ചുണ്ണാമ്പുണ്ടോ?  സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തിയതാ...! എന്നാ ഞാനും നിര്‍ത്തി; ന്യൂജെനറേഷന് മാത്രമല്ല ടിക് ടോക്കും ഡബ്‌സ്മാഷുമെന്ന് തെളിയിച്ച് ക്യൂട്ട് അപ്പൂപ്പനും അമ്മൂമ്മയും

Malayalilife
topbanner
ചുണ്ണാമ്പുണ്ടോ?  സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തിയതാ...! എന്നാ ഞാനും നിര്‍ത്തി; ന്യൂജെനറേഷന് മാത്രമല്ല ടിക് ടോക്കും ഡബ്‌സ്മാഷുമെന്ന് തെളിയിച്ച് ക്യൂട്ട് അപ്പൂപ്പനും അമ്മൂമ്മയും

കേരളത്തിലങ്ങോളം ഇങ്ങോളം ന്യൂജെനറേഷന്‍ പിള്ളേരും ടിക് ടോകും ഡബ്‌സ്മാഷുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. റോഡിലും ബസിലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോള്‍ പോലും ടിക് ടോക് മാനിയ ആണ്. അതിരുവിടുന്ന ചില വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. സമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ടിക് ടോകും ഡബ്‌സ്മാഷുമെല്ലാം. എന്നാല്‍ പ്രായഭേധമെന്യേ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ് ടിക് ടോക് വീഡിയോകള്‍. 

ഡബ്‌സ് മാഷും ടിക്ടോക്കും ചെറുപ്പക്കാര്‍ക്ക് മാത്രം മതിയോ? ഞങ്ങളും അതൊന്ന് ചെയ്ത് നോക്കട്ടെയെന്ന് പറഞ്ഞ് ടിക് ടോക് വീഡിയോയില്‍ താരങ്ങളായിരിക്കുകയാണ് ഒരപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല. എന്നാലും ഇവരിപ്പോള്‍ സൂപ്പര്‍ഹിറ്റാണ്. കല്യാണരാമന്‍ എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവര്‍ വീഡിയോയില്‍ അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നത്.

Read more topics: # tiktok,# viral video,# aged couple
tiktok,viral video,aged couple

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES