അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. ബിഗ്ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ത്ഥിയായിരിക്കെയാണ് മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മകള്‍ നിലയക്ക് ഒരു വയസ് പൂര്‍ത്തിയായിരിക്കുകയാണ്.
പേര്ളിയും ശ്രീനിഷും സോഷ്യല്‍ മീഡിയകളിലൂടെ മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള സന്തോഷങ്ങള്‍ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു നിലയുടെ ഒന്നാം പിറന്നാള്‍. വന്‍ ആഘോഷമായിട്ടാണ് പേളിയും ശ്രീനിഷും നിലയുടെ ഒന്നാം പിറന്നാള്‍ കുടുംബവും സെലിബ്രേറ്റ് ചെയ്തത്. കൗബോയ് ലുക്കില്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് പേര്ളിയും ശ്രീനിഷും മകളും പിറന്നാളിനെത്തിയത്.
പിറന്നാളിന് ജംഗിള്‍ തീമില്‍ നിലയ്ക്കിഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ച് മനോഹരമായ കേക്കാണ് മുറിച്ചത്. പന്ത്രണ്ട് മണിയായപ്പോള്‍ തന്നെ നിലയെ ചുംബിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് മകളെ കുറിച്ച് വിവരിച്ചുള്ള കുറിപ്പുകള്‍ പേര്ളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങള്‍ക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിര്‍ത്താന്‍ കഴിഞ്ഞില്ല. അവള് ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവള് ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചര്‍ കൂടിയാണ്. മമ്മയും ഡാഡയും നിന്നെ സ്നേഹിക്കുന്നു നില. അവള് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹം അറിയിക്കുന്നു അവളുടെ വലിയ കുടുംബംഎന്നായിരുന്നു ഇരുവരും കുറിച്ചത്.
നില ബേബിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നടി ഭാമ, ദീപ്തി വിധു പ്രതാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരാണ് ആശംസകള്‍ അറിയിച്ചെത്തിയിരിക്കുന്നത്. നേരത്തെയും നിലയുടെ വിശേഷങ്ങള്‍ പേളിയും ശ്രീനിഷും പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.