Latest News

പാവങ്ങളുടെ പാര്‍ട്ടിയാണ്; ചുവന്ന കൊടി കാണുമ്പോള്‍ രക്തം തിളയ്ക്കും; കേരളം അവര്‍ തന്നെ ഭരിക്കട്ടെ; ചെറുപ്പം മുതല്‍ ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്; തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് രേണു സുധി

Malayalilife
 പാവങ്ങളുടെ പാര്‍ട്ടിയാണ്; ചുവന്ന കൊടി കാണുമ്പോള്‍ രക്തം തിളയ്ക്കും; കേരളം അവര്‍ തന്നെ ഭരിക്കട്ടെ; ചെറുപ്പം മുതല്‍ ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്; തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് രേണു സുധി

താന്‍ ഒരു കടുത്ത ഇടത് പക്ഷ അനുഭാവിയാണെന്നും സി പി ഐ എം പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും തുറന്നുപറഞ്ഞ് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ രേണു പങ്കുവെച്ച ചില രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

ചെറുപ്പം മുതലേ ഇടതുപക്ഷ ചിന്താഗതികള്‍ക്കൊപ്പമാണ് താന്‍ വളര്‍ന്നതെന്നും സി പി ഐ എം എന്ന പ്രസ്ഥാനത്തോടുള്ള തന്റെ ആദരവ് ഒരിക്കലും മറച്ചുവെച്ചിട്ടില്ലെന്നും രേണു വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും അഭിമുഖങ്ങളിലൂടെയും തന്റെ നിലപാടുകള്‍ രേണു ആവര്‍ത്തിച്ചു.

ഇപ്പോഴത്തെ ഭരണാധികാരികള്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രേണു പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണമായി കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തെ താരം ചൂണ്ടിക്കാട്ടി. അവിടുത്തെ സൗകര്യങ്ങള്‍ കണ്ണാടി പോലെ തിളങ്ങുകയാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷമെന്നും രേണു കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയം പറയുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും തന്റെ വ്യക്തിപരമായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് രേണു വ്യക്തമാക്കി. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.

Read more topics: # രേണു സുധി
renu sudhi declares CPM support

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES