Latest News

സായ്ക്കുമാറിനൊപ്പം മാന്നാര്‍ മത്തായിലെയും ബിന്ദുപണിക്കര്‍ക്കൊപ്പം തിളക്കത്തിലെയും ഡയലോഗുകള്‍ പറഞ്ഞ് അരുന്ധതി; സായ്കുമാറിന്റെ മകളുടെ പുതിയ ടിക്ടോക് വീഡിയോ വൈറലാകുന്നു

Malayalilife
 സായ്ക്കുമാറിനൊപ്പം മാന്നാര്‍ മത്തായിലെയും ബിന്ദുപണിക്കര്‍ക്കൊപ്പം തിളക്കത്തിലെയും ഡയലോഗുകള്‍ പറഞ്ഞ് അരുന്ധതി; സായ്കുമാറിന്റെ മകളുടെ പുതിയ ടിക്ടോക് വീഡിയോ വൈറലാകുന്നു

ലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ പാത പിന്തുടര്‍ന്ന് മകള്‍ കല്യാണിയും അഭിനയരംഗത്തേക്ക് കടക്കുന്നുവെന്ന സൂചനകള്‍ എത്തിയിരിക്കയാണ്. കല്യാണിയെന്ന അരുദ്ധതിയുടെ ചില ടിക് ടോക് വീഡിയോകള്‍ കണ്ടവര്‍ പറയുന്നത് അമ്മയുടെ കഴിവ് അതേപടി മകള്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ്.

നടന്‍ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ.് ബിന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുദ്ധതിയുടെ വീഡിയോകള്‍ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറുന്നത്. പല താരങ്ങളുടെയും മക്കളുടെ വീഡിയോയ്ക്ക് ഒപ്പമാണ് കല്യാണിയുടെയും വീഡിയോ തംരംഗമാകുന്നത്. നിരവധി പേരെയാണ് താരപുത്രി അനുകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അച്ഛന്‍ സായ്കുമാറിനൊപ്പവും ബിന്ദു പണിക്കര്‍ക്കൊപ്പവുമുള്ള അരുദ്ധതിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

ഇന്നസെന്റും സായ്കുമാറും റാംജിറാവുവില്‍ തകര്‍ത്ത് അഭിനയിച്ച ഒരു രംഗമാണ് സായ്കുമാറിനൊപ്പം അരുദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. സായ്കുമാര്‍ ബാലകൃഷ്ണനായപ്പോള്‍ ഇന്നസെന്റായി അരുന്ധതി തകര്‍ത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണു വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. സ്വന്തം അച്ഛനല്ലെങ്കിലും സായ്കുമാറിനെ അരുദ്ധതി സ്‌നേഹിക്കുന്നതിന് തെളിവായി ആരാധകര്‍ ഇത് ഏറ്റെടുക്കുകയാണ്. അമ്മ ബിന്ദു പണിക്കരോടൊപ്പം തിളക്കം സിനിമയിലെ ഒരു രംഗത്തിനും ടിക് ടോക് ചെയ്ത് അരുന്ധതി എത്തിയിരുന്നു. താന്‍ അവതരിപ്പിച്ച വനജയായി ബിന്ദു പണിക്കരെത്തിയപ്പോള്‍ സലിം കുമാറായി അരുന്ധതി മികച്ച പ്രകടനം നടത്തിയ വീഡിയോകള്‍ കാണാം.

Read more topics: # saikumar,# bindupanicker ,# Arundati,# tiktok
Saikumar and Bindu Panicker daughter tiktok video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക