സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ് സ്മൃതി ഇറാനിയുടെ ഏറ്റവും പുതിയ പോസ്റ്റ്. ബോളിവുഡ് താരം ജാന്‍വി കപൂറും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും തമ്മിലുള്ള ഇന്‍സ്റ്റാ ഗ്രാം പോസ്റ്റാണ് മണിക്കൂറുകള്‍കുള്ളില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്. ആന്റി എന്ന് തുടരെ വിളിച്ച ജാന്‍വി സ്മൃതി ഇറാനിയോട് മാപ്പ് ചോദിക്കുന്ന വിഡിയോ ആണ് സ്മൃതി പോസ്റ്റ് ചെയ്തത്. ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് 'അതൊന്നും പ്രശ്നമില്ല മോളെ' എന്ന മറുപടി നല്‍കിക്കൊണ്ടാണ് 'ഇന്നത്തെ കുട്ടികള്‍' എന്ന ടാഗോടെ പോസ്റ്റ് ചെയ്തത്.
ജാന്‍വിയും സ്മൃതിയും ഒത്തുള്ള ബൂമറിങ്ങ് വീഡിയോയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ആരാധക ശ്രദ്ധ നേടിയത്. വീഡിയോയെക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് രസകരമായ അതിന്റെ അടിക്കുറിപ്പായിരുന്നു. തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പായിരുന്നു സ്മൃതി വീഡിയോയ്ക്ക് നല്‍കിയത്.
ഏഴു മണിക്കൂര്‍ മുന്‍പ് ഇട്ട വീഡിയോ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ഇതിന് മുമ്പും സ്മൃതി ഇറാനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു.
RECOMMENDED FOR YOU: