വിജയ് മാധവും ദേവിക നമ്പ്യാരും സോഷ്യല്‍മീഡീയയില്‍ സജീവമാണ്, ഇപ്പോള്‍ ഇരുവരുടെയും പേജിലെത്തിയ വീഡിയോ വൈറലായി മാറുകയാണ്.
തന്റെ മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന നടി കാവ്യ മാധവന്റെ വീഡിയോ ആണ് ഇരുവരുടെയും പേജുകളിലെത്തിയത്.മീശമാധവന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിലാണ് ഈ ക്യൂട്ട് വീഡിയോ വിജയ് മാധവ് പങ്കുവെച്ചിരിക്കുന്നത്.
'രണ്ട് മനോഹരമായ ആത്മാക്കള്‍, നിഷ്‌ക്കളങ്കമായ സ്നേഹം' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വിജയ് മാധവിന്റെ മൂത്ത മകനെയും കാവ്യയുടെയും ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയെയും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും രണ്ടു മക്കളില്‍ ഇളയ ആളാണ് ഓം പരമാത്മ. കുഞ്ഞ് കാവ്യയുടെ കൈയില്‍ ഇരുന്ന് പപ്പടത്തിന് വഴക്ക് പിടിക്കുന്നതും കാവ്യ കുഞ്ഞിന് വെള്ളം കുടിക്കാന്‍ നല്‍കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് ഇതുവരെ 3.7 മില്യണ്‍ ആളുകളാണ് കണ്ടത്.
ആത്മജ, ഓം പരമാത്മ എന്നിങ്ങനെ രണ്ട് മക്കളാണ് സീരിയല്‍ നടിയും അവതാരകുമായ് ദേവികക്കും ഗായകനായ വിജയ് മാധവിനും ഉള്ളത്.