Latest News

ആറ് വര്‍ഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കണ്‍മണി എത്തി;കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നടന്‍ ശ്രീജിത്ത് വിജയ്; എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണെന്ന കുറിപ്പുമായി രതി നിര്‍വേതം നായകന്‍

Malayalilife
ആറ് വര്‍ഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കണ്‍മണി എത്തി;കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നടന്‍ ശ്രീജിത്ത് വിജയ്; എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണെന്ന കുറിപ്പുമായി രതി നിര്‍വേതം നായകന്‍

തി നിര്‍വേതം എന്ന സിനിമയിലെ പപ്പു ആയി എത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രീജിത്ത് വിജയ്. പത്തിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ശ്രീജിത്ത് പിന്നീട് ടെലിവിഷന്‍ പരമ്പരകളിലേക്ക് മാറുകയായിരുന്നു. ഷോയും സീരിയലുകളുമൊക്കെയായി ശ്രീജിത്ത് തിരക്കിലാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം. 

ആണ്‍ കുഞ്ഞാണ്, ഇന്നലെയായിരുന്നു പ്രസവം. 'എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണ്' എന്ന് പറഞ്ഞ് കുഞ്ഞുമായി നില്‍ക്കുന്ന ഫോട്ടോയാണ് നടന്‍ പങ്കുവച്ചിരിയ്ക്കുന്നത്. ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ആതിര മാധവ്, പാര്‍വ്വതി വിജയ്, ശ്വേത മേനോന്‍, മൃദുല വിജയ്, വരദ, നൂബിന്‍ ജോണി, ദീപന്‍, മീര നന്ദന്‍, ബിന്നി സെബാസ്റ്റിന്‍, സാജന്‍ സൂര്യ, അമൃത നായര്‍, അങ്കിത വിനോദ് എന്നിങ്ങനെ പോകുന്നു ആശംസകളുമായി വന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ്.

അര്‍ച്ചന ഗോപിനാഥ് ആണ് ശ്രീജിത്ത് വിജയ് യുടെ ഭാര്യ. സോഷ്യല്‍ മീഡിയയിലൂടെയും ചില യൂട്യൂബ് - ടെലിവിഷന്‍ ഷോകളിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് പരിചിതയാണ്. 2018 ല്‍ ആണ് അര്‍ച്ചനയുടെയും ശ്രീജിത്ത് വിജയ് യുടെയും വിവാഹം കഴിഞ്ഞത്.

2018 ല്‍ ആണ് അര്‍ച്ചനയുടെയും ശ്രീജിത്ത് വിജയ് യുടെയും വിവാഹം കഴിഞ്ഞത്. കുട്ടികള്‍ പെട്ടന്ന് വേണ്ട എന്നത് ഇരുവരുടെയും തീരുമാനമായിരുന്നു. ലൈഫ് ഒന്ന് സെറ്റായിട്ട് മതി എന്ന നിലപാടിലായിരുന്നു രണ്ടുപേരും. 2013 ല്‍ ആണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സഫലമായി എന്നാണ് ഇരുവരും അന്ന് പറഞ്ഞിരുന്നത്. വീടെടുത്ത് മാറിയതിന് പിന്നാലെയാണ് കുഞ്ഞിന്റെ വരവ്.

sreejith vijay blessed boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES