''ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ...അനുഗ്രഹിക്കണം...'' വൈറലായി ശ്രീജിത്ത് വിജയ് യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Malayalilife
 ''ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ...അനുഗ്രഹിക്കണം...'' വൈറലായി ശ്രീജിത്ത് വിജയ് യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രീജിത്ത് വിജയ്. ബിഗ്‌സ്‌ക്രീനില്‍ നിന്നും മാറി കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ഒരുപാട് സീരിയലുകളില്‍ പ്രധാന വേഷങ്ങളിലാണ് താരമിപ്പോള്‍ തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ താരം പങ്കിട്ട വിവാഹത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പോസ്റ്റാണ് വൈറലാകുന്നത്. 

 ഇപ്പോഴിതാ തന്റെ നാലം വിവാഹമാണെന്ന് പറഞ്ഞ് താരം പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. യഥാര്‍ഥ ഭാര്യയുടെ കൂടെയല്ലാതെ വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ...അനുഗ്രഹിക്കണം..'' എന്ന ക്യാപ്ഷന്‍ നല്‍കി ചിരിക്കുന്ന ഇമോജിയും താരം പങ്കിട്ടിട്ടുണ്ട്. താരത്തെ കളിയാക്കിയും തമാശ പറഞ്ഞും പലരും പോസ്റ്റിനു താഴെ കമന്റുകളിടുന്നുണ്ട്. ആദ്യമൊരു സംശയം പലര്‍ക്കും തോന്നിയെങ്കിലും യഥാര്‍ഥ കല്യാണമല്ല ഇതെന്നും സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മക്കിളിക്കൂടിലെ കല്യാണമാണ് ഇതെന്നും മനസ്സിലായി. 

ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹമാണ് സീരിയലില്‍ നടക്കുന്നത്. ഇതിന്റെ തിരക്കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയലില്‍ കാണുന്നുണ്ട്. മുന്‍പും സീരിയലുകളില്‍ വിവാഹം കഴിച്ചിട്ടുള്ളത് കൊണ്ടാണ് ഇത്തവണ നാലാമത്തേതാണെന്ന് താരം കുറിച്ചത്.

പോസ്റ്റിന് താഴെ 'നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രങ്ങളൊന്നും തരണ്ടേതില്ല. കാരണം നിങ്ങള്‍ നല്ലൊരു ഭാര്യയെ കിട്ടിയതിലൂടെ ശരിക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്, അടുത്ത കല്യാണത്തിന് വിളിക്കണമെന്നും, ഇക്കാര്യത്തില്‍ നല്ല ഭാവി കാണുന്നുണ്ട്. ശരിക്കും ഭാര്യ ഇതൊക്കെ കണ്ടിട്ട് എന്തെങ്കിലും പറഞ്ഞിരുന്നോ' എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നുണ്ട്.

നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് തുടങ്ങിയ സീരിയലുകല്‍ും ശ്രീജിത്ത് വിവാഹിതനാവുന്ന സീനില്‍ അഭിനയിച്ചിരുന്നു. കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തില്‍ നിന്നും വളരെ പെട്ടെന്നാണ് താരം പിന്മാറിയത്. അതിന് ശേഷം മറ്റ് സീരിയലുകളിലേക്ക് മാറുകയായിരുന്നു. എന്തായാലും അമ്മക്കിളിയിലെ നന്ദനും ശരണ്യയ്ക്കും വലിയ ആരാധകപിന്‍ബലമാണുള്ളത്.

യഥാര്‍ഥ ജീവിതത്തില്‍ ശ്രീജിത്തിന്റെ ഭാര്യ അര്‍ച്ചന ഗോപിനാഥാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ടാണ് ശ്രീജിത്തും അര്‍ച്ചനയും 
തമ്മില്‍ വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ടാണ് ശ്രീജിത്തും അര്‍ച്ചനയും വിവാഹിതരാവുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreejith Vijay (@sreejith.vijay)

sreejith vijay about wedding post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES