മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുന്നു. തന്റേടവും നിലപാടും ആയിരുന്നു എന്നും തിലകന്റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത പ്രകൃതമായിരുന്നു നടന്റേത്. വ്യക്തി ജീവിതത്തിലും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള തിലകന് രണ്ട് പങ്കാളികളാണ് ഉണ്ടായിരുന്നത്. രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ ഞാന്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് തിലകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
നടി ശാന്തയായിരുന്നു തിലകന്റെ ആദ്യ പങ്കാളി, അതില്‍ താരങ്ങളായ ഷമ്മി തിലകനും ഷോബി തിലകനുമടക്കമുള്ള മക്കളും തിലകനുണ്ട്. സഹതാരമായി അഭിനയിച്ച സരോജവും തിലകന്റെ പങ്കാളിയായിരുന്നു. ഈ ബന്ധത്തിലും തിലകന് മൂന്ന് മക്കളുണ്ട്.ഇപ്പോഴിതാ അച്ഛന്റെ പ്രണയ ബന്ധങ്ങള്‍ തുറന്ന് പറയുന്നതിലോ ഉള്‍ക്കൊള്ളുന്നതിലോ തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് പറയുകയാണ് മകനും നടനുമായ ഷോബി തിലകന്‍.
''അച്ഛന്റെ പ്രണയങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരു മകനായി അതേ പക്വതയോടെ നിന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഒരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ അങ്ങനെ തന്നെയാണ് ഞാന്‍ മനസിലാക്കിയത്. എന്റെ അച്ഛന് രണ്ട് ഭാര്യമാരിലായി ആറ് മക്കളുണ്ട്. അത് തുറന്ന് പറയുന്നതിലോ ഉള്‍ക്കൊള്ളുന്നതിലോ ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
അത് പുള്ളിയുടെ രീതിയാണ്. പുള്ളിക്ക് അതായിരുന്നു താല്‍പര്യം. ജീവിത സാഹചര്യങ്ങളാണ്. പുള്ളി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്റെ അമ്മയില്‍ അച്ഛന് മൂന്ന് മക്കളാണ്. മറ്റേ അമ്മയിലും അച്ഛന് മൂന്ന് മക്കളുണ്ട്. അച്ഛന് ആറ് മക്കളുണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അത് നമ്മള്‍ ഉള്‍ക്കൊണ്ടതാണ്.
എല്ലാ പക്വതയും ജീവിത സാഹചര്യങ്ങളിലൂടെ അച്ഛന്‍ ആര്‍ജ്ജിച്ച് എടുത്തതാണ്. മുപ്പത്തിയഞ്ച് കൊല്ലം നാടകത്തില്‍ അഭിനയിച്ചശേഷമാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. ഒരു നാടക കലാകാരനെ സംബന്ധിച്ച് ജീവിതാനുഭവങ്ങള്‍ നിരവധിയുണ്ടാകും. ആ അനുഭവങ്ങളിലൂടെ പുള്ളിക്ക് സായത്വമായ പക്വതയാണ് നമ്മള്‍ കണ്ടത്. അത് എല്ലാവര്‍ക്കും കിട്ടുന്നതല്ല. അച്ഛനുമായി എനിക്ക് കോണ്‍ഫ്‌ലിക്ടുകള്‍ ഉണ്ടായിട്ടില്ല.
അച്ഛനും മകനും തമ്മില്‍ കോണ്‍ഫിക്ടുകള്‍ ഉണ്ടാകണമെങ്കില്‍ ഒരുപക്ഷെ അത് ചിലപ്പോള്‍ മകന്റെ പ്രണയത്തിന്റെ പേരിലോ ഐഡിയോളജിയുടെ പേരിലോ ആകും. എനിക്ക് എന്റെ ഭാര്യയുടെ പ്രപ്പോസല്‍ വന്നത് എന്റെ സുഹൃത്ത് മുഖേനയാണ്. ആലോചന എന്ന് വെച്ചാല്‍ ആ സുഹൃത്ത് വഴിയാണ് ഞാന്‍ അവളെ പരിചയപ്പെട്ടത്. പുള്ളിക്കാരിയെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.
ഫോണിലൂടെയാണ് ആദ്യമായി അവളുമായി ഞാന്‍ സംസാരിക്കുന്നത്. അതും ജ?ഗദീഷിന്റെ ശബ്ദം ഇമിറ്റേറ്റ് ചെയ്താണ് ഞാന്‍ സംസാരിച്ചത്. അങ്ങനെയാണ് സൗഹൃ?ദം ഉണ്ടാകുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും. ഞാന്‍ അവളുടെ കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ നീ ആ പെണ്‍കുട്ടിയെ കണ്ടോ?. കണ്ടിട്ടില്ലെങ്കില്‍ പോയി കാണൂ. എന്നിട്ട് നമുക്ക് ആലോചിക്കാം എന്നായിരുന്നു അച്ഛന്റെ മറുപടി.
അതിനുശേഷമാണ് ഞാന്‍ ആദ്യമായി എന്റെ ഭാര്യയെ കാണുന്നത്. അതുവരെ കണ്ടിട്ടേയില്ലായിരുന്നു. ഫോണിലൂടെയുള്ള സംസാരം മാത്രമായിരുന്നു. അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നു. പക്ഷെ എന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടായി തിരിഞ്ഞുവോ അന്ന് മുതല്‍ പുള്ളി വോട്ട് ചെയ്യാന്‍ പോയിട്ടില്ല. അതിന് മുമ്പ് വരെ കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി പോയി വോട്ട് ചെയ്തിട്ടുള്ള ആളായിരുന്നു അച്ഛന്‍.
അതുപോലെ എന്ത് പ്രശ്‌നം വന്നാലും ദൈവമെ എന്ന് അച്ഛോന്‍ ഉച്ഛരിക്കില്ല. അച്ഛന്‍ ഇന്നേവരെ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. പുള്ളിക്ക് ഈശ്വര വിശ്വസമില്ല. അതുകൊണ്ട് അമ്പലത്തില്‍ പോവാറുമില്ല. പക്ഷെ ഷൂട്ടിങിന് വേണ്ടി ഒരുപാട് അമ്പലങ്ങളില്‍ പോയിട്ടുണ്ട്. ഞാന്‍ പരമ ഭക്തനാണ്. അച്ഛന് അതില്‍ പക്ഷെ എതിര്‍പ്പില്ല. മക്കളെ ബഹുമാനമുള്ള അച്ഛനാണ്. പക്ഷെ പുന്നാരിപ്പിക്കല്‍ പരിപാടിയില്ല. ഉള്ളില്‍ സ്‌നേഹമുണ്ട്... അതാണ് അച്ഛന്‍...'' ഷോബി തിലകന്‍ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി മനസ്സു തുറന്നു സംസാരിച്ചത്.