Latest News

എല്‍ദോ എന്നെം സിനിമയില്‍ എടുത്തെടാ....! സോഷ്യല്‍ മീഡിയയില്‍ വൈറലായ അമ്മാമ്മയും കൊച്ചുമകനും അങ്ങനെ സിനിമയിലെത്തി..!

Malayalilife
എല്‍ദോ എന്നെം സിനിമയില്‍ എടുത്തെടാ....! സോഷ്യല്‍ മീഡിയയില്‍ വൈറലായ അമ്മാമ്മയും കൊച്ചുമകനും അങ്ങനെ സിനിമയിലെത്തി..!

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകളില്‍ ഒന്നാണ് അമ്മാമ്മയും കൊച്ചുമകന്റെയുമാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് ഈ അമ്മാമ്മ, പേര് മേരി ജോസഫ്. ജിന്‍സണ്‍ എന്നാണ് കൊച്ചുമകന്റെ പേര്. പ്രവാസിയാണ് ജിന്‍സണ്‍. ലീവിന് നാട്ടില്‍ വന്നപ്പോള്‍ എടുത്ത വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. 

ജിന്‍സണേക്കാള്‍ ആരാധകര്‍ അമ്മാമയ്ക്കാണുള്ളത്. സിനിമയില്‍ അവസരം കിട്ടിയ വിവരം ജിന്‍സണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും പ്രോത്സാഹനവും തങ്ങള്‍ക്ക് വേണമെന്ന് ജിന്‍സണ്‍ പറയുന്നു. നവാഗതനായ ബിന്‍ഷാദ് നാസറിന്റെ 'സുന്ദരന്‍ സുഭാഷ്' എന്ന ചിത്രത്തിലേക്കാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചിരിക്കുന്നത്. ദേവന്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

ചിത്രത്തില്‍ നിതീഷ് കൃഷ്ണന്‍, മഞ്ജു, ഹരിശ്രീ അശോകന്‍, അലന്‍സിയര്‍, ബിറ്റോ ഡേവിസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Read more topics: # social media,# viral video,# ammamma and son
social media,viral video,ammamma and son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക