെ പേര്. ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് പേളിയെ പോലെ തന്നെ മമ്മിയും ഡാഡിയും സഹോദരി റേച്ചലും എല്ലാം പ്രിയപ്പെട്ടവരാണ്.
പേളിയുടെ സഹോദരി റേച്ചല്‍ മാണിയും ഇപ്പോൾ അമ്മയാകാനുള്ള ഒരുക്ക ത്തിലാണ്. ഭര്‍ത്താവ് റൂബന്റെ വീട്ടില്‍ നിന്നും റേച്ചലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകാണ്. പേളിയും റേച്ചലിനെ കൂട്ടിക്കൊണ്ട് വരനായി ശ്രീനിയും ഡാഡിയും മമ്മിയും നില ബേബിയും അടുത്ത ബന്ധുക്കളുമാണ് എത്തിയത്.
പേളി ചടങ്ങിനായി സാരി ഉടുത്ത് സ്റ്റൈലന്‍ ലുക്കിലാണ്. പേളി റേച്ചലിന്റെ അടുത്തേക്ക് തന്റെ വളകാപ്പ് ചടങ്ങിന് കിട്ടിയ വളകള്‍ അണിഞ്ഞായിരുന്നു പോയത്. അതൊക്കെ വളരെ നല്ല ഓര്‍മ്മകളാണ്. ഇപ്പോള്‍ പ്രഗ്നന്‍സി കാലത്തെ അങ്ങനെയുള്ള സമയങ്ങളൊക്കെ മിസ് ചെയ്യുന്നുവെന്നും പേളി പറയുന്നു.പേളി യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ റേച്ചലിനെ അവിടെ നിന്നും ഇവിടേക്ക് വിളിച്ചുകൊണ്ടു വരുന്നതില്‍ നമ്മളെല്ലാവരും എക്‌സൈറ്റഡാണെന്നും വീടും അവിടത്തെ കാര്യങ്ങളുമെല്ലാം ഞാന്‍ കാണിച്ച് തരാമെന്നും പറയുന്നു.
കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷമായാണ് അനുജത്തിയെ കൂട്ടാനായി പുറപ്പെടുന്നത്. പേളിയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തത്. റേച്ചല്‍ ചടങ്ങിനായി കല്യാണ സാരി അണിഞ്ഞായിരുന്നു എത്തിയത്. കരച്ചില്‍ സീനുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടാവുമെന്നായിരുന്നു റൂബന്‍ പറഞ്ഞത്. റേച്ചല്‍ വീഡിയോയില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെടുത്തുന്നുണ്ട്.
പേളി ഡ്രൈവ് ചെയ്ത കാറിലാണ് റേച്ചലിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നത്. റേച്ചല്‍ എത്തിയതില്‍ സന്തോഷത്തിലാണ് പേളിയുടെ കുടുംബാംഗങ്ങള്‍. എല്ലാവരും അടുത്ത അഥിതിക്കായി കാത്തിരിക്കുകയാണ് . പേളിയും കുടുംബവും പുതിയ വാവക്ക് വേണ്ടി വീടൊരുക്കുന്ന തിരക്കിലാണ്. റേച്ചലിനേയും റൂബനേയും എല്ലാവരും അനുഗ്രഹിക്കണമെന്നും പേളി വീഡിയോയില്‍ പറയുന്നു.